(moviemax.in) മലയാളി വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്നാണ് പി ജയചന്ദ്രന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം. പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദം.
പാട്ടിന്റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിലക്കുന്ന ഓര്‍മ്മകളായി പി. ജയചന്ദ്രന്‍ മടങ്ങുന്നു.
ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചുവെന്നും വി ഡി സതീശൻ കുറിച്ചു.
അർബുദ ബാധിതനായ പി ജയചന്ദ്രൻ തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ, തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി 15000ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
പി എ ബക്കർ സംവിധാനം ചെയ്തനാരായണ ഗുരു എന്ന സിനിമയിൽ ജി.ദേവരാജൻ ഈണം പകർന്ന 'ശിവശങ്കര സർവ്വശരണ്യവിഭോ' എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള ആദ്യ ദേശീയ പുരസ്കാരം ലഭിച്ചു.
മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചുതവണ പി. ജയചന്ദ്രനെ തേടിയെത്തി.
#PJayachandrans #one #rare #voices #hearing #VDSatheesan