ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സിനിമാ ലോകത്തിന് നിരാശ സമ്മാനിക്കുന്നതായിരുന്നു 82-ാമത് ഗോള്‍ഡന്‍ ഗ്ലോബ്.
പായല്‍ കപാഡിയ ഒരുക്കിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് രണ്ട് വിഭാഗത്തിലും പുര്‌സകാരമില്ല. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് ആണ് സ്വന്തമാക്കിയത്.
പായല്‍ കപാഡിയയ്ക്ക് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരവും നേടാന്‍ സാധിച്ചില്ല.
അതേസമയം, സബ്സ്റ്റന്‍സ് എന്ന ചിത്രത്തിലൂടെ സംഗീതം/ഹാസ്യം വിഭാഗത്തില്‍ ഡെമി മൂര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.
ഡിഫറന്റ് മാനിലൂടെ ഈ വിഭാഗത്തിലെ മികച്ച നടനുള്ള പുരസ്‌കാരം സെബാസ്റ്റ്യന്‍ സ്റ്റാനും സ്വന്തമാക്കി. ദി ബ്രൂട്ടലിസ്റ്റ് ഒരുക്കിയ ബ്രാഡി കോര്‍ബറ്റ് ആണ് മികച്ച സംവിധായകന്‍.
മികച്ച സഹനടിക്കുള്ള പുരസ്‌കാരം എമിലിയെ പെരസിലൂടെ സോയ് സല്‍ദാന സ്വന്തമാക്കി. എ റിയല് പെയ്‌നിലൂടെ കീറണ്‍ കള്‍ക്കിന്‍ മികച്ച സഹനടനുമായി.
ദ ബ്രൂട്ടലിസ്റ്റ് ആണ് മികച്ച ചിത്രം. അയാം സ്റ്റില്‍ ഹിയര്‍ എന്ന ചിത്രത്തിലൂടെ ഫെര്‍ണാണ്ട ടോറസ് മികച്ച നടിയായപ്പോള്‍ ദ ബ്രൂട്ടലിസ്റ്റിലൂടെ അഡ്രിയന്‍ ബ്രോഡി മികച്ച നടനുമായി മാറി.
കോണ്‍ക്ലേവിന്റേതാണ് മികച്ച തിരക്കഥ. ഷോഗണ്‍ ആണ് മികച്ച ടെലിവിഷന്‍ സീരീസ്. ബേബി റെയ്ന്‍ഡീര്‍ മികച്ച ലിമിറ്റഡ് സീരീസിനുള്ള പുരസ്‌കാരവും നേടി.
സീരീസ് വിഭാഗത്തിലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ഷോഗണ്‍ താരം അന്ന സവായ് ആണ്. ഹിരോയുകി സനാദയാണ് മികച്ച നടന്‍. നടനും ഷോഗണില്‍ നിന്നു തന്നെയാണ്.
#Disappointment #Golden #Globes #AllWeImagineAsLight #not #win #either #category