#honeyrose | സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കമന്‍റ്; നടി ഹണി റോസിന്‍റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്

#honeyrose | സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കമന്‍റ്; നടി ഹണി റോസിന്‍റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്
Jan 6, 2025 08:42 AM | By Athira V

ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്ന നടി ഹണി റോസിൻ്റെ പരാതിയിൽ 27 പേർക്കെതിരെ പൊലീസ് കേസെടുത്തു. 30 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്.

നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹണി റോസ് പറഞ്ഞു. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം.

തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടവർക്ക് എതിരെ ഇന്നലെയാണ് നടി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്ക് മുന്നറിയിപ്പുമായി നടി കഴി‍ഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഹണി റോസിന്റെ പോസ്റ്റിന്റെ പൂർ‌ണരൂപം ഇങ്ങനെ

'ഒരു വ്യക്തി ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ മനഃപൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റ്സ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു.

പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനഃപൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.

ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്. അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല.

പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക്‌ അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks ) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്.


#obscene #comments #through #social #media #Case #filed #against #27 #people #complaint #actress #HoneyRose

Next TV

Related Stories
#BobbyChemmannur | ഹണി റോസിൻ്റെ പരാതിയിൽ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; മോശമായൊന്നും പറഞ്ഞില്ലെന്ന് ബോബി ചെമ്മണ്ണൂർ

Jan 7, 2025 07:41 PM

#BobbyChemmannur | ഹണി റോസിൻ്റെ പരാതിയിൽ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; മോശമായൊന്നും പറഞ്ഞില്ലെന്ന് ബോബി ചെമ്മണ്ണൂർ

മോശമായി ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ഹണി റോസിന് വിഷമമുണ്ടായതിൽ തനിക്കും വിഷമമുണ്ടെന്നും ബോബി ചെമ്മണ്ണൂർ...

Read More >>
#aadujeevitham | ആടുജീവിതം ഓസ്‌കാര്‍ പ്രാഥമിക പരിഗണനാ പട്ടികയിലേക്ക്

Jan 7, 2025 12:26 PM

#aadujeevitham | ആടുജീവിതം ഓസ്‌കാര്‍ പ്രാഥമിക പരിഗണനാ പട്ടികയിലേക്ക്

സാധാരണയായി വിദേസസിനിമ വിഭാഗത്തിലാണ് ഏഷ്യയില്‍ നിന്നടക്കമുള്ള സിനിമകള്‍...

Read More >>
#amma |  'അമ്മ കൂടെയുണ്ട്'  ; ഹണി റോസിന് പിന്തുണ അറിയിച്ച് ‘അമ്മ’ സംഘടന; ആവശ്യമെങ്കില്‍ നിയമസഹായം നല്‍കും

Jan 6, 2025 03:58 PM

#amma | 'അമ്മ കൂടെയുണ്ട്' ; ഹണി റോസിന് പിന്തുണ അറിയിച്ച് ‘അമ്മ’ സംഘടന; ആവശ്യമെങ്കില്‍ നിയമസഹായം നല്‍കും

എല്ലാ സ്ത്രീകള്‍ക്കും വേണ്ടി താന്‍ യുദ്ധം പ്രഖ്യാപിക്കുന്നതായി നടി ഹണി റോസ് ഇന്ന് സമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. അപമാനിക്കപ്പെടുന്ന എല്ലാ...

Read More >>
#Allweimagineaslight | ഗോള്‍ഡന്‍ ഗ്ലോബില്‍ നിരാശ; ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് രണ്ട് വിഭാഗത്തിലും പുരസ്‌കാരമില്ല

Jan 6, 2025 12:17 PM

#Allweimagineaslight | ഗോള്‍ഡന്‍ ഗ്ലോബില്‍ നിരാശ; ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് രണ്ട് വിഭാഗത്തിലും പുരസ്‌കാരമില്ല

സബ്സ്റ്റന്‍സ് എന്ന ചിത്രത്തിലൂടെ സംഗീതം/ഹാസ്യം വിഭാഗത്തില്‍ ഡെമി മൂര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം...

Read More >>
#honeyrose | ഹണി റോസിനെതിരായ അശ്ലീല കമന്റ്; പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

Jan 6, 2025 09:24 AM

#honeyrose | ഹണി റോസിനെതിരായ അശ്ലീല കമന്റ്; പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നായിരുന്നു നടി ഹണി റോസിൻ്റെ...

Read More >>
#jagathysreekumar | ജഗതി ശ്രീകുമാർ തിരിച്ചെത്തുന്നു; വലയിലെ പ്രൊഫസർ അമ്പിളി, ചർച്ചയായി പോസ്റ്റർ

Jan 5, 2025 01:33 PM

#jagathysreekumar | ജഗതി ശ്രീകുമാർ തിരിച്ചെത്തുന്നു; വലയിലെ പ്രൊഫസർ അമ്പിളി, ചർച്ചയായി പോസ്റ്റർ

നടന്‍ അജുവര്‍ഗ്ഗീസാണ് വരാന്‍ പോകുന്ന വല എന്ന ചിത്രത്തിലെ ജഗതിയുടെ റോള്‍ വെളിപ്പെടുത്തിയത്....

Read More >>
Top Stories