#PJayachandran | 'സംഗീത ലോകത്ത് നികത്താനാവാത്ത നഷ്ടം'; പി ജയചന്ദ്രനെ അനുസ്മരിച്ച് മധു ബാലകൃഷ്ണൻ

#PJayachandran | 'സംഗീത ലോകത്ത് നികത്താനാവാത്ത നഷ്ടം'; പി ജയചന്ദ്രനെ അനുസ്മരിച്ച് മധു ബാലകൃഷ്ണൻ
Jan 9, 2025 09:09 PM | By VIPIN P V

പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ​ഗായകൻ മധു ബാലകൃഷ്ണൻ. ഭാവ ​ഗായകൻ മാത്രമായിരുന്നില്ല പി ജയചന്ദ്രനെന്ന് മധു ബാലകൃഷ്ണൻ പറഞ്ഞു.

അക്ഷരങ്ങൾ അത്ര സ്ഫുടമായി ഉപയോഗിച്ചിരുന്ന ഗായകനായിരുന്നു അദ്ദേഹം. സംഗീത ലോകത്ത് നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും മധു ബാലകൃഷ്ണൻ പറ‍ഞ്ഞു.

ഇന്ന് വൈകിട്ടോടെയാണ് പി ജയചന്ദ്രന്റെ മരണം. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചു.

7.45 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം.

1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.

1986-ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി.

അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീതസാന്നിധ്യമായി.

1973 ല്‍ പുറത്തിറങ്ങിയ 'മണിപ്പയല്‍' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോല്‍' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.

1982 ല്‍ തെലുങ്കിലും 2008 ല്‍ ഹിന്ദിയിലും വരവറിയിച്ചു. സിനിമാഗാനങ്ങള്‍ക്ക് പുറമേ ജയചന്ദ്രന്‍ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളില്‍ ഇടംപിടിച്ചവയാണ്.

#irreparableloss #world #music #MadhuBalakrishnan #memory #PJayachandran

Next TV

Related Stories
#PJayachandran | 'ഓർമകളിലേക്കുള്ള തോണിയാണ് തനിക്ക് ജയേട്ടന്റെ ഓരോ പാട്ടും' - മഞ്ജു വാര്യർ

Jan 10, 2025 06:17 AM

#PJayachandran | 'ഓർമകളിലേക്കുള്ള തോണിയാണ് തനിക്ക് ജയേട്ടന്റെ ഓരോ പാട്ടും' - മഞ്ജു വാര്യർ

എപ്പോൾ കേട്ടാലും അത് കുട്ടിക്കാലത്തിന്റെ അരികത്ത് കൊണ്ടുചെന്ന്...

Read More >>
#PJayachandran | പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ ചേന്ദമംഗലത്ത്; നാളെ തൃശൂരിൽ പൊതുദർശനം

Jan 9, 2025 10:03 PM

#PJayachandran | പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ ചേന്ദമംഗലത്ത്; നാളെ തൃശൂരിൽ പൊതുദർശനം

6 പതിറ്റാണ്ടോളം പല‌തലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളിൽ എന്നും സാന്ത്വനമായി...

Read More >>
#Rimakallingal | ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന ഉടുപ്പിടൂ; ലൈംഗികദാരിദ്യം പിടിച്ച സമൂഹത്തെ ഓർക്കേണ്ടതില്ല - സ്ത്രീകളോട് റിമ

Jan 9, 2025 03:58 PM

#Rimakallingal | ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന ഉടുപ്പിടൂ; ലൈംഗികദാരിദ്യം പിടിച്ച സമൂഹത്തെ ഓർക്കേണ്ടതില്ല - സ്ത്രീകളോട് റിമ

രാഹുല്‍ ഈശ്വറിന്റെ മുന്നില്‍ വരേണ്ട സാഹചര്യമുണ്ടായാല്‍ താന്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചോളാം എന്നായിരുന്നു ഹണി റോസിന്റെ...

Read More >>
Top Stories