Jan 4, 2025 10:05 PM

(moviemax.in) മമ്മൂട്ടിയുടെ പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബസൂക്ക ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ.

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ചിത്രമാണ്.

നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറിന് ഇതിനോടകം തന്നെ ഏഴര മില്യണ്‍ കാഴ്ചക്കാരെയാണ് യൂട്യൂബില്‍ നേടിയത്.

മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും മാസ്സ് ഡയലോഗുകളുമായിരുന്നു ടീസറിന്റെ ഹൈലൈറ്.

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളില്‍ ഒരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകൻ ഡീനോ ഡെന്നിസ്.

മമ്മൂട്ടിയെക്കൂടാതെ ​ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്‌റയും, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാം ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

ആഗോള തലത്തിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്. മിഥുന്‍ മുകുന്ദനാണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.









#Action #thriller #Mammootty #Bazooka #hits #theaters #February 14

Next TV

Top Stories