(moviemax.in) ലോസ് ഏഞ്ചൽസ്: 'പോഷ് പോരിസ്' എന്ന യൂട്യൂബ് സീരീസിലൂടെയും 'ദി അനുശ്രീ എക്‌സ്പിരിമെന്‍റ്സ്', 'പെല്ലിക്കുതുരു പാർട്ടി' എന്നീ ഫീച്ചർ സിനിമകളിലൂടെയും പ്രശസ്തയായ നടിയും ചലച്ചിത്ര നിർമ്മാതാവും അധ്യാപികയുമായ അപർണ മല്ലാടി അന്തരിച്ചു.
ജനുവരി 2 ന് പുലർച്ചെ യുഎസിലെ ലോസ് ഏഞ്ചൽസിൽ വച്ചായിരുന്നു നടി അന്തരിച്ചത്. 54 വയസായിരുന്നു. കഴിഞ്ഞ 4 വർഷമായി ക്യാൻസറുമായി മല്ലിടുകയായിരുന്നു നടി.
ചികിത്സയ്ക്കായി രണ്ട് വർഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറിയത്. തുടക്കത്തിൽ ക്യാന്‍സര്‍ ചികില്‍സയില്‍ നല്ല ഫലം ലഭിച്ചെങ്കിലും. കഴിഞ്ഞ കുറച്ചുനാളായി രോഗം വീണ്ടും പിടിപെട്ടു.
ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവിന് വളരെ മുമ്പുതന്നെ തെലുങ്ക് സ്വതന്ത്ര ചലച്ചിത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ ചലച്ചിത്ര നിർമ്മാതാവായിരുന്നു അപർണ. മിത്‌സെയ്‌ന്‍, നൂപൂർ, പെല്ലിക്കുതുരു പാർട്ടി എന്നിവ ഇവരുടെ ശ്രദ്ധേയ ചിത്രങ്ങളാണ്.
മിത്‌സെയ്‌നും നൂപുരും നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും അവാർഡുകള്‍ നേടുകയും ചെയ്‌തു. പ്രിൻസ് സെസിൽ, അർജുൻ കല്യാണ്‍, അനീഷ ദാമ എന്നിവർ അഭിനയിച്ച പെല്ലിക്കുതുരു പാർട്ടി (2022) ആയിരുന്നു അവളുടെ അവസാന ചിത്രം.
#Actress #filmmaker #AparnaMalladi #passed #away