#diyakrishna | 'വിവാഹദിവസം എന്റെ ഭര്‍ത്താവിനോടാണ് ഇങ്ങനെ ചെയ്തതെങ്കില്‍..' നോറയ്‌ക്കെതിരെ ദിയ കൃഷ്ണ

#diyakrishna | 'വിവാഹദിവസം എന്റെ ഭര്‍ത്താവിനോടാണ് ഇങ്ങനെ ചെയ്തതെങ്കില്‍..' നോറയ്‌ക്കെതിരെ ദിയ കൃഷ്ണ
Jan 7, 2025 10:41 AM | By Athira V

അടുത്തിടേയായിരുന്നു ബിഗ് ബോസ് താരം സിജോ ജോണിന്റെ വിവാഹം കഴിഞ്ഞത്. ഇതിന് പിന്നാലെ നടന്ന റിസപ്ഷന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫോട്ടോ എടുക്കാന്‍ വേദിയിലെത്തിയ ബിഗ് ബോസ് താരം നോറ, സിജോയുടെ മുഖത്ത് കേക്ക് വാരിത്തേക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

വിവാഹവേഷത്തില്‍ നില്‍ക്കുന്ന സിജോയുടെ മുഖത്തും വസ്ത്രത്തിലും അപ്രതീക്ഷിതമായാണ് നോറ കേക്കിന്റെ ക്രീം തേക്കുന്നത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് നോറയെ പിടിച്ചുവെച്ച് സിജോ കേക്ക് തിരിച്ചുതേക്കുന്നതും വീഡിയോയില്‍ കാണാം.

ഇതിന് പിന്നാലെ നോറയ്ക്ക്തിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹദിവസം നോറ ചെയ്തത് ഒട്ടും ശരിയായില്ലെന്നായിരുന്നു വിമര്‍ശനങ്ങള്‍. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം നോറ നശിപ്പിച്ചുവെന്നും ആളുകള്‍ കമന്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ നോറയ്‌ക്കെതിരെ നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയും രംഗത്തെത്തിയിരിക്കുകയാണ്.

വിവാഹദിവസം തന്റെ ഭര്‍ത്താവിനോടാണ് ഒരാള്‍ ഇങ്ങനെ ചെയ്തതെങ്കില്‍ ആ വ്യക്തി പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ജീവിച്ചിരിക്കില്ലെന്നാണ് ദിയ കുറിച്ചത്. ഈ വീഡിയോയിലുള്ള വ്യക്തികള്‍ ആരാണെന്ന് തനിക്കറിയില്ലെന്നും ദിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

#diyakrishna #about #cake #prank #sijo #marriage

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall