(moviemax.in)തനിക്ക് എതിരെ ദ്വയാർഥം കലർന്ന ലൈംഗികാധിക്ഷേപങ്ങളും അപകീർത്തിപ്പെടുത്തലുകളും അടക്കമുള്ളവ നടത്തുന്ന വ്യക്തികൾക്ക് എതിരെ തുറന്ന യുദ്ധം നയിക്കുകയാണ് നടി ഹണി റോസ്.
കുന്തിദേവി പരാമർശത്തിന്റെ പേരിൽ നടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബോബി ചെമ്മണ്ണൂരിന് എതിരെ മാത്രമല്ല തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി തംപ്നെയിൽ സൃഷ്ടിച്ച് ഈ പരാമർശങ്ങൾക്ക് പ്രചാരം നൽകിയ ഇരുപതോളം യുട്യൂബ് ചാനലുകൾക്കെതിരെയും ഹണി റോസ് പരാതി നൽകിയിട്ടുണ്ട്.
ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെ നടിയെ വിമർശിച്ച് രാഹുൽ ഈശ്വർ എത്തിയിരുന്നു. ചാനൽ ചർച്ചയിലെത്തിയായിരുന്നു രാഹുൽ നടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചത്.
പിന്നാലെ ഹണി ഇതിന് സോഷ്യൽമീഡിയ പോസ്റ്റിലൂടെ മറുപടി നൽകിയിരുന്നു. തന്ത്രി കുടുംബത്തില്‍പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായിയെന്നാണ് ഹണി റോസ് പ്രതികരിച്ച് കുറിച്ചത്. നടിയുടെ പ്രതികരണം എത്തിയതോടെ മറുപടിയുമായി രാഹുലും എത്തി.
സംസാരത്തിൽ മാന്യത വേണമെന്ന് പറയുന്നത് പോലെ തന്നെ വസ്ത്രധാരണത്തിലും മാന്യത വേണമെന്ന് പറയുന്നത് ഒരു അന്താരാഷ്ട്ര കുറ്റമാകുമോ എന്നാണ് രാഹുൽ ഈശ്വർ ചോദിച്ചത്.
മോൺസ്റ്റർ സിനിമയിലെ ദ്വയാർഥം കലർന്ന ഡയലോഗുകൾ ചിരിച്ചുകൊണ്ട് കേട്ട് നിന്നതിനും ഹണിയെ രാഹുൽ വിമർശിച്ചു. ഒരു കാര്യം സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.
ഹണി റോസിനോട് ബഹുമാനമാണ് ആദരവാണ്. അതുപോലെ നാളെ അവരുടെ സിനിമ റേച്ചൽ പുറത്തിറങ്ങുന്നുണ്ട്. അതിന് ആശംസകൾ നേരുന്നു. ഹണി റോസിനോട് ഒരുപാട് പേർക്ക് വിമർശനമുണ്ട്. അവരുടെ വസ്ത്രധാരണം പരിതി കടക്കുന്നു. സഭ്യമല്ലാത്തതാണ്. വൾഗർ ആങ്കിളിലുള്ള ചിത്രങ്ങൾ പ്രമോട്ട് ചെയ്യുന്നു എന്നിങ്ങനെ എല്ലാം സിനിമാ രംഗത്തുള്ള ഫറ ഷിബ്ല അടക്കമുള്ളവർ വിമർശിച്ച് പറയുന്നുണ്ട്.
അതുകൂടി ഹണി റോസ് ശ്രദ്ധിക്കണം. പിന്നെ അമ്പലത്തിലും പള്ളികളിലും വരുന്നവർക്ക് ഡ്രസ് കോഡുണ്ട്. സംസാരത്തിൽ മാന്യത വേണമെന്ന് പറയുന്നത് പോലെ തന്നെ വസ്ത്രധാരണത്തിലും മാന്യത വേണമെന്ന് പറയുന്നത് ഒരു അന്താരാഷ്ട്ര കുറ്റമാകുമോ എന്നതിൽ എനിക്ക് സംശയമുണ്ട്.
