ക്യൂബ്സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' ലോകമാകെ തരംഗമായിരിക്കുകയാണ്.
ഹെവി മാസ് വയലന്‍സ് മൂവി എന്നാണ് ഏവരും ചിത്രത്തെ വാഴ്ത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗമായി എത്താനിരിക്കുന്ന മാര്‍ക്കോ 2-ല്‍ തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രം വില്ലനായി എത്തുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. ഉണ്ണിയോടൊപ്പം വിക്രവും ഒന്നിക്കുന്നുവെന്ന രീതിയിലെത്തിയിരിക്കുന്ന വാര്‍ത്ത ഏവരും ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
തിയേറ്ററുകളില്‍ മൂന്നാമത്തെ ആഴ്ച പിന്നിടുമ്പോള്‍ മികച്ച കളക്ഷനുമായി എല്ലാ ഭാഷകളിലും നിറഞ്ഞ സദസ്സില്‍ മാര്‍ക്കോ കുതിപ്പ് തുടരുകയാണ്.
മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ഉള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് സിനിമകളൊരുക്കിയ ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ എത്തിയിരിക്കുന്ന മാര്‍ക്കോ ഒരു ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ പായ്ക്ക്ഡ് ക്രൈം ഡ്രാമയായി തിയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്.
ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ തന്നെ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചുകൊണ്ട് സൂക്ഷ്മമായി കോറിയോഗ്രഫി ചെയ്ത ആക്ഷന്‍ രംഗങ്ങളിലൂടെ സ്വര്‍ണ്ണക്കടത്തിന്റെ അപകടകരമായ ലോകത്തിനുള്ളിലെ പ്രതികാരത്തിന്റെയും വീണ്ടെടുക്കലിന്റെയും സങ്കീര്‍ണ്ണതകളുടേയുമൊക്കെ സിനിമാറ്റിക്ക് വിവരണമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.
ബാഹുബലിക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയന്‍ റിലീസ്.
നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയില്‍ എത്തുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്.
ആ പ്രതീക്ഷ നൂറുശതമാനം ചിത്രം നിറവേറ്റിയിട്ടുണ്ടെന്നാണ് തിയേറ്റര്‍ ടോക്ക്.
#Chiyan #Vikram #play #Unnimukundan #villain #Marko2 #Fans #enthusiastically #took #over