#BobbyChemmannur | ഹണി റോസിൻ്റെ പരാതിയിൽ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; മോശമായൊന്നും പറഞ്ഞില്ലെന്ന് ബോബി ചെമ്മണ്ണൂർ

#BobbyChemmannur | ഹണി റോസിൻ്റെ പരാതിയിൽ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; മോശമായൊന്നും പറഞ്ഞില്ലെന്ന് ബോബി ചെമ്മണ്ണൂർ
Jan 7, 2025 07:41 PM | By Susmitha Surendran

(moviemax.in) നടി ഹണി റോസിൻ്റെ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു. മോശമായി ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ഹണി റോസിന് വിഷമമുണ്ടായതിൽ തനിക്കും വിഷമമുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

എറണാകുളം സെൻട്രൽ പൊലീസിനാണ് നാല് മാസം മുൻപ് നടന്ന സംഭവത്തിൽ നടി പരാതി നൽകിയത്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

ഇതിന് താഴെ രൂക്ഷമായ സൈബർ അധിക്ഷേപം നടന്നു. പിന്നാലെ നടി പൊലീസിനെ സമീപിക്കുകയും അശ്ലീല കമൻ്റിട്ടവ‍ർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

എന്നാൽ ആദ്യം നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല. ഇന്ന് ഇദ്ദേഹത്തിനെതിരെ എറണാകുളം സെൻട്രൽ പൊലീസിൽ നേരിട്ടെത്തി താരം പരാതി നൽകുകയും ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ ബോബി ചെമ്മണ്ണൂരിനുള്ള പരസ്യമായ കത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

നിലവിലുള്ള 30 കേസുകൾക്ക് പുറമെ അശ്ലീല കമന്റ് ഇടുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉടനടി കേസെടുക്കാനാണ് പൊലീസിൻ്റെ തീരുമാനം.

കുമ്പളം സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാൾ കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി. അശ്ലീല കമൻ്റിട്ട മറ്റ് 20 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ‍ർക്കെതിരെ നടപടികളിലേക്ക് പൊലീസ് നീങ്ങി. ഇതേ കുറ്റം ചെയ്ത വ്യാജ പ്രൊഫൈലുകളുടെ വിവരം തേടി പൊലീസ് മെറ്റ കമ്പനിയെയും സമീപിച്ചിട്ടുണ്ട്.

#Police #registered #case #against #industrialist #BobbyChemmannur #actress #HoneyRosin's #complaint #sexual #harassment.

Next TV

Related Stories
#honeyrose | ആശ്വാസമായി, ആ ഒരു അവസ്ഥയിലേക്ക് എന്നെ തള്ളിവിട്ട വ്യക്തിയാണ് കസ്റ്റഡിയിലായത് -ഹണി റോസ്

Jan 8, 2025 12:08 PM

#honeyrose | ആശ്വാസമായി, ആ ഒരു അവസ്ഥയിലേക്ക് എന്നെ തള്ളിവിട്ട വ്യക്തിയാണ് കസ്റ്റഡിയിലായത് -ഹണി റോസ്

ആ വാക്ക് അദ്ദേഹം പാലിച്ചു. സര്‍ക്കാരും പൊലീസും ഗൗരവത്തോടെ വിഷയം സ്വീകരിച്ചതില്‍ ആശ്വാസമുണ്ടെന്ന് ഹണി...

Read More >>
#swasika | 'ഉണ്ണിയുടെ വിഷൻ എന്ത് എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആൾ ആയിരുന്നു ഞാൻ': മാര്‍ക്കോ വിജയം ആഘോഷിച്ച് സ്വാസിക

Jan 8, 2025 12:01 PM

#swasika | 'ഉണ്ണിയുടെ വിഷൻ എന്ത് എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആൾ ആയിരുന്നു ഞാൻ': മാര്‍ക്കോ വിജയം ആഘോഷിച്ച് സ്വാസിക

ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് തിയറ്ററുകളില്‍ സ്വീകാര്യത നേടിയ ചിത്രം കൂടിയാണ്...

Read More >>
#BobbyChemmannur | ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത് ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്താനിരിക്കെ

Jan 8, 2025 11:54 AM

#BobbyChemmannur | ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത് ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്താനിരിക്കെ

ബോബി എത്തില്ലെന്ന് 10 മണിക്ക് പിന്നാലെ അറിയിച്ചു. ബോബി ഇല്ലാതെയാണ് ഉദ്ഘാടനം...

Read More >>
#honeyrose | ഹണി റോസ് നൽകിയ പരാതിയിൽ നടപടി; ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

Jan 8, 2025 11:23 AM

#honeyrose | ഹണി റോസ് നൽകിയ പരാതിയിൽ നടപടി; ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകാനായിരുന്നു...

Read More >>
#MalaParavathi | മാല പാർവതിക്കെതിരെ സൈബര്‍ ആക്രമണം; യൂട്യൂബ് ചാനലിനെതിരെ കേസ് നൽകി നടി

Jan 8, 2025 09:37 AM

#MalaParavathi | മാല പാർവതിക്കെതിരെ സൈബര്‍ ആക്രമണം; യൂട്യൂബ് ചാനലിനെതിരെ കേസ് നൽകി നടി

ഹണി റോസിന് പിന്നാലെ സൈബര്‍ ആക്രമണത്തിനെതിരെ പരാതിയുമായി നടി മാല...

Read More >>
#Wcc | അവൾക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി

Jan 8, 2025 08:32 AM

#Wcc | അവൾക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി

ഹണി റോസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് അവര്‍ക്കൊപ്പം എന്ന ഹാഷ്ടാഗിട്ടാണ് ഡബ്ല്യുസിസി ഐക്യദാര്‍ഢ്യം...

Read More >>
Top Stories