കൊച്ചി:(moviemax.in) ഹണി റോസിന് പിന്നാലെ സൈബര്‍ ആക്രമണത്തിനെതിരെ പരാതിയുമായി നടി മാല പാര്‍വതി.
തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് യൂടൂബ് വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച ഫിലിമി ന്യൂസ് ആന്‍ഡ് ഗോസിപ്പ് എന്ന യുടൂബ് ചാനലിനെതിരെയാണ് നടി പരാതിയുമായി രംഗത്തു വന്നത്.
വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നല്‍കി. അതിലും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്.
ഹണി റോസിന്റെ പോരാട്ടം ആവേശമുണ്ടാക്കിയെന്നും സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മാല പാര്‍വതി വ്യക്തമാക്കി.
#Cyber #attack #MalaParvati #actress #filed #case #YouTube #channel