#jasminjaffer | 'എല്ലാം കൂടെ കണ്ട് വട്ടായി, ആർക്കും കൊടുക്കാത്ത സമ്മാനങ്ങള്‍ ബിഗ് ബോസ് എനിക്ക് തന്നു! പുതിയ വീഡിയോയുമായി ജാസ്മിൻ

#jasminjaffer | 'എല്ലാം കൂടെ കണ്ട് വട്ടായി, ആർക്കും കൊടുക്കാത്ത സമ്മാനങ്ങള്‍ ബിഗ് ബോസ് എനിക്ക് തന്നു! പുതിയ വീഡിയോയുമായി  ജാസ്മിൻ
Jan 9, 2025 02:17 PM | By Athira V

കഴിഞ്ഞ വര്‍ഷം നടത്തിയ ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിലെ പ്രധാന ചര്‍ച്ച വിഷയം ഇന്‍ഫ്‌ളുവന്‍സാറായ ജാസ്മിന്‍ ജാഫറിനെ പറ്റിയായിരുന്നു. വീടിനകത്തെത്തി ആദ്യ ദിവസം തന്നെ നടന്‍ ഗബ്രി ജോസുമായി ജാസ്മിന്‍ സൗഹൃദത്തില്‍ ആയതാണ് പിന്നീട് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

ഗബ്രിയും ജാസ്മിനും നല്ല സുഹൃത്തുക്കളെ പോലെ അടുത്തിടപഴകിയത് പുറത്തു പരിഹാസങ്ങള്‍ക്ക് കാരണമായി. എന്നാല്‍ മത്സരത്തിന് ശേഷവും ഗബ്രിയുമായിട്ടുള്ള സൗഹൃദം തുടരുകയാണ് ജാസ്മിന്‍. ഇപ്പോഴിതാ തന്റെ കൂടെ മത്സരിച്ചിരുന്ന ആര്‍ക്കും ലഭിക്കാത്ത ചില സമ്മാനങ്ങള്‍ തന്നെ തേടിയെത്തിയതിന്റെ സന്തോഷമാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ താരം പറയുന്നത്.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്റെ ഒരു പെട്ടി മിസ്സായി പോയിരുന്നു. അതിന്ന് സുഹൃത്തും ബിഗ് ബോസ് താരവുമായ ജിന്റോയുടെ അടുത്ത് പോയി എടുത്തിട്ട് വന്നു. ചെറിയൊരു ട്രോളി ആണെങ്കിലും അത് തുറന്നപ്പോള്‍ ഒരുപാട് സാധനങ്ങള്‍ ഉണ്ട്. എനിക്ക് കിട്ടില്ലെന്ന് കരുതിയ കുറെ സാധനങ്ങള്‍ ആണ് അതിലുള്ളത്. പുറത്ത് കുറേ വിവാദങ്ങള്‍ ഉണ്ടാക്കിയ സാധനങ്ങളാണ് തന്റെ കൈയിലേക്ക് എത്തിയിരിക്കുന്നത്. എല്ലാം കണ്ടപ്പോള്‍ എനിക്കുണ്ടായ ആകാംക്ഷ നിങ്ങളെ കൂടി കാണിക്കാമെന്ന് കരുതിയെന്ന് ജാസ്മിന്‍ പറയുന്നു.

ബിഗ് ബോസില്‍ നിന്നും ലഭിച്ച സമ്മാനങ്ങളില്‍ വളരെ കുറച്ച് മാത്രമേ എനിക്ക് കിട്ടിയിരുന്നുള്ളു. ബാക്കിയൊന്നും കിട്ടാതെ പോയതിന്റെ നിരാശയുണ്ടായിരുന്നു. എന്നാല്‍ ഈ പൊട്ടിയില്‍ പ്രതീക്ഷിക്കാത്ത ചിലതുണ്ട്. ബിഗ് ബോസില്‍ ഉപയോഗിച്ചിരുന്ന കുപ്പി ആര്‍ക്കും കൊടുത്തിട്ടില്ലായിരുന്നു. ഒരു ഇഷ്യൂ നടന്നതിന് ശേഷമാണ് കുപ്പി കൊടുക്കാതെ ആയത്. പക്ഷേ എനിക്ക് അത് കിട്ടി.

