തമിഴ് സിനിമാ ലോകത്തെ മുന്‍നിര താരമാണ് വിശാല്‍. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ് സ്‌ക്രീനിലെ തന്റെ പ്രസ്താവനകളിലൂടേയും ഇടപെടലുകളിലൂടേയുിമെല്ലാം വിശാല്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
തന്റെ കരിയറില്‍ മോശം സമയത്തിലൂടെയാണ് വിശാല്‍ ഇപ്പോള്‍ കടന്നു പോകുന്നത്. ഇതിനിടെ ഇപ്പോഴിതാ വിശാലിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.
കഴിഞ്ഞ ദിവസം നടന്ന പ്രി-റിലീസ് ചടങ്ങില്‍ നിന്നുള്ള വിശാലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. താരത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ആരാധകരില്‍ ആശങ്കയുണ്ടാക്കിയിരിക്കുകയാണ് ഈ വീഡിയോ. മദ ഗദ രാജ എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ളതാണ് വീഡിയോ. ദൃശ്യങ്ങളില്‍ നടക്കാനും സംസാരിക്കാനുമൊക്കെ ബുദ്ധിമുട്ടുന്ന വിശാലിനെയാണ് കാണാന്‍ സാധിക്കുന്നത്.
വളരെ ക്ഷീണിതനായാണ് വീഡിയോയില്‍ വിശാല്‍ കാണപ്പെടുന്നത്. താരത്തിന് നടക്കാന്‍ സഹായിയുടെ സഹായം വേണ്ടി വരുന്നുണ്ട്. കൈകളും ശരീരവും വിറക്കുന്നുണ്ട്.
മൈക്ക് പിടിക്കാന്‍ പോലും വിശാലിന് സാധിക്കുന്നില്ല. ശരീരം വല്ലാതെ മെലിയുകയും ചെയ്തിട്ടുണ്ട്. സംസാരിക്കുമ്പോള്‍ നാക്ക് കുഴയുകയും ചെയ്യുന്നുണ്ട്. എന്താണ് താരത്തിന് സംഭവിച്ചതെന്ന ആശങ്കയിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് തങ്ങളുടെ ആശങ്ക പങ്കുവച്ചിരിക്കുന്നത്.
അതേസമയം താരത്തിന് കടുത്ത പനിയാണെന്നും അത് അവഗണിച്ചാണ് പരിപാടിയ്ക്ക് എത്തിയതെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചര്‍ച്ചകളോട് വിശാലോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അധികം വൈകാതെ താരം തന്നെ തങ്ങളുടെ ആശങ്ക നീക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അവര്‍.
അതേസമയം 2013 റിലീസ് ചെയ്യാനിരുന്ന സിനിമയായിരുന്നു മദ ഗദ രാജ. സുന്ദര്‍ സിയാണ് സിനിമയുടെ സംവിധാനം. എന്നാല്‍ അന്ന് ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം റിലീസ് നടന്നില്ല.
നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സിനിമ തീയേറ്ററിലേക്ക് എത്തുന്നത്. പൊങ്കല്‍ റിലീസായെത്തുന്ന സിനിമയില്‍ അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സോനു സൂദാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ജനുവരി 12 നാണ് സിനിമയുടെ റിലീസ്.
അതേസമയം രത്‌നം ആണ് പോയ വര്‍ഷം വിശാലിന്റേതായി തീയേറ്ററിലെത്തിയ സിനിമ. ഹരി ആയിരുന്നു സിനിമയുടെ സംവിധാനം. പ്രിയ ഭവാനി ശങ്കര്‍, സമുദ്രക്കനി, ഗൗതം വാസുദേവ് മേനോന്‍, യോഗി ബാബു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
എന്നാല്‍ ഈ സിനിമ ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കിയില്ല. സമീപകാലത്ത് വിശാലിന്റെ സിനിമകള്‍ക്ക് ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി പരാജയം നേരിടേണ്ടി വരികയാണ്. 2023 ല്‍ പുറത്തിറങ്ങിയ മാര്‍ക്ക് ആന്റണി മാത്രമാണ് വിജയം നേടിയ വിശാല്‍ സിനിമ.
അതേസമയം തുപ്പരിവാളന്‍ 2 അടക്കമുള്ള സിനിമകള്‍ വിശാലിന്റേതായി അണിയറയിലുണ്ട്. വിശാല്‍ തന്നെയാണ് ഈ സിനിമയുടെ സംവിധാനവും നിര്‍വ്വഹിക്കുന്നത്. ആദ്യഭാഗം ഒരുക്കിയത് മിഷ്‌കിന്‍ ആയിരുന്നു.
#what #is #happening #vishal #fans #are #worried #after #his #latest #video