(moviemax.in) തമിഴ് സിനിമയിലെ പ്രമുഖ നടനും താരസംഘടനയുടെ നേതൃത്വത്തില്‍ നില്‍ക്കുന്ന ആളുമാണ് നടന്‍ വിശാല്‍.
സൂപ്പര്‍താരമായി അഭിനയ ജീവിതത്തില്‍ സജീവമാണെങ്കിലും വിശാലിന്റെ പുതിയൊരു വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
പൊതുവേദിയില്‍ സംസാരിക്കുന്നതിനിടെ നടന്റെ കൈകള്‍ വിറക്കുന്നതും രൂപത്തില്‍ വന്ന മാറ്റവും ഒക്കെ കണ്ട് എല്ലാവരും ഞെട്ടിയിരുന്നു.
വിശാലിന് കാര്യമായ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും അതാണ് വീഡിയോയില്‍ കണ്ടതൊന്നും തുടങ്ങി നിരവധി ഊഹാപോഹങ്ങളും പ്രചരിച്ചു. ഇതിനോട് അനുബന്ധിച്ച് നിരവധി പേരാണ് വിശാലിനെ കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വരുന്നത്. കൂട്ടത്തില്‍ ഗായിക സുചിത്ര പങ്കുവച്ച കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സുചി ലീക്‌സ് എന്ന പേരില്‍ തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച ഗായികയാണ് സുചിത്ര. താരങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ടാണ് ഗായിക വാര്‍ത്തകളില്‍ നിറഞ്ഞത്.
കേസും ബഹളങ്ങളും ഒക്കെയായി കുറെ കാലം സുചിത്രയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി ചില യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഗായിക വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.
ഭര്‍ത്താവിനെതിരെയും നടന്‍ ധനുഷ് തുടങ്ങി പ്രമുഖരായ താരങ്ങള്‍ക്കെതിരെയും ഒക്കെ ഗുരുതരമായ ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചിരുന്നത്. ഇപ്പോഴിതാ നടന്‍ വിശാലിനെതിരെയും സമാനമായ രീതിയില്‍ ഒരു ആരോപണവും ആയിട്ടാണ് ഗായിക എത്തിയിരിക്കുന്നത്.
തന്റെ വീട്ടില്‍ ഭര്‍ത്താവില്ലാത്തപ്പോള്‍ മദ്യ കുപ്പികളുമായി നടന്‍ വന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍.
പുതിയ സിനിമയുടെ പത്രസമ്മേളനത്തില്‍ വിറയ്ക്കുന്ന കൈകളുമായി പതിഞ്ഞ ശബ്ദത്തിലാണ് വിശാല്‍ സംസാരിച്ചത്. ഈ വീഡിയോ കണ്ടതിന് ശേഷം വിശാലിനെ ഇങ്ങനൊരു അവസ്ഥയില്‍ കണ്ടതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ഗായിക സുചിത്ര എത്തിയത്.
മാത്രമല്ല ഒരിക്കല്‍ വിശാല്‍ ഒരു കുപ്പി വൈനുമായി തന്റെ വീട്ടിലെത്തിയ സംഭവവും താരം പങ്കുവച്ചു.
ആദ്യ ഭര്‍ത്താവ് കാര്‍ത്തിക് കുമാറിനൊപ്പം താമസിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. ഒരു ദിവസം രാത്രി കാര്‍ത്തിക് കുമാര്‍ വീട്ടിലില്ലാത്ത സമയത്ത്, വീടിന്റെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. താന്‍ വാതില്‍ തുറന്നപ്പോള്‍ നടന്‍ വിശാലാണ് വന്നത്. അദ്ദേഹം മദ്യലഹരിയിലാണെന്ന് മനസിലായി.
അകത്തേക്ക് വരുന്നുണ്ടോന്ന് ചോദിച്ചെങ്കിലും ഇല്ലെന്ന് പറഞ്ഞു. മാത്രമല്ല വൈന്‍ കുപ്പി തരാന്‍ വന്നതാണെന്ന് വിശാല്‍ പറയുകയും ചെയ്തു. ഭര്‍ത്താവിന്റെ അഭാവത്തിലാണ് അന്ന് വിശാല്‍ വീട്ടിലെത്തിയത്.
മാത്രമല്ല അതിന് ശേഷം അദ്ദേഹം കാര്‍ത്തിക് കുമാറിനെയും ഗൗതം മേനോനെയും കുറിച്ച് അസഭ്യം പറയുകയും ചെയ്തു. വിശാല്‍ നിങ്ങളെ പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ചോദ്യത്തിന് ഇല്ലെന്നായിരുന്നു സുചിത്രയുടെ മറുപടി.
മാത്രമല്ല ഒരു പൂച്ച വന്ന് ശല്യപ്പെടുത്തിയത് പോലെ മാത്രമേ അത് തോന്നിയിട്ടുള്ളു. വിശാല്‍ സുഖം പ്രാപിക്കുന്നതിന് വേണ്ടി നിരവധി പേരാണ് പ്രാര്‍ത്ഥിക്കുന്നത്.
എന്നാല്‍ മൈക്ക് കൈയില്‍ പിടിക്കാന്‍ പോലും കഴിയാതെ അദ്ദേഹം വിറയ്ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമാണ് തോന്നിയതെന്നും സുചിത്ര പറഞ്ഞു.
'#sound #knocking #door #night #Vishal #came #liquor #bottles #her #husband #away #Suchitra