#Mallikasukumaran | സൂര്യയൊക്കെ നല്ല അഭിപ്രായം പറഞ്ഞു; കുഞ്ഞിനെ അവിടെ ചേർത്തു, ഇതൊക്കെ വാർത്തയാക്കണോ?; മല്ലിക സുകുമാരൻ

#Mallikasukumaran | സൂര്യയൊക്കെ നല്ല അഭിപ്രായം പറഞ്ഞു; കുഞ്ഞിനെ അവിടെ ചേർത്തു, ഇതൊക്കെ വാർത്തയാക്കണോ?; മല്ലിക സുകുമാരൻ
Jan 2, 2025 02:25 PM | By Jain Rosviya

മലയാള സിനിമയിലെ ഏറ്റവും പ്രബലമായ താരകുടുംബമാണ് സുകുമാരന്റേത്. അച്ഛന് നേടാൻ കഴിയാതെ പോയതെല്ലാം രണ്ട് ആൺമക്കളും ചേർന്ന് സിനിമയിൽ നേടി കഴിഞ്ഞു. അതുകൊണ്ട് തന്നെ മക്കളെ കുറിച്ച് അതിയായ അഭിമാനമാണ് നടി മല്ലിക സുകുമാരന്.

പൃഥ്വിരാജും ഇന്ദ്രജിത്തും ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും തിരക്കുള്ള രണ്ട് താരങ്ങളാണ്. പൃഥ്വിരാജ് ബോളിവുഡിൽ വരെ നമ്പർ വൺ താരങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ച് കഴിഞ്ഞു.

എഴുപതുകളിൽ എത്തിയിട്ടും മല്ലികയും അഭിനയത്തിൽ സജീവമാണ്.

സുകുമാരൻ കുടുംബത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് മല്ലികയുടെ അഭിമുഖങ്ങളിലൂടെയാണ്. മലയാളി പ്രേക്ഷകർക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാവുന്ന ആർട്ടിസ്റ്റാണ് മല്ലിക സുകുമാരൻ എന്നാണ് സോഷ്യൽമീഡിയയുടെ അഭിപ്രായം.

അത് ശരിയാണെന്നത് അവരുടെ അഭിമുഖങ്ങൾ കാണുമ്പോൾ വ്യക്തമാകും. മക്കൾ രണ്ടുപേരും മുൻനിര താരങ്ങളാണെങ്കിലും സുകുമാരന്റെ ഭാര്യയെന്ന ലേബലാണ് മല്ലികയ്ക്ക് എന്നും താൽപര്യം.

അടുത്തിടെ അമ്മയുടെ പിറന്നാൾ ആഘോഷമാക്കാൻ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും കുടുംബം തിരിക്കെല്ലാം മാറ്റിവെച്ച് എത്തിയിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

മക്കളെക്കാൾ കൂടുതൽ കൊച്ചുമക്കളെ കുറിച്ച് സംസാരിക്കുമ്പോൾ മല്ലിക കൂടുതൽ ത്രിൽഡാകും. അവർക്കൊപ്പം കൂടുമ്പോൾ താനൊരു പതിനാറുകാരിയാണെന്ന് മല്ലികയും സമ്മതിക്കുന്നു.

ഇപ്പോഴിതാ മക്കളേയും കൊച്ചുമക്കളേയും മരുമക്കളേയും കുറിച്ച് മല്ലിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. വില കൂടിയ സമ്മാനങ്ങൾ ഏറെയും തനിക്ക് കൊണ്ട് വന്ന് തരുന്നത് മക്കളും മരുമക്കളും തന്നെയാണെന്ന് പറഞ്ഞുകൊണ്ടാണ് താരപത്നി സംസാരിച്ച് തുടങ്ങുന്നത്.

കൊച്ചുമക്കളാണ് ഏറ്റവും വലിയ രസം. അവരാണ് എന്നെ ചുമ്മാതിരിക്കാൻ സമ്മതിക്കാത്തത്.

ഓരോ കഥകൾ അവർക്ക് പറയാനുണ്ടാകും. പിറന്നാൾ ആഘോഷിക്കാൻ അവർ വരുമ്പോൾ കേക്ക് മുറിച്ച് ഡാൻസൊക്കെ കളിക്കും.

ആ സമയത്ത് ഞാൻ പതിനാറുകാരിയാണ്. പ്രാർത്ഥനയും നക്ഷത്രയും അലംകൃതയും വന്നാൽ ഞാൻ അവരുടെ മൂത്ത ചേച്ചിയായി മാറും മല്ലിക പറയുന്നു.

അടുത്തിടെ ഏറ്റവും കൂടുതൽ വൈറലായ ഒന്നായിരുന്നു പൃഥ്വിരാജിന്റെ മകളും അംബാനി സ്കൂളിലാണ് പഠിക്കുന്നതെന്ന വാർത്ത.

ദിവസങ്ങൾക്ക് മുമ്പ് മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂൾ വാർഷികം ആസ്വദിക്കാൻ പൃഥ്വിരാജും സുപ്രിയ മേനോനും എത്തിയ വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെയാണ് അലംകൃതയും ഈ സ്കൂളിലെ വിദ്യാർത്ഥിയാണെന്ന വാർത്ത പുറത്ത് വന്നത്.

ബോളിവുഡിൽ ചുവടുറപ്പിച്ചശേഷം പൃഥ്വിരാജ് മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു. അതിനാലാണ് മകളേയും മുംബൈയിലെ സ്കൂളിൽ തന്നെ ചേർത്തത്.

