#GeethuMohandas | ഈ സിനിമ പലതും തിരുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യും! വിമർശനങ്ങൾക്ക് പിന്നാലെ മറുപടിയുമായി ഗീതു മോഹന്‍ദാസ്

 #GeethuMohandas | ഈ സിനിമ പലതും തിരുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യും! വിമർശനങ്ങൾക്ക് പിന്നാലെ മറുപടിയുമായി ഗീതു മോഹന്‍ദാസ്
Jan 9, 2025 01:41 PM | By Jain Rosviya

(moviemax.in) മമ്മൂട്ടി നായകനായി നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കസബ സിനിമയിൽ സ്ത്രീവിരുദ്ധ ഉണ്ടെന്ന് ചൂണ്ടി കാണിച്ച് മലയാളത്തിലെ പ്രമുഖ നടിമാർ രംഗത്ത് വന്നത് മുൻപ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

നടിമാരായ ഗീതു മോഹൻദാസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ തുടങ്ങിയവരാണ് സിനിമയ്ക്കെതിരെ സംസാരിച്ചത്. എന്നാൽ ഇപ്പോൾ നടി ഗീതു മോഹൻദാസിന്റെ പുതിയ സിനിമയ്ക്ക് എതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് നിതിൻ.

ടോക്സിക് എന്ന സിനിമയിൽ നിന്ന് പുറത്തുവിട്ട പുതിയ വീഡിയോയെ കുറിച്ചാണ് സംവിധായകൻ കഴിഞ്ഞ ദിവസം സംസാരിച്ചത്. ഇത് വലിയ രീതിയിൽ ചർച്ചയായതോടെ മറുപടിയുമായി ഗീതു മോഹൻദാസ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

'ടോക്‌സിക് -മുതിര്‍ന്നവര്‍ക്കുള്ള കെട്ടുക്കഥയാണ്. ഈ ചിത്രം സമ്പ്രദായികമായ കാര്യങ്ങളെ തിരുത്തുകയും നമ്മുടെ ഉള്ളിലെ സംഘര്‍ഷങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യും. ഇന്ന് നടന്‍ യാഷിന്റെ ജന്മദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നുള്ള ചെറിയൊരു ഭാഗം പുറത്ത് വിട്ടിരുന്നു.

അദ്ദേഹത്തിന്റെ കഴിവുകള്‍ കൊണ്ട് രാജ്യം ആദരിക്കുന്ന നടനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മിടുക്ക് ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്, അദ്ദേഹത്തെ അറിയുന്നവര്‍ക്കോ അദ്ദേഹത്തിന്റെ യാത്ര പിന്തുടരുന്നവര്‍ക്കോ അറിയാം.

മറ്റുള്ളവര്‍ സാധാരണമായി കാണുന്ന കാര്യങ്ങളെ അസാധാരണമായി നോക്കിക്കാണുന്ന ഒരാളോടൊപ്പം ഈ സിനിമയുടെ ലോകം എഴുതാന്‍ സാധിച്ചത് സന്തോഷമുള്ള കാര്യമാണ്.

നമ്മുടെ രണ്ട് വ്യത്യസ്ത ചിന്താശ്രേണികള്‍ തമ്മില്‍ കുട്ടിമുട്ടുമ്പോള്‍ അതിന്റെ ഫലം വിട്ടുവീഴ്ചയോ സംഘര്‍ഷങ്ങളോ അല്ല. മറിച്ച്, ഭാഷയുടേയും സംസ്‌കാരത്തിന്റേയും അതിര്‍വരമ്പുകള്‍ക്കപ്പുറം കലാപരമായി കൊമേഴ്‌സ്യല്‍ കഥ പറയുന്നതിലെ കൃത്യതയ്ക്കാവശ്യമായ പരിവര്‍ത്തനമാണ്.

