#unnimukundan | ന്റെ ദൈവമേ, ഇതൊക്കെ എന്താ...! മാര്‍ക്കോയിലെ വയലൻസ് രംഗങ്ങള്‍ ചിത്രീകരിച്ചതിങ്ങനെ; വീഡിയോയില്‍ ഞെട്ടിച്ച് ഉണ്ണി മുകുന്ദന്റെ മേയ്‍ക്കോവര്‍

#unnimukundan | ന്റെ ദൈവമേ, ഇതൊക്കെ എന്താ...! മാര്‍ക്കോയിലെ വയലൻസ് രംഗങ്ങള്‍ ചിത്രീകരിച്ചതിങ്ങനെ; വീഡിയോയില്‍ ഞെട്ടിച്ച് ഉണ്ണി മുകുന്ദന്റെ മേയ്‍ക്കോവര്‍
Jan 5, 2025 12:54 PM | By Athira V

ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. ഇന്ത്യയില്‍ നിന്ന് മാത്രം 50 കോടി ക്ലബിലെത്തിയിട്ടുണ്ട് മാര്‍ക്കോ എന്നാണ് റിപ്പോര്‍ട്ട്. വയലൻസിന്റെ പേരില്‍ ചര്‍ച്ചയായതുമാണ് മാര്‍ക്കോ. ആ വയലൻസ് രംഗങ്ങള്‍ ചിത്രീകരിച്ചതെങ്ങനെയെന്നുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 82 കോടിയിലധികം നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ഹിന്ദിയുള്‍പ്പടെ വൻ കുതിപ്പാണ് മാര്‍ക്കോ സിനിമ നേടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്കിലെ യുക്തി തരേജയാണ് നായിക . തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്.

സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നീ താരങ്ങളും ആണ്.

ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. വൻ ഹിറ്റായി മാറി കുതിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‍സ്‍ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപുമാണ്.

#unnimukundan #marco #bts #video #getting #attention

Next TV

Related Stories
#amma |  'അമ്മ കൂടെയുണ്ട്'  ; ഹണി റോസിന് പിന്തുണ അറിയിച്ച് ‘അമ്മ’ സംഘടന; ആവശ്യമെങ്കില്‍ നിയമസഹായം നല്‍കും

Jan 6, 2025 03:58 PM

#amma | 'അമ്മ കൂടെയുണ്ട്' ; ഹണി റോസിന് പിന്തുണ അറിയിച്ച് ‘അമ്മ’ സംഘടന; ആവശ്യമെങ്കില്‍ നിയമസഹായം നല്‍കും

എല്ലാ സ്ത്രീകള്‍ക്കും വേണ്ടി താന്‍ യുദ്ധം പ്രഖ്യാപിക്കുന്നതായി നടി ഹണി റോസ് ഇന്ന് സമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. അപമാനിക്കപ്പെടുന്ന എല്ലാ...

Read More >>
#Allweimagineaslight | ഗോള്‍ഡന്‍ ഗ്ലോബില്‍ നിരാശ; ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് രണ്ട് വിഭാഗത്തിലും പുരസ്‌കാരമില്ല

Jan 6, 2025 12:17 PM

#Allweimagineaslight | ഗോള്‍ഡന്‍ ഗ്ലോബില്‍ നിരാശ; ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് രണ്ട് വിഭാഗത്തിലും പുരസ്‌കാരമില്ല

സബ്സ്റ്റന്‍സ് എന്ന ചിത്രത്തിലൂടെ സംഗീതം/ഹാസ്യം വിഭാഗത്തില്‍ ഡെമി മൂര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം...

Read More >>
#honeyrose | ഹണി റോസിനെതിരായ അശ്ലീല കമന്റ്; പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

Jan 6, 2025 09:24 AM

#honeyrose | ഹണി റോസിനെതിരായ അശ്ലീല കമന്റ്; പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നായിരുന്നു നടി ഹണി റോസിൻ്റെ...

Read More >>
#honeyrose | സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കമന്‍റ്; നടി ഹണി റോസിന്‍റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്

Jan 6, 2025 08:42 AM

#honeyrose | സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കമന്‍റ്; നടി ഹണി റോസിന്‍റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്

നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹണി റോസ് പറഞ്ഞു. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ്...

Read More >>
#jagathysreekumar | ജഗതി ശ്രീകുമാർ തിരിച്ചെത്തുന്നു; വലയിലെ പ്രൊഫസർ അമ്പിളി, ചർച്ചയായി പോസ്റ്റർ

Jan 5, 2025 01:33 PM

#jagathysreekumar | ജഗതി ശ്രീകുമാർ തിരിച്ചെത്തുന്നു; വലയിലെ പ്രൊഫസർ അമ്പിളി, ചർച്ചയായി പോസ്റ്റർ

നടന്‍ അജുവര്‍ഗ്ഗീസാണ് വരാന്‍ പോകുന്ന വല എന്ന ചിത്രത്തിലെ ജഗതിയുടെ റോള്‍ വെളിപ്പെടുത്തിയത്....

Read More >>
#sureshgopi | 'അത് അതിമോഹമാണ് മോനെ'; ഡയലോ​ഗ് പറഞ്ഞ് ഒതുക്കരുത് -മോഹൻലാലിനോട് സുരേഷ് ​ഗോപി

Jan 5, 2025 09:33 AM

#sureshgopi | 'അത് അതിമോഹമാണ് മോനെ'; ഡയലോ​ഗ് പറഞ്ഞ് ഒതുക്കരുത് -മോഹൻലാലിനോട് സുരേഷ് ​ഗോപി

ഒരുപക്ഷേ ആറുമാസം മുമ്പ് നമ്മളൊക്കെ ഹൃദയം കൊണ്ട് വോട്ട് ചാർത്തി ജയിപ്പിച്ചെടുത്ത ഒരു സംഘം ഇവിടെ നിന്ന് ഒരു വെറും വാക്ക് പറഞ്ഞങ്ങ് ഇറങ്ങിപ്പോയി...

Read More >>
Top Stories

News Roundup