Jan 8, 2025 12:08 PM

തന്റെ അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടപടിയുണ്ടായതില്‍ ആശ്വാസമെന്ന് നടി ഹണി റോസ്. ഇന്നലെ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെല്ലാം മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിച്ചു.

പെട്ടെന്ന് തന്നെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വാക്ക് നല്‍കിയിരുന്നു. ആ വാക്ക് അദ്ദേഹം പാലിച്ചു. സര്‍ക്കാരും പൊലീസും ഗൗരവത്തോടെ വിഷയം സ്വീകരിച്ചതില്‍ ആശ്വാസമുണ്ടെന്ന് ഹണി റോസ്.

താന്‍ ചര്‍ച്ചയാക്കാന്‍ ഉദ്ദേശിച്ചത് നിസ്സാര വിഷയമല്ലെന്നും ഇത് താന്‍ കാലങ്ങളായി നേരിട്ടുവരികയാണെന്നും ഹണി റോസ് പറഞ്ഞു. താന്‍ അനുഭവിക്കുന്ന ഈ അവസ്ഥയിലേക്ക് തന്നെ തള്ളിവിട്ടവരില്‍ പ്രധാനിയാണ് ഇപ്പോള്‍ കസ്റ്റഡിയിലായിരിക്കുന്നത്. ഇത് വലിയ ആശ്വാസമാണ് നല്‍കുന്നത്. എവിടുന്നോ സംരക്ഷണം കിട്ടുന്ന അനുഭവമാണ് തോന്നുന്നത്.

ശക്തമായി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന തീരുമാനം താനും കുടുംബവും എടുത്തിരുന്നു. എന്തായാലും താന്‍ ഈ കേസിന് പിന്നില്‍ തന്നെയുണ്ടാകുമെന്നും ഹണി റോസ് പറഞ്ഞു.

ല തവണ ആലോചിച്ച് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ യുദ്ധപ്രഖ്യാപനമെന്ന വാക്ക് താന്‍ ഉപയോഗിച്ചത്. പൂര്‍ണ അര്‍ത്ഥത്തില്‍ തന്നെ ഇത് തന്റെ യുദ്ധപ്രഖ്യാപനമാണെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു.

എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ എടുത്തത്. വയനാട് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
















#To #my #relief #person #who #put #me #situation #was #custody #HoneyRose

Next TV

Top Stories










News Roundup