(moviemax.in ) തന്നെക്കുറിച്ച് വളരെ മോശമായ രീതിയില്‍ പ്രതികരിച്ച ബോബി ചെമ്മണ്ണൂരിനെതിരെ കേസുമായി എത്തിയിരിക്കുകയാണ് നടി ഹണി റോസ്. നടിയുടെ പരാതിയില്‍ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുകയുമാണ്. ഈ വിഷയത്തില്‍ ഹണിക്ക് പിന്തുണയുമായി എത്തുകയാണ് സിനിമ ലോകം.
ഹണി റോസ് വളരെ പ്രൊഫഷണല്‍ ആയ വ്യക്തിയാണെന്നും എന്നാല്‍ ബോബി അത്തരമൊരു ആളല്ലെന്നും പറയുകയാണ് നടി മെറീന മൈക്കിള്‍. അദ്ദേഹത്തിന്റെ ഉദ്ഘാടനങ്ങള്‍ക്ക് പങ്കെടുത്തിട്ടുള്ള അനുഭവവും ഹണിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ പറ്റിയുമാണ് മനോരമ ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തില്‍ മെറീന വെളിപ്പെടുത്തിയത്.
'ബോബി ചെമ്മണ്ണൂരിന്റെ ആറോ ഏഴോ സ്ഥാപനങ്ങളില്‍ ഉദ്ഘാടനങ്ങള്‍ക്ക് ഞാന്‍ പോയിട്ടുണ്ടെന്നാണ് മെറീന പറയുന്നത്. അന്നവിടെ ബോബി എന്ന വ്യക്തിയുടെ സാന്നിധ്യം ഇല്ലായിരുന്നു. സ്റ്റാഫുകളെല്ലാം വളരെ മാന്യമായിട്ടാണ് പെരുമാറിയിട്ടുള്ളത്.
ഇദ്ദേഹം പറയുന്ന കമന്റുകള്‍ മുന്‍പ് കണ്ടിട്ടുള്ളതുകൊണ്ട് ഉദ്ഘാടനത്തിന് വരുമ്പോള്‍ ഇദ്ദേഹം അവിടെ ഉണ്ടാകുമോ എന്ന് ചോദിച്ചു ഉറപ്പാക്കാറുണ്ട്. സാധാരണ അങ്ങനെ ചോദിക്കേണ്ട കാര്യമില്ല. പക്ഷേ ഇവരുടെ സ്ഥാപനത്തില്‍ പോകുമ്പോള്‍ ഞാന്‍ അങ്ങനെ ചോദിക്കാറുണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ കെയര്‍ഫുള്‍ ആവാറുണ്ടെന്നും നടി പറയുന്നു.
ഒരു ന്യൂയര്‍ ഇവന്റിന് ആ വ്യക്തി ആളുകളെ വിളിച്ച രീതി ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. 'കുടിക്കാന്‍ ഉള്ളത് ഞങ്ങള്‍ തരും, കളിക്കാന്‍ ഉള്ളത് നിങ്ങള്‍ കൊണ്ടുവരണം' എന്നാണ് പറഞ്ഞത്. അപ്പോള്‍ ആ പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ ഒക്കെ ആരായി? ഈ രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്.
പൊതുവേ ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങളില്‍ വിളിച്ചാല്‍ പോകരുതെന്നാണ് പല ആളുകളും പറയാറുള്ളത്. പക്ഷേ ഞാന്‍ ആ സ്ഥാപനത്തെ കുറ്റം പറയുന്നില്ല. ഹണി റോസ് ആ വ്യക്തിയുടെ പേര് പറഞ്ഞ് മുന്നോട്ടു വന്നതില്‍ വളരെയധികം സന്തോഷമുണ്ട്.
പക്ഷേ ഇതിന്റെ അനന്തരഫലം എന്തായിരിക്കും എന്ന ഒരു ആശങ്ക തനിക്കുണ്ട്. കാരണം ഇതുപോലൊരു കാര്യം തുടങ്ങി വച്ചതിനുശേഷം ഒത്തുതീര്‍പ്പിലേക്ക് പോകുന്നത് കണ്ടിട്ടുള്ളത് കൊണ്ടാണ്. ഇത്തരക്കാര്‍ക്ക് ശിക്ഷ കിട്ടുന്നതൊന്നും കാണാറില്ല. ഇക്കാര്യത്തില്‍ എങ്കിലും അങ്ങനെ ഉണ്ടാവരുതെന്നാണ് ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിക്കുന്നത്.
നടി ഹണി റോസ് വര്‍ഷങ്ങളായി സൈബര്‍ ബുള്ളിയിങ് നേരിടുന്ന വ്യക്തിയാണ്., ദ്വയാര്‍ത്ഥത്തോടെ ആ വ്യക്തി നടത്തിയ പരാമര്‍ശം വളരെ മോശമായിപ്പോയി. ഹണി വളരെ പ്രൊഫഷണലായ വ്യക്തിയാണ്. ആ പ്രൊഫഷണലിസം ഹണി എല്ലാ പരിപാടികളിലും കാണിക്കാറുണ്ട്. എത്രയോ കാലമായി ആളുകള്‍ ഹണിയെ ടാര്‍ഗറ്റ് ചെയ്യുന്നത് തോന്നിയിട്ടുണ്ട്. പക്ഷേ ഒരിടത്തും അവര്‍ മോശമായി പ്രതികരിച്ചിട്ടില്ല. ഒരു പോയിന്റ് കഴിയുമ്പോള്‍ ആരായാലും പ്രതികരിച്ചു പോകുമെന്നും മെറീന കൂട്ടിച്ചേര്‍ത്തു.
#We'll #give #you #what #to #drink #you #bring #what #to #play #with #he #said #MarinaMichael