#shaunromy | ശക്തിയായി എന്ത് ചെയ്താലും പിരീഡ്‌സ് വരും! 'സ്പീഡില്‍ ചെയ്യുന്നതൊക്കെ എനിക്ക് കുറയ്‌ക്കേണ്ടി' ; തുറന്ന് പറഞ്ഞ് നടി ഷോണ്‍ റോമി

#shaunromy | ശക്തിയായി എന്ത് ചെയ്താലും പിരീഡ്‌സ് വരും! 'സ്പീഡില്‍ ചെയ്യുന്നതൊക്കെ എനിക്ക് കുറയ്‌ക്കേണ്ടി' ; തുറന്ന് പറഞ്ഞ് നടി ഷോണ്‍ റോമി
Jan 4, 2025 01:06 PM | By Athira V

പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷം എങ്ങനെയായിരുന്നു എന്നതിനെപ്പറ്റി പറഞ്ഞു കൊണ്ടാണ് തല താരങ്ങളും രംഗത്ത് വന്നത്. വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ ഒരു വര്‍ഷം കടന്നുപോയതിന്റെ സന്തോഷം ചിലര്‍ പങ്കുവയ്ക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് വേദന നിറഞ്ഞ ഓര്‍മ്മകളാണ് ഉള്ളത്.

കഴിഞ്ഞവര്‍ഷം ജീവിതത്തില്‍ ഉണ്ടായ പല പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടു പോവുകയാണ് താനെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയും മോഡലുമായ ഷോണ്‍ റോമി. 2024 തനിക്ക് അതിജീവനത്തിന്റെ വര്‍ഷമായിരുന്നു എന്നാണ് നടി വെളിപ്പെടുത്തുന്നത്.

ഇന്‍സ്റ്റാഗ്രാം പേജില്‍ സജീവമായി പോസ്റ്റുകള്‍ പങ്കുവയ്ക്കാറുള്ള ഷോണ്‍ തന്റെ ബിക്കിനി ചിത്രങ്ങളും മോഡേണ്‍ വസ്ത്രത്തില്‍ ഉള്ള ഫോട്ടോഷൂട്ടുകളുമൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് തനിക്കുണ്ടായ രോഗാവസ്ഥയെ പറ്റി നടി പറഞ്ഞിരിക്കുന്നത്. ചര്‍മത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥ തനിക്കും ഉണ്ടായി എന്നാണ് വീഡിയോ സഹിതം ഷോണ്‍ പങ്കുവെച്ചിരിക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം 2024 കഠിനമായിരുന്നു. എന്നെ ബാധിച്ച ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥ കൈവിട്ടുപോയ സാഹചര്യമായിരുന്നു. ചിലതെല്ലാം എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. ചില കാര്യങ്ങള്‍ ദൈവത്തെ ഏല്‍പ്പിക്കേണ്ടതായിട്ടും വന്നു. ഞാനിപ്പോള്‍ എന്റെ ഉറ്റസുഹൃത്തുമായി വീണ്ടും ഒത്തുചേര്‍ന്ന് പോവുകയാണ്. അവളെ ശരിക്കും സ്വര്‍ഗ്ഗത്തില്‍ നിന്നും അയച്ചതാണ്. അവളുടെ വാക്കുകള്‍ മുറുകെപ്പിടിച്ചത് ഞാന്‍ ഓര്‍ക്കുന്നു.

അവള്‍ പറഞ്ഞത് ഇതൊരു ഘട്ടം മാത്രമാണെന്നാണ്. നഷ്ടപ്പെട്ട് പോയ നിന്റെ മുടിയെല്ലാം ഒരു മാസത്തിനുള്ളില്‍ തിരിച്ചെത്തും എന്നും പറഞ്ഞു. അത് അങ്ങനെ തന്നെ സംഭവിച്ചു. എല്ലാ മാസവും രണ്ടാഴ്ച കൂടുമ്പോള്‍ സ്റ്റിറോയിഡുകള്‍ എടുക്കണമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇപ്പോള്‍ വരെ എല്ലാ മാസവും അങ്ങനെ ചെയ്ത് കൊണ്ടിരിക്കുകയാണ്.

വ്യായാമം ചെയ്യാന്‍ എനിക്ക് ഭയമായിരുന്നു, കാരണം ഞാന്‍ വളരെ ശക്തമായ എന്തെങ്കിലും ചെയ്താല്‍ എനിക്ക് ഉടനടി ആര്‍ത്തവം ഉണ്ടാവുമായിരുന്നു. അതുകൊണ്ട് സ്പീഡില്‍ ചെയ്യുന്നതൊക്കെ എനിക്ക് കുറയ്‌ക്കേണ്ടി വന്നു.

ഗോവയിലേക്ക് മാറിയതും മന്ദഗതിയിലുള്ള ജീവിതം നയിക്കുന്നതും എന്നെ വളരെയധികം സഹായിച്ചു! 2024 പവിത്രവും ശക്തവുമായിരുന്നു. ഞാന്‍ വിചാരിച്ചതിന് അനുസരിച്ചല്ല കാര്യങ്ങള്‍ പോയത്. ചിലതൊക്കെ അറിയാതെ ഇരിക്കുന്നതിലും നിയന്ത്രിക്കപ്പെടാതിരുന്നതിലും ഞാന്‍ ആശ്വാസം കണ്ടെത്തിയെന്നുമാണ്,' ഷോണ്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അതേസമയം ഈ അസുഖത്തില്‍ നിന്ന് എത്രയും വേഗം തിരിച്ചു വരാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും. ഇതിനെ അതിജീവിക്കാന്‍ നിങ്ങള്‍ കാണിച്ച ധൈര്യം അഭിനന്ദനാര്‍ഹമാണെന്നും തുടങ്ങി നടിയുടെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാനും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് ഷോണ്‍ റോമി. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടിക്ക് സാധിച്ചു. പിന്നീട് ചില സിനിമകളുടെ ഭാഗമായെങ്കിലും അഭിനയത്തില്‍ നിന്നും മാറി മോഡലിങ്ങില്‍ സജീവമാവുകയായിരുന്നു നടി. അത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ശ്രദ്ധേയമാകാറുണ്ട്.

#shaunromy #opensup #auto #immune #issue #how #she #face #this #struggling #periods

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
'മാര്‍ക്കോ'യുമായി താരതമ്യപ്പെടുത്താനാവില്ല'; 'ഹിറ്റ് 3' നെക്കുറിച്ച് പ്രതികരണവുമായി നാനി

Apr 15, 2025 10:39 PM

'മാര്‍ക്കോ'യുമായി താരതമ്യപ്പെടുത്താനാവില്ല'; 'ഹിറ്റ് 3' നെക്കുറിച്ച് പ്രതികരണവുമായി നാനി

സിനിമ ഒറ്റ ഇരുപ്പില്‍ കാണുമ്പോള്‍ എല്ലാ കാര്യങ്ങളും സ്വാഭാവികതയോടെയാണ് തോന്നുക....

Read More >>
Top Stories