#saikrishna | കൊല്ലാൻ പോലും മടിയില്ല! നിങ്ങളുടെ മൈന്റ് സെറ്റിലെ ചൊറിക്ക് മരുന്നില്ല, എന്ത് തരത്തിലുള്ള പകയാണ് ദിയയ്ക്കുള്ളതെന്ന് നോക്കൂ -സായ്

#saikrishna | കൊല്ലാൻ പോലും മടിയില്ല! നിങ്ങളുടെ മൈന്റ് സെറ്റിലെ ചൊറിക്ക് മരുന്നില്ല, എന്ത് തരത്തിലുള്ള പകയാണ് ദിയയ്ക്കുള്ളതെന്ന് നോക്കൂ -സായ്
Jan 7, 2025 01:52 PM | By Athira V

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ വൈറലാകുന്നതും ചർച്ചയാകുന്നതും ദിയ കൃഷ്ണയുടെ കമന്റുകളാണ്. അതിൽ ആദ്യത്തേത് ബി​ഗ് ബോസ് താരമായ സിജോയുടെ വിവാഹ ദിവസം അദ്ദേഹത്തിന്റെ മുഖത്ത് സഹമത്സരാർത്ഥിയായിരുന്ന നോറ കേക്ക് തേച്ചതിനെ വിമർശിച്ചുള്ളതായിരുന്നു. തന്റെ ഭർത്താവിനോടാണ് ഇത് ചെയ്തിരുന്നെങ്കിൽ അവനായാലും അവളായാലും പിന്നെ കേക്ക് കഴിക്കാൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്നാണ് ദിയ വിമർശിച്ച് കുറിച്ചത്.

രണ്ടാമത്തേത് ബി​ഗ് ബോസ് താരവും റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനുമായ സായ് കൃഷ്ണയെ ഒരാൾ കുള്ളനെന്ന് വിളിച്ചപ്പോൾ അതിനെ പിന്തുണയ്ക്കുന്നത് പോലെ ദിയ കമന്റായി ഇട്ട പൊട്ടിച്ചിരിക്കുന്ന സ്മൈലികളാണ്. ബോഡി ഷെയ്മിങിന് എതിരെ സംസാരിക്കാറുള്ള ദിയ തന്നെ ഇത്തരത്തിൽ മറ്റൊരാളെ പരിഹസിക്കാൻ ശ്രമിച്ചത് വളരെ മോശമായിയെന്ന് തന്നെയാണ് സോഷ്യൽ‌മീഡിയയും അഭിപ്രായപ്പെട്ടത്.

ഇപ്പോഴിതാ രണ്ട് വിഷയത്തിലും പ്രതികരിച്ച് ദിയയ്ക്കുള്ള മറുപടി നൽകിയിരിക്കുകയാണ് സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന സായ് കൃഷ്ണയും ഭാര്യ സ്നേഹയും. നോറ-സിജോ വിഷയം സംസാരിച്ചുകൊണ്ടാണ് സായ് വീഡിയോ ആരംഭിച്ചത്. സിജോയുടെ റിസപ്ഷൻ പരിപാടി കഴിയാറപ്പോഴാണ് നോറ കേക്ക് തേച്ചത്. ഫോട്ടോഷൂട്ട് അടക്കം കഴിഞ്ഞിരുന്നു.

ഞാൻ നോറ ചെയ്ത പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കില്ല. പക്ഷെ സുഹൃത്തുക്കൾക്കിടയിൽ നടന്നൊരു ഫൺ മാത്രം ആയിരുന്നു അത്. പുറത്ത് നിന്ന് കാണുന്നവർക്ക് വിചിത്രമായ ഒന്നായി തോന്നാം. അതിന് എതിരെ അയാൾക്ക് പ്രതികരിക്കുകയും ചെയ്യാം. അതിൽ പ്രശ്നമില്ല. ദിയയ്ക്ക് നമ്മളെ അറിയില്ലെന്ന് പറഞ്ഞതിലും കുഴപ്പമില്ല. കാരണം ഞങ്ങൾ ഒറ്റയ്ക്ക് വഴിവെട്ടിവന്നരാണ്.

ഞങ്ങളുടെ അച്ഛൻ മുമ്പിൻ ചൂട്ടുമായി ഓടി വഴി വെട്ടി തെളിച്ചിട്ടില്ല. ദിയ സ്വന്തം ഭർത്താവിനോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ്. അത് നല്ലതാണ്. അതിലും തെറ്റില്ല. പക്ഷെ സ്വന്തം ഭർത്താവിനെ പ്രൊട്ടക്ട് ചെയ്യുന്ന ഭർത്താവിന്റെ മുഖത്ത് കേക്ക് തേക്കുന്നവരെ കൊല്ലാൻ പോലും മടിക്കാത്ത സോകോൾഡ് അയേൺ ലേഡിയും സോഷ്യൽമീഡിയ സൂപ്പർസ്റ്റാറുമായ ദിയ കൃഷ്ണ വേറൊരു കമന്റിന് റിപ്ലെെ ഇട്ടിട്ടുണ്ട്. ഒരാളെ ബോഡി ഷെയിം ചെയ്യുന്നതിന്റെ എക്സ്ട്രീം ആയിട്ടുള്ള കമന്റിനാണ് ദിയ റിയാക്ഷൻ ഇട്ടത്.

