---
title: "#swasika | 'ഉണ്ണിയുടെ വിഷൻ എന്ത് എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആൾ ആയിരുന്നു ഞാൻ': മാര്‍ക്കോ വിജയം ആഘോഷിച്ച് സ്വാസിക"
english_title: "#swasika #praises #marco #unnimukundan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/261917/swasika-praises-marco-unnimukundan"
published_at: "2025-01-08T12:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e1bd374171_swasika.jpg"
keywords: []
---

# #swasika | 'ഉണ്ണിയുടെ വിഷൻ എന്ത് എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആൾ ആയിരുന്നു ഞാൻ': മാര്‍ക്കോ വിജയം ആഘോഷിച്ച് സ്വാസിക

> **Lead Summary:** ഉണ്ണി മുകുന്ദന്‍ നായകനായ പുതിയ ചിത്രം മാര്‍ക്കോ വന്‍ വിജയമായി മാറുകയാണ്. ഇപ്പോഴിതാ ഉണ്ണിയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് എത്തുകയാണ് നടി സ്വാസിക. ഉണ്ണിയുടെ വിജയത്തിൽ താൻ ഏറെ സന്തോഷിക്കുന്നു എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

## Article Content

ഉണ്ണി മുകുന്ദന്‍ നായകനായ പുതിയ ചിത്രം മാര്‍ക്കോ വന്‍ വിജയമായി മാറുകയാണ്. ഇപ്പോഴിതാ ഉണ്ണിയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് എത്തുകയാണ് നടി സ്വാസിക. ഉണ്ണിയുടെ വിജയത്തിൽ താൻ ഏറെ സന്തോഷിക്കുന്നു എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് തിയറ്ററുകളില്‍ സ്വീകാര്യത നേടിയ ചിത്രം കൂടിയാണ് മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ചിത്രവുമാണിത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് ചിത്രം.

ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല, ഇന്ന് ഉണ്ണിക്ക് കിട്ടുന്ന ഓരോ കയ്യടികളും ഉണ്ണി പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണ്. വേറൊരു വ്യക്തിക്കും അദ്ദേഹം അതിജീവിച്ചത് പോലെ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ലെന്നും സ്വാസിക കുറിച്ചു.

ഉണ്ണിയുടെ വിഷൻ എന്തായിരുന്നു എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആൾ ആയിരുന്നു ഞാൻ. ഇന്ന് ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പർസ്റ്റാർ ആയി ഉണ്ണി മാറിയതിൽ എന്തെന്നില്ലാത്ത സന്തോഷം. സൂപ്പര്‍ സ്റ്റാര്‍ ഉണ്ണി മുകുന്ദന്‍, എന്നായിരുന്നു സ്വാസിക കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/261917/swasika-praises-marco-unnimukundan)