ബിഗ് ബോസിനകത്ത് ഞാന്‍ ഈ കുപ്പിയൊക്കെ വെച്ച് ഒരുപാട് ആശ്വാസം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കാണുമ്പോള്‍ ഭയങ്കര ക്രിഞ്ച് ആയിട്ട് എനിക്ക് തന്നെ തോന്നുന്നുണ്ട്. പക്ഷേ ആ സമയത്ത് ഇതൊക്കെയാണ് എനിക്ക് ഭയങ്കര ആശ്വാസമായി ഉണ്ടായിരുന്നുള്ളൂ.

അടുത്തത് ഗബ്രി അവിടെ ഉപയോഗിച്ചുകൊണ്ടിരുന്ന പെര്‍ഫ്യൂം ആണ്. ശരിക്കും അവന്റെ മണമാണ് ഇതിന്. പെര്‍ഫ്യൂം നമുക്ക് ഭയങ്കര മെമ്മറി തരുമെന്നാണ് അവന്‍ പറയുന്നത്. അതുപോലെ ഗബ്രിയുടെ ഓരോ മെമ്മറിയും ഈ പെര്‍ഫ്യൂമിന്റെ മണം അടിക്കുമ്പോള്‍ വരുന്നുണ്ട്.

എല്ലാവര്‍ക്കും ഓരോ കോയിന്‍ സമ്മാനമായി കിട്ടിയിരുന്നു. എത്രയൊക്കെ പണമില്ലാതെ വന്നാല്‍ പോലും അതൊന്നും ഒരിക്കലും നഷ്ടപ്പെടുത്തി കളയില്ല. അത്രയും വിലപിടിപ്പുള്ള സമ്മാനമാണ്. അതുപോലെ എല്ലാവര്‍ക്കും ബര്‍ത്ത്‌ഡേക്ക് ലാലേട്ടന്റെ ഒപ്പിട്ട കാര്‍ഡ് സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ അത് കോപ്പി ചെയ്ത് പ്രിന്റ് അടിച്ചതാണ്. പക്ഷേ എനിക്ക് മാത്രം അദ്ദേഹം നേരിട്ട് ഒപ്പിട്ട് ഒന്ന് തന്നിരുന്നു.


അങ്ങനെയുള്ള സാധനങ്ങള്‍ സ്റ്റോര്‍ റൂമില്‍ കൊണ്ടു വയ്ക്കുകയാണ് ചെയ്യാറുള്ളത്. ഞാനത് പോയി എടുക്കുമ്പോള്‍ മഷി പോലും ഉണങ്ങിയിട്ടില്ല. അതിനര്‍ത്ഥം ലാലേട്ടന്‍ അവിടെവച്ച് നേരിട്ട് ഒപ്പിട്ടത് ആണെന്നാണ്.

അവിടെ ബിഗ് ബോസ് വിന്നര്‍ ആയില്ലെങ്കില്‍ പോലും ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആയിരുന്നു അത്. ബാക്കി എല്ലാവര്‍ക്കും അതില്‍ നിരാശയുണ്ടായിരുന്നു. അവരൊക്കെ അന്നത് പറയുകയും ചെയ്തു. ഇതൊക്കെ തനിക്ക് തിരികെ ലഭിക്കില്ലെന്നും നഷ്ടപ്പെട്ടു എന്നുമാണ് കരുതിയത്. പക്ഷേ മാസങ്ങള്‍ക്ക് ശേഷം തനിക്കത് ലഭിച്ചതിന്റെ സന്തോഷത്തിലാണെന്നും ജാസ്മിന്‍ പറയുന്നു.

Content Highlight: #biggboss #malayalam #fame #jasminjaffer #reveals #she #got #gifts #from #show

Next TV

Related Stories
നസ്ലൻ ചിത്രം ‘മോളിവുഡ് ടൈംസ്’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Jun 27, 2026 05:00 PM

നസ്ലൻ ചിത്രം ‘മോളിവുഡ് ടൈംസ്’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

നസ്‌ലന്റെ ‘മോളിവുഡ് ടൈംസ്’ ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി...