എന്നെ കുള്ളനെന്ന് വിളിച്ച് ഒരാൾ കുറിച്ച കമന്റിന് പൊട്ടിച്ചിരിക്കുന്ന നാല് സ്മൈലികൾ ദിയ ഇട്ടു. എന്ത് തരത്തിലുള്ള പകയാണ് ദിയയ്ക്കുള്ളതെന്ന് നോക്കൂ. ദേഷ്യം ഇവർ കാണിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. കാരണം ഇവരെ വിമർശിച്ചും അല്ലാതെയും എല്ലാം ഞാൻ വീഡിയോകൾ‌ ഇട്ടിട്ടുണ്ട്. എനിക്ക് ശരിയെന്ന് തോന്നുന്ന രീതിയിലാണ് ഞാൻ പല വിഷയങ്ങളിലും റിയാക്ഷൻ വീഡിയോകൾ ഇട്ടത്.

എന്നെ പരിഹസിച്ചുള്ള സംവിധായകൻ ചിദംബരത്തിന്റെ വീഡിയോയ്ക്ക് താഴെയും ദിയ പൊട്ടിച്ചിരിക്കുന്ന നാല് സ്മൈലികൾ ഇട്ടിരുന്നു. ദിയയ്ക്ക് ഒരു രാഷ്ട്രീയം കാണും. അല്ലെങ്കിൽ വ്യക്തി വൈരാ​ഗ്യമാകും. പ്രോ പ്രോ​ഗ്രസീവ് പേഴ്സണെന്ന് സ്വയം വിശേഷിപ്പിക്കുന്ന അല്ലെങ്കിൽ അത്തരത്തിൽ ആളുകളെ അഡ്വൈസ് ചെയ്യാറുള്ള ബോഡി ഷെയ്മിങിന് എതിരെ സംസാരിക്കുന്ന നിങ്ങളാണ് മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ ബോഡി ഷെയിം ചെയ്തുള്ള കമന്റിന് സ്മൈലി ഇട്ടത്.

നിങ്ങൾ ഒരു റിയൽ പേഴ്സണാണോ?. സിറ്റുവേഷൻ മനസിലാക്കാനുള്ള ബുദ്ധിയെങ്കിലും വേണ്ടേ?. സ്നേഹ ഹൈ ഹീൽസ് അന്ന് പരിപാടിക്ക് ഇ‌ട്ടിരുന്നു. പിന്നെ ഞങ്ങൾ തമ്മിൽ ഉയര വ്യത്യാസുണ്ടെങ്കിൽ ഞങ്ങൾക്ക് അത് വിഷയമല്ല. സ്നേഹ എന്നെ സ്നേഹിക്കുമ്പോൾ ഞാൻ 120 കിലോയുണ്ടായിരുന്നു. സ്നേഹ എന്റെ നിറമോ ഉയരോ വണ്ണമോ ഒന്നും നോക്കിയില്ല. മാത്രമല്ല സ്നേഹ ഒരാളെ മാത്രമെ സ്നേഹിച്ചിട്ടുള്ളു. കല്യാണം കഴിച്ചിട്ടുള്ളു.

നിങ്ങളുടെ പ്രവൃത്തി വളരെ മോശം. എന്തൊരു മോശം മൈന്റ് സെറ്റാണ്. നിങ്ങൾ ബെറ്ററാകാൻ ഞങ്ങൾ ആ​ഗ്രഹിക്കും. എന്തൊരു ദയനീയമാണ് നിങ്ങളുടെ പ്രവൃത്തി. ഇനി ഇതിന്റെ പേരിൽ അച്ഛനോട് പറഞ്ഞ് പോലീസിന് വീട്ടിലേക്ക് പറഞ്ഞയച്ചാലും എനിക്ക് കുഴപ്പമില്ല.

അപ്പർ ക്ലാസിൽ ജീവിക്കുന്ന പലരും ഇങ്ങനെയാണ്. ഡാഡിയുടെ മണി, മസിൽ പവർ ഉപയോ​ഗിച്ച് മറ്റുള്ളവരുടെ നാക്ക് അടയ്ക്കാൻ ശ്രമിക്കും. നിങ്ങളുടെ മൈന്റ് സെറ്റിലെ ചൊറിക്ക് മരുന്നില്ല ലേഡി. വളരെ ദയനീയ മൈന്റ് സെറ്റാണ് നിങ്ങളുടേത്. ഈ ഫേക്ക് പേഴ്സണാലിറ്റി ഫോളോവേഴ്സിന് മുന്നിൽ കാണിക്കാതിരിക്കാൻ ശ്രമിക്കുക എന്നാണ് ദിയയ്ക്ക് സായ് കൃഷ്ണ നൽകിയ മറുപടി.

#finally #secret #agent #aka #saikrishna #replied #diyakrishna #body #shaming #comments

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall