#asifali | 'ഏറെ അഭിമാനം നൽകുന്ന നിമിഷം' ; കലോത്സവ സമാപന വേദിയിൽ തൃശൂര്‍ ടീമിന് 'സര്‍പ്രൈസ്' പ്രഖ്യാപനവുമായി ആസിഫ് അലി

#asifali | 'ഏറെ അഭിമാനം നൽകുന്ന നിമിഷം' ; കലോത്സവ സമാപന വേദിയിൽ തൃശൂര്‍ ടീമിന് 'സര്‍പ്രൈസ്' പ്രഖ്യാപനവുമായി ആസിഫ് അലി
Jan 8, 2025 07:33 PM | By Athira V

ഇന്ന് ഈ വേദിയിൽ വന്ന് നിൽക്കുന്നത് വളരെയധികം അഭിമാനത്തോടെയാണ്. കലോത്സവത്തിന്‍റ സമാപന സമ്മേളന വേദിയിൽ വന്ന് നിൽക്കുമ്പോള്‍ ഏറെ അഭിമാനമുണ്ട്. വ്യക്തിപരമായി സ്കൂള്‍ സമയത്ത് ഒരു കലോത്സവത്തിലും പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല.

കസേര പിടിച്ചിടാൻ പോലും കലോത്സവ വേദികളിൽ കയറിയിട്ടില്ല, പക്ഷേ ഇന്ന് ഈ വേദിയിൽ നിൽക്കുമ്പോൾ അഭിമാനം തോന്നുന്നു. ഇന്ന് എന്‍റെ കലയായ സിനിമ എനിക്ക് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ വേദി.

ആ സന്തോഷത്തിൽ പറയുകയാണ്. ഈ കലോത്സവത്തിൽ പങ്കെടുത്ത നിങ്ങള്‍ എല്ലാവരും മറ്റൊരു ജീവിതത്തിലേക്ക് പോകുമ്പോഴും കലയെ കൂടെ കൂട്ടണം.

ആ കലയാൽ ലോകം മുഴുവൻ നിങ്ങള്‍ അറിയപ്പെടണമെന്നും ഞാൻ ആശംസിക്കുകയാണ്. ഒരുപാട് സന്തോഷമുണ്ട് ഈ വേദിയിൽ വന്ന് നിൽക്കാൻ കഴിഞ്ഞതിൽ. ഇത്രയും ഗംഭീരമായി കലോത്സവം നടത്തിയ സംഘാടകര്‍ക്കും സംസ്ഥാന സര്‍ക്കാരിനും പിന്നിൽ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും തിരക്ക് നിയന്ത്രിക്കുന്ന പൊലീസുകാര്‍ക്കും നന്ദിയുണ്ട്.

ഏഷ്യയിൽ തന്നെ ഏറ്റവും വലിയ ഉത്സവമാണ് നടന്നത്. നാളെ രേഖാ ചിത്രം എന്ന സിനിമ നാളെ റിലീസ് ചെയ്യുന്നുണ്ട്. അത് കാണാൻ നിങ്ങളെ എല്ലാവരെയും തിയറ്ററിലേക്ക് ക്ഷണക്കുകയാണ്.

ഇന്ന് വിജയികളായ തൃശൂര്‍ ജില്ലയിലെ എല്ലാ കലോത്സവ താരങ്ങള്‍ക്കും സൗജന്യമായി രേഖാ ചിത്രം സിനിമ കാണാനുള്ള സൗകര്യം നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്.

തൃശൂര്‍ ടീമിന് രേഖാചിത്രം എന്ന സിനിമ സൗജന്യമായി കാണാനാകുമെന്ന സര്‍പ്രൈസ് പ്രഖ്യാപിച്ചപ്പോള്‍ സദസിൽ നിന്ന് വലിയ കയ്യടിയാണ് ഉയര്‍ന്നത്. ഒപ്പം ഒരു സിനിമയുടെ ഭാഗമാകുന്നവരെ നിങ്ങളെ ഞാൻ കാത്തിരിക്കുകയാണ്. കുട്ടികളുടെ രക്ഷിതാക്കള്‍ നൽകുന്ന പിന്തുണ വളരെ വലുതാണെന്നും ആസിഫ് അലി പറഞ്ഞു.

ഇത്രയും വിസ്മയം തരുന്ന കുട്ടികൾ നാടിൻ്റെ സമ്പത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പരിപാടി ഭംഗിയായി തീർത്തതിൽ വിദ്യാഭ്യാസമന്ത്രിയേയും അധ്യാപക സംഘടനകളേയും എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും എല്ലാവരും ചേർന്ന് പരിപാടി ഭംഗിയായി നടത്തിയതിൽ അഭിമാനമുണ്ടെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംഘാടനത്തിന് എ പ്ലസ് പ്ലസ് നൽകുന്നുവെന്ന് സ്പീ ക്കർ എ. എൻ ഷംസീർ പറഞ്ഞു.ലോകത്തിന് മുൻപിൽ അഭിമാനത്തോടെ തല ഉയർത്തി പറയാൻ കഴിയുന്ന പരിപാടിയാണ് സ്കൂൾ കലോത്സവമെന്നും എഎൻ ഷംസീര്‍ പറഞ്ഞു.

#'Proudest #Moment #AsifAli #announced #surprise #Thrissur #team #Kalolsavam

Next TV

Related Stories
 #GeethuMohandas | ഈ സിനിമ പലതും തിരുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യും! വിമർശനങ്ങൾക്ക് പിന്നാലെ മറുപടിയുമായി ഗീതു മോഹന്‍ദാസ്

Jan 9, 2025 01:41 PM

#GeethuMohandas | ഈ സിനിമ പലതും തിരുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യും! വിമർശനങ്ങൾക്ക് പിന്നാലെ മറുപടിയുമായി ഗീതു മോഹന്‍ദാസ്

ഗീതു മോഹൻദാസിന്റെ പുതിയ സിനിമയ്ക്ക് എതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ്...

Read More >>
#mareenamichel | 'കുടിക്കാന്‍ ഉള്ളത് ഞങ്ങള്‍ തരും, കളിക്കാന്‍ ഉള്ളത് നിങ്ങള്‍ കൊണ്ടുവരണം', എന്നാണ് അയാൾ പറഞ്ഞത് !മെറീന മൈക്കിൾ

Jan 9, 2025 12:57 PM

#mareenamichel | 'കുടിക്കാന്‍ ഉള്ളത് ഞങ്ങള്‍ തരും, കളിക്കാന്‍ ഉള്ളത് നിങ്ങള്‍ കൊണ്ടുവരണം', എന്നാണ് അയാൾ പറഞ്ഞത് !മെറീന മൈക്കിൾ

'ബോബി ചെമ്മണ്ണൂരിന്റെ ആറോ ഏഴോ സ്ഥാപനങ്ങളില്‍ ഉദ്ഘാടനങ്ങള്‍ക്ക് ഞാന്‍ പോയിട്ടുണ്ടെന്നാണ് മെറീന പറയുന്നത്. അന്നവിടെ ബോബി എന്ന വ്യക്തിയുടെ...

Read More >>
#honeyrose | 'എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ഞാൻ.....'; രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹണി റോസ്

Jan 9, 2025 12:07 PM

#honeyrose | 'എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ഞാൻ.....'; രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹണി റോസ്

സ്ത്രീകൾ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്‌താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്‍റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും...

Read More >>
#honeyrose | ബോബി ചെമ്മണ്ണൂരിൽ അവസാനിപ്പിക്കില്ല! 20 യൂട്യൂബ് ചാനലുകൾക്കെതിരെ ഹണി റോസ്; പൊലീസിന് വിവരങ്ങൾ കൈമാറും

Jan 9, 2025 07:00 AM

#honeyrose | ബോബി ചെമ്മണ്ണൂരിൽ അവസാനിപ്പിക്കില്ല! 20 യൂട്യൂബ് ചാനലുകൾക്കെതിരെ ഹണി റോസ്; പൊലീസിന് വിവരങ്ങൾ കൈമാറും

വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന്...

Read More >>
#asifali | 'നിങ്ങളെയൊക്കെ പോലെ തന്നെ ഞാനും......', രാത്രി വൈകി ആസിഫ് അലി വകയൊരു സർപ്രൈസ്; കുറിപ്പ് വൈറൽ

Jan 9, 2025 06:52 AM

#asifali | 'നിങ്ങളെയൊക്കെ പോലെ തന്നെ ഞാനും......', രാത്രി വൈകി ആസിഫ് അലി വകയൊരു സർപ്രൈസ്; കുറിപ്പ് വൈറൽ

ഈ ചിത്രത്തിൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ ആരും തന്നെ നിരാശർ ആവില്ല എന്ന് ഞാൻ ഉറപ്പ്‌...

Read More >>
#tovinothomas | 'ഒന്നാം സ്ഥാനം കിട്ടിയാൽ ജില്ലയിലെ സ്കൂളുകൾക്ക് അവധി, അതായിരുന്നു കലോത്സവവുമായുള്ള ബന്ധം' -ടൊവിനോ

Jan 8, 2025 08:03 PM

#tovinothomas | 'ഒന്നാം സ്ഥാനം കിട്ടിയാൽ ജില്ലയിലെ സ്കൂളുകൾക്ക് അവധി, അതായിരുന്നു കലോത്സവവുമായുള്ള ബന്ധം' -ടൊവിനോ

കുട്ടികള്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ട പ്രകാരം കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചാണ് ടൊവിനോ കലോത്സവത്തിന്‍റെ സമാപന വേദിയിൽ എത്തിയത്....

Read More >>
Top Stories

News Roundup