വെറും കാഴ്ചയ്ക്കപ്പുറത്തേക്ക് അനുഭവിക്കാനാകുന്ന സിനിമാ അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. മാത്രമല്ല തന്റെ കരകൗശലത്തോടുള്ള ശാന്തമായ ആദരവിന്റെ പ്രക്രിയയിലൂടെ, സൃഷ്ടിയുടെ യാത്ര പവിത്രമാണെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു.

മുന്നോട്ടുള്ള യാത്രയുടെ ത്രില്ലല്ലാതെ മറ്റൊന്നും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഉറപ്പില്ല.

ഈ വാക്കുകള്‍ ഒരു സംവിധായകനില്‍ നിന്ന് അവളുടെ നായകനെ കുറിച്ച് മാത്രമുള്ളതല്ല, അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ക്ക് വേണ്ടിയും അല്ല.

സിനിമയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ അഭിനിവേശവും അതിരുകളില്ലാത്ത സര്‍ഗ്ഗാത്മകതയും മനസിലാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണെന്നും' പറഞ്ഞാണ് ഗീതു എഴുത്ത് അവസാനിപ്പിക്കുന്നത്.



#movie #correct #provoke #many #After #criticism #GeethuMohandas #responded

Next TV

Related Stories
#PJayachandran | പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ ചേന്ദമംഗലത്ത്; നാളെ തൃശൂരിൽ പൊതുദർശനം

Jan 9, 2025 10:03 PM

#PJayachandran | പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ ചേന്ദമംഗലത്ത്; നാളെ തൃശൂരിൽ പൊതുദർശനം

6 പതിറ്റാണ്ടോളം പല‌തലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളിൽ എന്നും സാന്ത്വനമായി...

Read More >>
#PJayachandran | 'സംഗീത ലോകത്ത് നികത്താനാവാത്ത നഷ്ടം'; പി ജയചന്ദ്രനെ അനുസ്മരിച്ച് മധു ബാലകൃഷ്ണൻ

Jan 9, 2025 09:09 PM

#PJayachandran | 'സംഗീത ലോകത്ത് നികത്താനാവാത്ത നഷ്ടം'; പി ജയചന്ദ്രനെ അനുസ്മരിച്ച് മധു ബാലകൃഷ്ണൻ

1973 ല്‍ പുറത്തിറങ്ങിയ 'മണിപ്പയല്‍' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോല്‍' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ...

Read More >>
#Rimakallingal | ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന ഉടുപ്പിടൂ; ലൈംഗികദാരിദ്യം പിടിച്ച സമൂഹത്തെ ഓർക്കേണ്ടതില്ല - സ്ത്രീകളോട് റിമ

Jan 9, 2025 03:58 PM

#Rimakallingal | ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന ഉടുപ്പിടൂ; ലൈംഗികദാരിദ്യം പിടിച്ച സമൂഹത്തെ ഓർക്കേണ്ടതില്ല - സ്ത്രീകളോട് റിമ

രാഹുല്‍ ഈശ്വറിന്റെ മുന്നില്‍ വരേണ്ട സാഹചര്യമുണ്ടായാല്‍ താന്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചോളാം എന്നായിരുന്നു ഹണി റോസിന്റെ...

Read More >>
#Rahuleaswar | ലാലേട്ടൻ അന്ന് ഹണി റോസിനോട് പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് കേട്ട് നിൽക്കുകയല്ലേ ചെയ്തത്? -രാഹുൽ ഈശ്വർ

Jan 9, 2025 03:28 PM

#Rahuleaswar | ലാലേട്ടൻ അന്ന് ഹണി റോസിനോട് പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് കേട്ട് നിൽക്കുകയല്ലേ ചെയ്തത്? -രാഹുൽ ഈശ്വർ

ഹണി റോസിന്റെ വസ്ത്രധാരണത്തെ കുറിച്ച് കേരളത്തിലെ എല്ലാ ജനങ്ങൾക്കും അഭിപ്രായങ്ങളും വിമർശനങ്ങളുമുണ്ട്....

Read More >>
Top Stories










News Roundup