Read More >>
രേണുവിന് സാമ്പത്തിക സഹായം നൽകിയതിനെച്ചൊല്ലി തർക്കം; സായ് കൃഷ്ണയ്‌ക്കെതിരെ പേരെടുത്ത് പറയാതെ ലക്ഷ്മി നക്ഷത്ര

Jun 27, 2026 04:51 PM

രേണുവിന് സാമ്പത്തിക സഹായം നൽകിയതിനെച്ചൊല്ലി തർക്കം; സായ് കൃഷ്ണയ്‌ക്കെതിരെ പേരെടുത്ത് പറയാതെ ലക്ഷ്മി നക്ഷത്ര

രേണുവിന് സാമ്പത്തിക സഹായം നൽകിയതിനെച്ചൊല്ലി തർക്കം സായ് കൃഷ്ണയ്‌ക്കെതിരെ ലക്ഷ്മി...

Read More >>
'മിസ്റ്റർ രാഹുൽ മാങ്കൂട്ടത്തിൽ, തനിക്കായി കോൺഗ്രസ് അണികൾ കയ്യടിച്ചേക്കാം, കൊടിമടക്കി തലയിണക്കീഴിൽ ഭദ്രമായി വെച്ചോ? '; നാദിറ മെഹ്റിൻ

Jun 26, 2026 02:49 PM

'മിസ്റ്റർ രാഹുൽ മാങ്കൂട്ടത്തിൽ, തനിക്കായി കോൺഗ്രസ് അണികൾ കയ്യടിച്ചേക്കാം, കൊടിമടക്കി തലയിണക്കീഴിൽ ഭദ്രമായി വെച്ചോ? '; നാദിറ മെഹ്റിൻ

ജലപീരങ്കിയിൽ മലിന ജലം ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ബി​ഗ് ബോസ് താരം...

Read More >>
'തൊണ്ട പൊട്ടി  ഉറങ്ങാൻ പോലും പറ്റുന്നില്ല, ഛർദ്ദിയും ശരീരമാകെ വേദനയും'; കീമോതെറാപ്പി അനുഭവം പറഞ്ഞ് രേണു സുധി

Jun 26, 2026 01:12 PM

'തൊണ്ട പൊട്ടി ഉറങ്ങാൻ പോലും പറ്റുന്നില്ല, ഛർദ്ദിയും ശരീരമാകെ വേദനയും'; കീമോതെറാപ്പി അനുഭവം പറഞ്ഞ് രേണു സുധി

'ഉറങ്ങാൻ പോലും പറ്റുന്നില്ല, ഛർദ്ദിയും ശരീരമാകെ വേദനയും'; കീമോതെറാപ്പി അനുഭവം പറഞ്ഞ് രേണു...

Read More >>
'അടിവയറ്റിൽ ചവിട്ടി, രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് നഷ്ടമായി!'; 17 വർഷം മുൻപത്തെ ഗാർഹിക പീഡനവും റസൂൽ പൂക്കുട്ടിയുടെ ക്വട്ടേഷനും തുറന്നുപറഞ്ഞ് ദിയ സന

Jun 26, 2026 12:00 PM

'അടിവയറ്റിൽ ചവിട്ടി, രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് നഷ്ടമായി!'; 17 വർഷം മുൻപത്തെ ഗാർഹിക പീഡനവും റസൂൽ പൂക്കുട്ടിയുടെ ക്വട്ടേഷനും തുറന്നുപറഞ്ഞ് ദിയ സന

റസൂൽ പൂക്കുറ്റിയും സജ്‌ന നൂറും തമ്മിലുള്ള ബന്ധം, ദിയ സനയെകുറിച്ച് സജ്‌നപറഞ്ഞത്, ലഹരി ഇടപാടുകൾ , ഗാർഹികപീഡനം...

Read More >>
Top Stories










News Roundup