---
title: "#asifali | 'ചേച്ചി തന്നോട് ക്ഷമിക്കണം, മന:പൂര്‍വ്വം ചെയ്തത് അല്ല, പറ്റിപ്പോയി'; സഹതാരത്തോട് ക്ഷമ ചോദിച്ച് ആസിഫ് അലി"
english_title: "#asifali #apologizes #his #costar #film #rekhachithram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/262404/asifali-apologizes-his-costar-film-rekhachithram"
published_at: "2025-01-10T12:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780c55f3ead7_asif.jpg"
keywords: []
---

# #asifali | 'ചേച്ചി തന്നോട് ക്ഷമിക്കണം, മന:പൂര്‍വ്വം ചെയ്തത് അല്ല, പറ്റിപ്പോയി'; സഹതാരത്തോട് ക്ഷമ ചോദിച്ച് ആസിഫ് അലി

> **Lead Summary:** **രേ**ഖാചിത്രത്തില്‍ അഭിനയിച്ച സുലേഖ എന്ന നടിയെ ആശ്വസിപ്പിച്ച് നടന്‍ ആസിഫ് അലി. രണ്ട് ഷോട്ടുള്ള ഒരു സീനില്‍ ആയിരുന്നു സുലേഖ ചിത്രത്തിലുണ്ടായിരുന്നത്.

## Article Content

**രേ**ഖാചിത്രത്തില്‍ അഭിനയിച്ച സുലേഖ എന്ന നടിയെ ആശ്വസിപ്പിച്ച് നടന്‍ ആസിഫ് അലി. രണ്ട് ഷോട്ടുള്ള ഒരു സീനില്‍ ആയിരുന്നു സുലേഖ ചിത്രത്തിലുണ്ടായിരുന്നത്.

എന്നാല്‍ എഡിറ്റിങ്ങിന്റെ സമയത്ത് ചില സീനുകള്‍ മുറിച്ചുമാറ്റിയപ്പോള്‍ ആ ഷോട്ടുകളും അതില്‍പെട്ടു. ഇതോടെ ആദ്യമായി അഭിനയിച്ച ചിത്രം കാണാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമെത്തിയ സുലേഖ സങ്കടം താങ്ങാനാകാതെ കരഞ്ഞു.

സിനിമ കണ്ടിറങ്ങിയ ആസിഫ് ഇത് കാണുകയും സുലേഖയെ ആശ്വസിപ്പിക്കുകയുമായിരുന്നു. സുലേഖ ചേച്ചി തന്നോട് ക്ഷമിക്കണമെന്നും മന:പൂര്‍വ്വം ചെയ്തത് അല്ലെന്നും പറ്റിപ്പോയെന്നും ആസിഫ് അലി സുലേഖയോട് പറഞ്ഞു.

ഇതിലും വലിയ ഭാഗ്യം തനിക്ക് കിട്ടാനില്ല എന്നായിരുന്നു സുലേഖയുടെ മറുപടി. ചേച്ചി ആ രണ്ട് ഷോട്ടുകളും മനോഹരമായിട്ടാണ് ചെയ്തത്. തന്റെ അടുത്ത ചിത്രത്തില്‍ സുലേഖയെ അഭിനയിപ്പിക്കുമെന്ന് ആസിഫ് അലി ഉറപ്പും നല്‍കി.

അതിനുശേഷം നടന്ന പ്രൊമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍ ആസിഫ് അലി ഇക്കാര്യം പറയുകയും ചെയ്തു. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

കൂടെയുള്ളവരെ എപ്പോഴും പരിഗണിക്കുന്ന നടനാണ് ആസിഫ് അലിയെന്നും ഇങ്ങനെയായിരിക്കണം ഒരു മനുഷ്യന്‍ പെരുമാറേണ്ടതെന്നും ആളുകള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/262404/asifali-apologizes-his-costar-film-rekhachithram)