(moviemax.in) ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത് ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്താനിരിക്കെ.
കോയമ്പത്തൂരിലെ ഷോറൂം ഉദ്ഘാടനത്തിന് ബോബി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഹൻസിക മോട്വാനിക്കൊപ്പം ബോബി പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. ബോബി എത്തില്ലെന്ന് 10 മണിക്ക് പിന്നാലെ അറിയിച്ചു. ബോബി ഇല്ലാതെയാണ് ഉദ്ഘാടനം നടത്തിയത്.
വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.
മേപ്പാടിയിലെ റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതെന്ന് വയനാട് എസ്പി തപോഷ് ബസുമതാരി പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെ ഇന്ന് തന്നെ കൊച്ചിയിലെത്തിക്കും.
ഹണി റോസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
തന്നെ നിരന്തരം ബോബി ചെമ്മണ്ണൂർ വേട്ടായാടുന്നുവെന്ന് ഹണി റോസ് ആരോപിച്ചിരുന്നു. ഇന്നലെയാണ് ഹണി റോസ് പരാതി നൽകിയത്. ഹണി റോസ് എറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിൽ നേരിട്ട് എത്തി വിശദമായി മൊഴി നൽകിയിരുന്നു. അശ്ലീല പരാമർശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസിന്റെ പരാതി.
#BobbyChemmannur #taken #custody #he #about #arrive #inauguration #jewelery #showroom.