കലോത്സവുമായി ബന്ധപ്പെട്ട് ഒരു നടിയെക്കുറിച്ച് മന്ത്രി വി ശിവന്‍കുട്ടി നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന് നൃത്തം ചിട്ടപ്പെടുത്താന്‍ പ്രശസ്ത നടി അഞ്ച് ലക്ഷം ചോദിച്ചുവെന്നായിരുന്നു ശിവന്‍കുട്ടിയുടെ ആരോപണം.
നടിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. മന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായി മാറിയിരുന്നു.
ഇപ്പോഴിതാ മന്ത്രി ആരോപണം ഉന്നയിച്ച നടി നവ്യ നായര്‍ ആണെന്ന വാദവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് കലാതിലകം തരാതിരുന്നതിന്റെ പ്രതികാരമാണ് നവ്യ നായര്‍ അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ച് വീട്ടിയിരിക്കുന്നതെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ആലപ്പി അഷ്‌റഫിന്റെ ആരോപണം.
ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍ ....
ഈയ്യിടെ വിദ്യാഭ്യാസ മന്ത്രി പറയുകയുണ്ടായി സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ നൃത്തരൂപം ചിട്ടപ്പെടുത്താന്‍ സിനിമ നടിയെ സമീപിച്ചതെന്ന്.
പത്ത് മിനുറ്റുള്ള ആ നൃത്തരൂപം ചിട്ടപ്പെടുത്താന്‍ ആ നടി ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം രൂപയായിരുന്നു. യുവജനോത്സവത്തിലൂടെ കടന്നു വന്ന നടിയാണ്. എത്ര അഹങ്കാരിയാണ് അവര്‍.
പണത്തിനോടുള്ള ആര്‍ത്തിയാണെന്നും മന്ത്രി വിമര്‍ശിച്ചു. അദ്ദേഹം അവരെ ഉപമിച്ചത് ഫഹദിനോടായിരുന്നു.
ഫഹദിനെ ഓണാഘോഷ പരിപാടിയ്ക്ക് ക്ഷണിച്ചിരുന്നു. എവിടെ നിന്നും വന്നുവെന്നോ എവിടെ തങ്ങിയെന്നോ എങ്ങനെ വന്നുവെന്നെന്നോ അറിയേണ്ടി വന്നിട്ടില്ല. കൃത്യ സമയത്ത് വന്ന് തിരിച്ചു പോയി. അതാണ് ഡെഡിക്കേഷന്‍ എന്നും അദ്ദേഹം പറഞ്ഞു.
വിദ്യഭ്യാസ് വകുപ്പിന് അഞ്ച് ലക്ഷം കൊടുക്കാന്‍ ഇല്ലാഞ്ഞിട്ടല്ല. പക്ഷെ ആ നടിയുടെ നിലപാട് മന്ത്രിയെ ഒത്തിരി വേദനിപ്പിക്കുന്നതായിരുന്നു.
കുറച്ച് പേരും പ്രശസ്തിയും വന്നപ്പോള്‍ അവര്‍ കേരളത്തിലെ 44 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് അഹങ്കാരം കാണിച്ചതെന്നും മന്ത്രി പറഞ്ഞു. ഇനി ഈ സംഭവത്തിന് ഞാനൊരു ഫ്‌ളാഷ്ബാക്ക് പറയാം.
2001 ല്‍ തൊടുപുഴയില്‍ നടന്ന സ്‌കൂള്‍ കലോത്സവേദി. അന്ന് കലാപ്രതിഭയായി തിരഞ്ഞെടുത്തത് മൂന്ന് ഇനങ്ങള്‍ക്ക് ഒന്നാം സമ്മാനം നേടിയ അംബികദേവി സിനിമാ താരത്തിനായിരുന്നു.
തൊട്ടുപിന്നാലെ എത്തിയത് ധന്യ എന്ന കുട്ടിയായിരുന്നു. ധന്യ ചാനലുകളുടെ മുന്നില്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞു. എല്ലാവരും പറഞ്ഞു ആ കുട്ടി ഒന്നും ചെയ്തില്ല. വേദിയുള്ളവരെല്ലാം പറഞ്ഞു എനിക്കായിരുന്നു കിട്ടേണ്ടത്.
ധന്യ ഏങ്ങലടിച്ചു കരഞ്ഞു. ആ വാര്‍ത്ത എല്ലാ ചാനലുകളിലും വന്നു. അന്ന് ചാനലുകളുടെ മുന്നില്‍ പൊട്ടിക്കരഞ്ഞ ധന്യ എന്ന പെണ്‍കുട്ടിയാണ് പിന്നീട് പ്രശസ്തയായ നടിയായി മാറിയ നവ്യ നായര്‍.
ഒരുപക്ഷെ അന്ന് സമ്മാനം കിട്ടാതെ വന്നപ്പോള്‍, അന്ന് അവിടെ ചെലവാക്കിയ പണമായിരിക്കും ഇന്ന് ഒരു പകരം വീട്ടല്‍ പോലെ മന്ത്രിയോട് ചോദിച്ചത്.
#compensation #loss #that #day #AlleppeyAshraf #says #actress #grudge #her #mind