---
title: " #PJayachandran | അദ്ദേഹത്തിന് മരണമില്ല, ​ഗാനങ്ങളിലൂടെ എന്നും ഓർമിക്കപ്പെടും - റിമി ടോമി"
english_title: "#Singer #RimiTommy #condoled #demise #PJayachandran."
publisher: "moviemax.in"
canonical_url: "https://moviemax.in/news/262298/singer-rimitommy-condoled-demise-pjayachandran"
published_at: "2025-01-09T21:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677ff0178ee9e_rimi.jpg"
keywords: []
---

#  #PJayachandran | അദ്ദേഹത്തിന് മരണമില്ല, ​ഗാനങ്ങളിലൂടെ എന്നും ഓർമിക്കപ്പെടും - റിമി ടോമി

> **Lead Summary:** ** **പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ​ഗായിക റിമി ടോമി. ദൈവതുല്യനായി കാണുന്ന വ്യക്തിയാണ് അദ്ദേഹം.

## Article Content

** **പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ​ഗായിക റിമി ടോമി. ദൈവതുല്യനായി കാണുന്ന വ്യക്തിയാണ് അദ്ദേഹം.

അസുഖ സംബന്ധമായി ചികിത്സയിലായിരുന്നെന്ന് അറി‍ഞ്ഞിരുന്നു. എന്നാൽ ഇത്ര പെട്ടെന്ന് നമ്മളെ വിട്ട് പോകുമെന്ന് കരുതിയിരുന്നതല്ല. എല്ലാ മലയാളികൾക്കും താങ്ങാനാവാത്ത വിഷമം തന്നെയായിരിക്കും അദ്ദേഹത്തിന്റെ വിയോ​ഗം.

അദ്ദേഹം ഒരിക്കലും മരിക്കുന്നില്ല. എത്ര തലമുറ കഴി‍ഞ്ഞാലും അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ നമ്മൾ അദ്ദേഹത്തെ ഓർത്തു കൊണ്ടിരിക്കുമെന്ന് റിമി ടോമി പറഞ്ഞു.

ഇന്ന് വൈകിട്ടോടെയാണ് പി ജയചന്ദ്രന്റെ മരണം. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചു.

7.45 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം.

1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/262298/singer-rimitommy-condoled-demise-pjayachandran)