എന്നാൽ ഇതിനൊന്നും ഇത്ര വാർത്താ പ്രാധാന്യം നൽകേണ്ടതില്ലെന്നാണ് മല്ലികയുടെ പക്ഷം. അലംകൃത അംബാനി ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്നത് എന്തിനാണ് വലിയ വാർത്തയാക്കിയതെന്ന് എനിക്ക് മനസിലായില്ല.

അവിടെ എത്രയോ കുട്ടികൾ പഠിക്കുന്നുണ്ട്. അവിടെ പഠിക്കുന്ന കുട്ടികളുടെ അച്ഛനമ്മമാരെ ഫങ്ഷൻ വരുമ്പോൾ സ്കൂൾ അധികൃതർ ക്ഷണിക്കും. ഇവിടെ ആണെങ്കിലും സ്കൂൾ ഡെ വരുമ്പോൾ മാതാപിതാക്കൾക്ക് ക്ഷണം വരില്ലേ?.

ഇതൊക്കെ വാർത്തയാക്കണോ?. ഇനി കുറച്ച് അധികം പടങ്ങൾ രാജുവിന് ബോംബെയിലുണ്ട്. അല്ലെങ്കിൽ തന്നെ അവനെ കാണാൻ കിട്ടാനില്ല. പിന്നെ സൂര്യ അടക്കം എല്ലാവരും അവിടെയുണ്ടല്ലോ.

അവരൊക്കെ നല്ല സ്കൂളാണെന്ന് അഭിപ്രായം പറഞ്ഞു. അങ്ങനെയാണ് അലംകൃതയെ അവിടെ ചേർത്തത്. അതിനൊരു ന്യൂസ് വാല്യുവുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അവൾ മിടുക്കിയാണ്.

അവിടെ പഠിച്ചതുകൊണ്ട് ലോകം ഭരിക്കണമെന്നുമില്ല. ബോംബെയിൽ താമസിക്കുന്നതുകൊണ്ട് കുഞ്ഞിനെ വിടാനൊരു നല്ലൊരു സ്കൂൾ എന്ന് മാത്രമെ കരുതിയിട്ടുള്ളു എന്നാണ് മല്ലിക സുകുമാരൻ പ്രതികരിച്ച് പറഞ്ഞത്.


#baby #placed #there #Surya #said #everything #good #should #news #Mallikasukumaran

Next TV

Related Stories
#Basooka | ആക്ഷന്‍ ത്രില്ലര്‍ മമ്മൂട്ടി ചിത്രം  ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ

Jan 4, 2025 10:05 PM

#Basooka | ആക്ഷന്‍ ത്രില്ലര്‍ മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന...

Read More >>
 #Alleppeyashraf | അന്നത്തെ നഷ്ടത്തിന് പകരം വീട്ടിയതായിരുന്നു; നടിയുടെ മനസില്‍ പകയെന്ന് ആലപ്പി അഷ്‌റഫ്

Jan 4, 2025 09:54 PM

#Alleppeyashraf | അന്നത്തെ നഷ്ടത്തിന് പകരം വീട്ടിയതായിരുന്നു; നടിയുടെ മനസില്‍ പകയെന്ന് ആലപ്പി അഷ്‌റഫ്

എല്ലാവരും പറഞ്ഞു ആ കുട്ടി ഒന്നും ചെയ്തില്ല. വേദിയുള്ളവരെല്ലാം പറഞ്ഞു എനിക്കായിരുന്നു...

Read More >>
 #AparnaMalladi |  നടിയും ചലച്ചിത്രകാരിയുമായ അപർണ മല്ലാടി അന്തരിച്ചു

Jan 4, 2025 12:37 PM

#AparnaMalladi | നടിയും ചലച്ചിത്രകാരിയുമായ അപർണ മല്ലാടി അന്തരിച്ചു

ചികിത്സയ്ക്കായി രണ്ട് വർഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറിയത്. തുടക്കത്തിൽ ക്യാന്‍സര്‍ ചികില്‍സയില്‍ നല്ല ഫലം ലഭിച്ചെങ്കിലും. കഴിഞ്ഞ...

Read More >>
#reghachithram | സൂപ്പർ 2024, ഇനി മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി

Jan 4, 2025 12:24 PM

#reghachithram | സൂപ്പർ 2024, ഇനി മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി

ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ഈ സിനിമ കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. അനശ്വര...

Read More >>
#GayatriVarsha | സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല - വിമർശിച്ച് നടി ഗായത്രി വർഷ

Jan 4, 2025 10:21 AM

#GayatriVarsha | സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല - വിമർശിച്ച് നടി ഗായത്രി വർഷ

സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല....

Read More >>
 #Marko2 | മാര്‍ക്കോ 2-ല്‍ ഉണ്ണിമുകുന്ദന് വില്ലനാവാകാൻ  ചിയാന്‍ വിക്രം? ആവേശത്തോടെ ഏറ്റെടുത്ത് ആരാധകർ

Jan 4, 2025 08:03 AM

#Marko2 | മാര്‍ക്കോ 2-ല്‍ ഉണ്ണിമുകുന്ദന് വില്ലനാവാകാൻ ചിയാന്‍ വിക്രം? ആവേശത്തോടെ ഏറ്റെടുത്ത് ആരാധകർ

തിയേറ്ററുകളില്‍ മൂന്നാമത്തെ ആഴ്ച പിന്നിടുമ്പോള്‍ മികച്ച കളക്ഷനുമായി എല്ലാ ഭാഷകളിലും നിറഞ്ഞ സദസ്സില്‍ മാര്‍ക്കോ കുതിപ്പ്...

Read More >>
Top Stories