#basiljoseph | 'വെൽക്കം സർ !'; വിദ്യാഭ്യാസ മന്ത്രിയോട് ബേസിൽ, 'ഇതിവിടം കൊണ്ട് തീരില്ലെ'ന്ന് കമന്റുകൾ

#basiljoseph | 'വെൽക്കം സർ !'; വിദ്യാഭ്യാസ മന്ത്രിയോട് ബേസിൽ, 'ഇതിവിടം കൊണ്ട് തീരില്ലെ'ന്ന് കമന്റുകൾ
Jan 10, 2025 08:03 AM | By Athira V

'ബേസിൽ ശാപ'മാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെന്റ്. കഴിഞ്ഞ വർഷം സഞ്ജു സാംസണിന് ബേസിൽ ജോസഫ് കൈകൊടുത്തപ്പോൾ, അത് ശ്രദ്ധയിൽപ്പെടാതെ പൃഥ്വിരാജിനോട് പോയി താരം സംസാരിച്ചതായിരുന്നു എല്ലാത്തിനും തുടക്കമായത്.

പിന്നീട് ഇങ്ങോട്ട് മമ്മൂട്ടി അടക്കമുള്ളവർ 'ബേസിൽ ശാപ'ത്തിൽ അകപ്പെട്ടത് ഏവരും കണ്ടതാണ്. ഈ ക്ലബ്ബിലേക്കിപ്പോൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും എത്തിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു.

കലോത്സവ സമാപന വേദിയിൽ വച്ച് ആസിഫ് അലിക്ക് മന്ത്രി കൈ കൊടുത്തെങ്കിലും അത് നടൻ ശ്രദ്ധിക്കാതെ കടന്നു പോയി സീറ്റിലിരുന്നു. പിന്നീട് ടൊവിനോയുടെ ഇടപെടലിലൂടെ എല്ലാം സോൾവ് ആകുകയും ചെയ്തു.

ഈ വീഡിയോ മന്ത്രി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 'ഞാനും പെട്ടു' എന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റിട്ടത്. ഇപ്പോഴിതാ ഇതിന് സാക്ഷാൻ ബേസിൽ ജോസഫ് തന്നെ കമന്റ് രേഖപ്പെടുത്തിയിരിക്കുകയാണ്.

https://www.facebook.com/watch/?v=4132080847062981

മന്ത്രിയുടെ പോസ്റ്റിന് താഴെ, 'വെൽക്കം സർ ! ഞങ്ങളുടെ മനയിലേക്ക് സ്വാ​ഗതം' എന്നാണ് ബേസിൽ ജോസഫ് കുറിച്ചത്. പിന്നാലെ എല്ലാത്തിനും സാക്ഷിയായ ടൊവിനോ തോമസും കമന്റുമായി എത്തി. 'പക്ഷെ തക്ക സമയത്ത് ഞാൻ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട്', എന്നാണ് ടൊവിനോ കുറിച്ചത്. ഈ കമന്റിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആയിട്ടുണ്ട്.

#basiljoseph #react #minister #vsivankutty #post

Next TV

Related Stories
#asifali | 'ചേച്ചി തന്നോട് ക്ഷമിക്കണം, മന:പൂര്‍വ്വം ചെയ്തത് അല്ല, പറ്റിപ്പോയി'; സഹതാരത്തോട് ക്ഷമ ചോദിച്ച് ആസിഫ് അലി

Jan 10, 2025 12:26 PM

#asifali | 'ചേച്ചി തന്നോട് ക്ഷമിക്കണം, മന:പൂര്‍വ്വം ചെയ്തത് അല്ല, പറ്റിപ്പോയി'; സഹതാരത്തോട് ക്ഷമ ചോദിച്ച് ആസിഫ് അലി

ഇതിലും വലിയ ഭാഗ്യം തനിക്ക് കിട്ടാനില്ല എന്നായിരുന്നു സുലേഖയുടെ മറുപടി. ചേച്ചി ആ രണ്ട് ഷോട്ടുകളും മനോഹരമായിട്ടാണ് ചെയ്തത്. തന്റെ അടുത്ത...

Read More >>
#PJayachandran | 'ഓർമകളിലേക്കുള്ള തോണിയാണ് തനിക്ക് ജയേട്ടന്റെ ഓരോ പാട്ടും' - മഞ്ജു വാര്യർ

Jan 10, 2025 06:17 AM

#PJayachandran | 'ഓർമകളിലേക്കുള്ള തോണിയാണ് തനിക്ക് ജയേട്ടന്റെ ഓരോ പാട്ടും' - മഞ്ജു വാര്യർ

എപ്പോൾ കേട്ടാലും അത് കുട്ടിക്കാലത്തിന്റെ അരികത്ത് കൊണ്ടുചെന്ന്...

Read More >>
#PJayachandran | പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ ചേന്ദമംഗലത്ത്; നാളെ തൃശൂരിൽ പൊതുദർശനം

Jan 9, 2025 10:03 PM

#PJayachandran | പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ ചേന്ദമംഗലത്ത്; നാളെ തൃശൂരിൽ പൊതുദർശനം

6 പതിറ്റാണ്ടോളം പല‌തലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളിൽ എന്നും സാന്ത്വനമായി...

Read More >>
Top Stories

News Roundup