സോഷ്യല്‍ മീഡിയയുടെ കാലമാണിത്. സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറിയ നിരവധി പേരുണ്ട്. സിനിമയിലേയും സീരിയലിലേയും താരങ്ങള്‍ക്ക് ആരാധകരുമായി അടുത്തിടപഴാകാനും അവസരങ്ങള്‍ ലഭിക്കാനുമൊക്കെ സോഷ്യല്‍ മീഡിയ സഹായിക്കുന്നുണ്ട്. സ്‌ക്രീനില്‍ കണ്ട കഥാപാത്രങ്ങളില്‍ നിന്നും തങ്ങളിലേക്ക് എത്ര അകലമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങള്‍ കാണിച്ചു തരുന്നത്.
അതേസമയം സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് തലവേദനയും നല്‍കാറുണ്ട്. പ്രത്യേകിച്ചും നടിമാര്‍ക്ക്. വസ്ത്രധാരണത്തിന്റെ പേരില്‍ ഇന്നത്തെ കാലത്തും പല നടിമാരും ക്രൂശിക്കപ്പെടാറുണ്ട്. അശ്ലീല കമന്റുകളും മെസേജുകളുമൊക്കെ നിരന്തരം നേരിടേണ്ടി വരാറുണ്ട്. ഗ്ലാമറസായി ഫോട്ടോഷൂട്ട് ചെയ്യുന്നത് ഇന്ന് സാധാരണയാണെങ്കിലും ഇപ്പോഴും മാറാത്ത ചിന്താഗതിയുമായി ചിലര്‍ കമന്റ് ബോക്‌സിലെത്തും.
ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള നെഗറ്റീവ് കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് നടി വിന്ദുജ വിക്രമന്‍. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് വിന്ദുജ വിക്രമന്‍. മലയാളത്തില്‍ മാത്രല്ല തമിഴിലും വിന്ദുജ സീരിയല്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ വിന്ദുജ താരമാകുന്നത് ചന്ദനമഴയിലൂടെയാണ്. മേഘ്ന വിന്‍സെന്റ് പരമ്പരയില്‍ നിന്നും പിന്മാറിയപ്പോള്‍ നായികയായി എത്തിയത് വിന്ദുജയായിരുന്നു.
മറ്റ് പരമ്പരകളിലും വിന്ദുജ അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമ, സൂര്യ, അമൃത ടിവി തുടങ്ങിയ ചാനലുകളിലും ഹിറ്റ് പരമ്പരകള്‍ ചെയ്തിട്ടുണ്ട് വിന്ദുജ. അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമായ വിന്ദുജ സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറിയിട്ടുണ്ട്.
സീരീയല്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിന്ദുജ മനസ് തുറന്നത്. ''ഫോട്ടോഷൂട്ട് ചെയ്യുമ്പോഴും വീഡിയോസ് ചെയ്യുമ്പോഴും താഴെ വന്ന് ഒരു ദിവസം എത്രയാ റേറ്റ്, കിട്ടുമോ? അത് കൊള്ളാമല്ലോ ഇത് കൊള്ളാമല്ലോ എന്നൊക്കെ കമന്റിടുന്നവരുണ്ട്.
കാണിച്ചു ജീവിക്കുന്നതിലും ഭേദം അങ്ങനെ ചെയ്തൂടേ ഇങ്ങനെ ചെയ്തൂടേ എന്ന് ചോദിക്കുന്ന ആള്‍ക്കാരുണ്ട്. ഞാന്‍ ക്യാമറയ്ക്ക് മുന്നിലാണ് കാണിക്കുന്നത്. കാണിച്ചാലും ഇല്ലെങ്കിലും ഞാനതില്‍ കംഫര്‍ട്ട് ആയതിനാലാണ് ധരിക്കുന്നത്. എന്റെ ശരീരത്തിന് അത് ചേരുന്നു, എനിക്ക് ഓക്കെയാണ്. ഞാന്‍ ധരിക്കുന്നു.'' താരം പറയുന്നു.
ചില കമന്റുകളോട് പ്രതികരിക്കും. പക്ഷെ ചിലതിനോടൊക്കെ ഇപ്പോള്‍ പ്രതികരിക്കാറില്ല. അവരുടെ വിഷമം അവരിങ്ങനെ പറഞ്ഞ് തീര്‍ത്തോട്ടെ എന്നാണ് താരം പറയുന്നത്. ഒരിക്കല്‍ താന്‍ പ്രതികരിച്ചു പോയൊരു സംഭവവും താരം ഓര്‍ക്കുന്നുണ്ട്.
''ഒരു കൊച്ചു പയ്യന്‍ ആണ് കമന്റിട്ടത്. ഞാനതിന് മറുപടി നല്‍കുകയും അതിന്റെ സ്‌ക്രീന്‍ഷോട്ട് സ്‌റ്റോറിയായി ഇടുകയും ചെയ്തിരുന്നു. ഒരു ദിവസത്തേക്ക് എത്രയാ റേറ്റ് എന്നോ മറ്റോ ആയിരുന്നു അവന്‍ കമന്റിട്ടത്. ഞാന്‍ മറുപടി നല്‍കി. നിന്റെ അമ്മയോടോ സഹോദരിയോടോ ഇങ്ങനെ ചോദിക്കുമായിരുന്നോ? ചോദിക്കില്ലല്ലോ. പിന്നെ എന്നോട് എങ്ങനെയാണ് ചോദിക്കാന്‍ സാധിക്കുന്നത്? എന്നായിരുന്നു ഞാന്‍ നല്‍കിയ മറുപടി.'' എന്നാണ് വിന്ദുജ പറയുന്നത്.
#vindhujavikraman #recalls #how #boy #send #inappropriate #message #her #photoshoot