( moviemax.in ) ബോളിവുഡിൽ ഏറെ ചർച്ചയായ പ്രണയിതാക്കളായിരുന്നു അർജുൻ കപൂറും മലൈക അറോറയും. പല കാരണങ്ങളാൽ ഇവരുടെ ബന്ധം സോഷ്യൽ മീഡിയയിൽ ചർച്ചയായി. പ്രായ വ്യത്യാസമായിരുന്നു പലർക്കും കൗതുകമുണർത്തിയ പ്രധാന ഘടകം.
അർജുൻ കപൂറിനേക്കാൾ 12 വയസ് കൂടുതലാണ് മലൈകയ്ക്ക്. വിവാഹമോചിതയും അമ്മയും. ബോളിവുഡിലെ യുവ നടനായി തിളങ്ങി നിൽക്കുന്ന കാലത്താണ് അർജുൻ മലൈകയുമായി പ്രണയത്തിലാകുന്നത്. പ്രണയത്തിലാണെന്ന കാര്യം ഇവർ മറച്ച് വെച്ചില്ല. പ്രണയകാലം ഇരുവരും ആഘോഷിച്ചു. 2018 ലാണ് പ്രണയം തുടങ്ങിയത്.
എന്നാൽ 2024 ഓടെ കാര്യങ്ങൾ മാറി മറിഞ്ഞു. അർജുനും മലൈകയും ബ്രേക്കപ്പായി. എന്താണ് പിരിഞ്ഞതിന് കാരണമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. പിരിഞ്ഞെങ്കിലും പരസ്പരം ഇവർക്ക് കരുതലുണ്ട്. മലൈകയുടെ പിതാവ് മരിച്ചപ്പോൾ ആദ്യമെത്തി താരത്തെ ആശ്വസിപ്പിച്ചത് അർജുനാണ്. ബ്രേക്കപ്പ് ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ രണ്ട് പേർക്കും കുറച്ച് സമയം വേണ്ടി വന്നെന്നാണ് വിവരം.
ഇപ്പോഴിതാ 2024 അവസാനിക്കവെ മലൈക പങ്കുവെച്ച വാചകങ്ങളാണ് ശ്രദ്ധ നേടുന്നത്. 2024 നെ ഞാൻ വെറുക്കുന്നില്ല. പക്ഷെ നീ പ്രയാസമുള്ള വർഷമായിരുന്നു. വെല്ലുവിളികളും മാറ്റങ്ങളും പാഠങ്ങളും നിറഞ്ഞ വർഷം. ജീവിതം ഒരു കണ്ണിമ വെട്ടത്തിനുള്ളിലാകാമെന്ന് നീ എന്നെ കാണിച്ച് തന്നു. എന്നിൽ സ്വയം വിശ്വസിക്കാൻ കൂടുതൽ പ്രേരിപ്പിച്ചു.
എല്ലാത്തിനുമുപരി മാനസികവും ശാരീരികവും വൈകാരികവുമായ ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്ന് മനസിലാക്കി തന്നു. ഇപ്പോഴും എനിക്ക് മനസിലാകാത്ത കാര്യങ്ങളുണ്ട്. പക്ഷെ ഞാൻ സമയത്തിൽ വിശ്വസിക്കുന്നു. സംഭവിച്ച എല്ലാ കാര്യങ്ങൾക്ക് പിന്നിലെയും കാരണവും ഉദ്ദേശവും മനസിലാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും മലൈക സോഷ്യൽ മീഡിയയിൽ കുറിച്ചു. താൻ സിംഗിളാണെന്ന് അടുത്തിടെ ഒരു പൊതുവേദിയിൽ അർജുൻ കപൂർ പറഞ്ഞിരുന്നു.
പിന്നാലെ താൻ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതിനെക്കുറിച്ച് മലൈക അറോറ സംസാരിച്ചു. സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഒരിക്കലും പബ്ലിക് പ്ലാറ്റ്ഫോം തെരഞ്ഞെടുക്കില്ല. അർജുൻ പറഞ്ഞത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഞാൻ സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ജീവിതത്തിലെ ചില ഭാഗങ്ങൾ വിശദീകരിക്കാൻ താൻ താൽപര്യപ്പെടുന്നില്ലെന്ന് മലൈൈക അറോറ വ്യക്തമാക്കി.
2017 ൽ ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് മലൈക അറോറ അർജുൻ കപൂറുമായി അടുക്കുന്നത്. നടനും നിർമാതാവുമായ അർബാസ് ഖാൻ ആയിരുന്നു മലെെകയുടെ ആദ്യ ഭർത്താവ്. നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ. അർഹാൻ ഖാൻ എന്നാണ് ഇവർക്ക് പിറന്ന മകന്റെ പേര്. പിരിഞ്ഞെങ്കിലും അർബാസിന് മലൈകയുമായി ഇന്നും സൗഹൃദമുണ്ട്.
പിതാവ് മരിച്ചപ്പോൾ അർബാസും മലൈകയെ കാണാൻ ചെന്നിരുന്നു. മകന്റെ കാര്യത്തിൽ രണ്ട് പേരും ശ്രദ്ധ നൽകുന്നു. ബോളിവുഡിലെ ഫാഷൻ ഐക്കൺ ആണ് മലൈക അറോറ. ഫാഷൻ വേദികളിലെയും ടെലിവിഷൻ ഷോകളിലെയും നിറ സാന്നിധ്യം.
#malaikaarora #consider #2024 #difficult #year #her #says #she #believes #time
                    
                                                            

