ഹണി റോസിന്റെ വിമർശനത്തെ ബഹുമാനത്തോടെ എടുക്കുന്നു. ഹണി റോസിന്റെ വസ്ത്രധാരണത്തെ കുറിച്ച് കേരളത്തിലെ എല്ലാ ജനങ്ങൾക്കും അഭിപ്രായങ്ങളും വിമർശനങ്ങളുമുണ്ട്. ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ മതിയെന്നാണ് ബഹുമാനപുരസരം പറയാനുള്ളത്.
അവർ കണ്ണടച്ചാൽ ഇരുട്ടാകുമെന്നത് കൊണ്ട് ഈ ലോകം ഇരുട്ടിലാകുന്നില്ല. ഹണി റോസിനെ വിമർശിച്ചാണ് സ്ത്രീജനങ്ങളിൽ ബഹുപൂരിപക്ഷവും കമന്റുകൾ ഇടുന്നത്. അതുപോലെ തന്നെ ബോച്ചെ ചെയ്തത് ശരിയാണെന്ന് പറയുന്നില്ല. ബോച്ചെ പോലും മാപ്പ് പറയാൻ തയ്യാറുമാണ്.
വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ചില പ്രശ്നങ്ങൾ ഹണി റോസിന്റെ ഭാഗത്ത് നിന്ന് മാത്രമല്ല അമല പോളിന്റെ ഭാഗത്തും നിന്നും എല്ലാം ഉണ്ടാകുന്നുണ്ട്. ആ വസ്തുത നമ്മൾ മറക്കരുത്. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിച്ച് ഈ കേസ് അവസാനിപ്പിക്കണമെന്നാണ് ഹണി റോസ്-ബോച്ചെ വിഷയത്തിൽ എനിക്ക് ഹണിയോടുള്ള അഭ്യർത്ഥന.
കുന്തിദേവി പരാമർശത്തിന്റെ പേരിൽ ഒരാളെ മൂന്ന് വർഷം ജയിലിലിട്ട് അയാളുടെ ജീവിതം കളയണോ?. അതുപോലെ തന്നെ ആദരണീയനായ ലാലേട്ടൻ ഇതേ സെക്ഷ്വലി കളേഡ് റിമാർക്ക് മോൺസ്റ്റർ എന്ന സിനിമയിൽ ഹണി റോസിനോട് പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് അത് കേട്ട് നിൽക്കുകയല്ലേ ചെയ്തത്.
ഇരട്ടത്താപ്പ് ആളുകൾ ചോദ്യം ചെയ്യും. ഫെമിനിസ്റ്റുകൾക്ക് സമൂഹത്തിൽ അപ്പർഹാന്റുണ്ടെന്ന് പറഞ്ഞ് പുരുഷനെ വേട്ടയാടാമെന്ന മനോഭാവം പാടില്ല. കസബയിൽ മമ്മൂട്ടി പറഞ്ഞപ്പോൾ മമ്മൂട്ടിക്ക് എതിരെ ആക്രമണമുണ്ടായി. അത് നടന് തിരക്കഥാകൃത്ത് എഴുതി കൊടുത്തതല്ലേയെന്ന് ആരും ചോദിക്കുന്നില്ല.
എന്നാൽ ലാലേട്ടൻ അത്തരം ഡയലോഗ് പറഞ്ഞാൽ അത് തിരക്കഥയിലുള്ളതല്ലേയെന്ന് പറയും. ഇത്തരം ഇരട്ടത്താപ്പുകൾ ഫെമിനിസ്റ്റുകളുടെയും ലിബറലുകളുടെയും സോ കോൾഡ് പുരോഗമന വാദികളുടെയും ഭാഗത്ത് നിന്ന് വരുമ്പോൾ മറുഭാഗത്ത് നിന്ന് എതിർപ്പുകൾ വരുന്നത് ഇവരെ ബഹുമാനിക്കാത്തതുകൊണ്ടല്ല എന്നാണ് രാഹുൽ പറഞ്ഞത്.
#rahuleaswar #says #about #actress #honeyrose #latest #social #media #post