തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ ഗോസിപ്പുകളില്‍ നിറഞ്ഞുനിന്ന താരങ്ങളാണ് വരലക്ഷ്മി ശരത് കുമാറും നടന്‍ വിശാലും.
പ്രമുഖ നടന്‍ ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി. പിതാവിന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തിയ നടി മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
വിശാലിനൊപ്പം ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തില്‍ ആണെന്നും പിതാവിന്റെ എതിര്‍പ്പുകള്‍ കാരണം ബന്ധം പിരിഞ്ഞതെന്നും തുടങ്ങി കഥകള്‍ പ്രചരിച്ചത്. എന്നാല്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും.
പൊങ്കലിനും മുന്നോടിയായി വിശാല്‍ നായകനായിട്ട് അഭിനയിക്കുന്ന 'മാധ ഗജ രാജ' എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നടി വരലക്ഷ്മിയാണ്.
ജനുവരി 12ന് റിലീസിനൊരുങ്ങഉന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളില്‍ ആണ് താരങ്ങള്‍. അങ്ങനെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ വിശാലിനെ കുറിച്ചും തങ്ങളുടെ പേരില്‍ വന്ന വാര്‍ത്തകളെ പറ്റിയും ഒക്കെ മനസ്സ് തുറക്കുകയാണ് നടി.
അതിനൊപ്പം തന്റെ ഭര്‍ത്താവിനെക്കുറിച്ചും രാഷ്ട്രീയത്തിലേക്ക് താന്‍ ഉറപ്പായിട്ടും പ്രവേശിക്കുമെന്നും വരലക്ഷ്മി അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.
'തനിക്ക് എല്ലാ പിന്തുണയും നല്‍കുന്ന ആളാണ് ഭര്‍ത്താവായി വന്നിരിക്കുന്നത്. അഭിനേത്രിയായ ഭാര്യയെ കുറിച്ച് അഭിമാനിക്കുന്ന ഭര്‍ത്താവാണ് അദ്ദേഹം. എന്റെ ജീവിതത്തിലേക്ക് അദ്ദേഹത്തെ പോലെ ഒരാള്‍ കടന്നുവന്നതില്‍ ഞാനും ഒത്തിരി അഭിമാനിക്കുന്നുണ്ട്. ഇടയ്ക്കിടെ എന്റെ സിനിമാ ലൊക്കേഷനുകളിലേക്ക് അദ്ദേഹം വരാറുണ്ട്.'
വിശാലിനെയും തന്നെയും കുറച്ച് ഒരുപാട് കഥകള്‍ യൂട്യൂബ് ചാനലുകളിലൂടെ വരാറുണ്ട്. അദ്ദേഹം ഇതെല്ലാം കണ്ട് അതിനോട് പൊരുത്തപ്പെട്ടു. ഞാനാണ് പിന്നെയും ദേഷ്യത്തോടെ സംസാരിക്കുകയും പോയി വഴക്ക് കൂടാറുള്ളതും.
പക്ഷേ വിശാല്‍ അതിനോട് ഒക്കെയാണ്. എവിടെയെങ്കിലും പോയി അതിനെപ്പറ്റി സംസാരിക്കുകയോ ദേഷ്യപ്പെടുകയോ ഒന്നും ചെയ്യാറില്ല. ഇത്തരം കാര്യങ്ങളൊക്കെ അദ്ദേഹത്തിന് സാധാരണ പോലെയായി. ഞാന്‍ ഇനിയും വിശാലിന്റെ നായികയാവും. അതൊന്നും ്പ്രശ്‌നമുള്ള കാര്യമല്ല.
പലപ്പോഴും താരങ്ങളുടെ അവസ്ഥ ഇത്തരം ആളുകള്‍ ശ്രദ്ധിക്കാറില്ല. ഒരു ദിവസം മാക്‌സ് എന്ന സിനിമയുടെ പ്രിവ്യൂവിന് വേണ്ടി ഞാന്‍ പോയിരുന്നു. രാവിലെ മുതല്‍ എല്ലാവരുടെയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയൊക്കെ ചെയ്തിരുന്നു.
അന്ന് എനിക്ക് മൂന്ന് മണിക്ക് ഫ്‌ളൈറ്റ് ഉണ്ട്. സമയം ഒന്നരയായി. ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിലേക്ക് എത്തണമെങ്കില്‍ നല്ല ദൂരമുണ്ട് ഒപ്പം വലിയ ട്രാഫിക്കും ഉണ്ടാവും. എനിക്ക് ശരിക്കും സമയം പോയി ഞാന്‍ ഇറങ്ങുകയാണെന്ന് പറഞ്ഞ് തിരക്കിട്ട് പോകാന്‍ നോക്കുമ്പോള്‍ പോലും ആളുകള്‍ ഫോട്ടോ എടുക്കണം എന്ന് പറഞ്ഞുവന്നു.
രാവിലെ മുതല്‍ പലരുടെയും കൂടെ നിന്ന് ഫോട്ടോയെടുത്തു. ആരും അതൊന്നും പറയില്ല. എനിക്ക് ഫ്‌ലൈറ്റ് മിസ്സായി പോകും ഞാന്‍ പോവുകയാണെന്ന് പറഞ്ഞ് പോയത് മാത്രം എടുത്തു പ്രചരിപ്പിച്ചു.
എന്തിനാണ് ഞാന്‍ അങ്ങനെ തിരക്ക് കാണിച്ച് പോയതെന്ന് ആരും അന്വേഷിച്ചില്ല. 'ഇവരൊക്കെ ഒരു താരമാണോ ഇത്ര അഹങ്കാരം പാടുണ്ടോ, ഇവളുടെ കൂടെ എന്തിനാണ് ഫോട്ടോ എടുക്കുന്നത്' എന്നൊക്കെയാണ് പിന്നീട് വന്ന ചോദ്യങ്ങള്‍.
അങ്ങനെയാണ് ചിലര്‍ കാര്യങ്ങള്‍ ചെയ്യുന്നത്. പക്ഷേ അതിനോടൊക്കെ ഞാനും പൊരുത്തപ്പെടുകയാണ്. കാരണം എല്ലാവര്‍ക്കും മറുപടി പറയാന്‍ നമുക്ക് സാധിക്കില്ലല്ലോ എന്നും വരലക്ഷ്മി പറയുന്നു.
#stories #about #me #Vishal #doesnt #respond #Varalakshmi