#AlappuzhaGymkhana | നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് തകർപ്പൻ താരനിരയുമായി 'ആലപ്പുഴ ജിംഖാന'!! ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔട്ട്

#AlappuzhaGymkhana |  നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് തകർപ്പൻ താരനിരയുമായി 'ആലപ്പുഴ ജിംഖാന'!! ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔട്ട്
Jan 2, 2025 01:37 PM | By Athira V

( moviemax.in ) ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ആലപ്പുഴ ജിംഖാന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെർ നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.

നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്(ഫാലിമി ഫെയിം), അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ‍, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

#AlappuzhaGymkhana #with #Nazlin #Ganapathy #Lukman #Sandeep #star #cast #first #look #poster #is #out

Next TV

Related Stories
#Basooka | ആക്ഷന്‍ ത്രില്ലര്‍ മമ്മൂട്ടി ചിത്രം  ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ

Jan 4, 2025 10:05 PM

#Basooka | ആക്ഷന്‍ ത്രില്ലര്‍ മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന...

Read More >>
 #Alleppeyashraf | അന്നത്തെ നഷ്ടത്തിന് പകരം വീട്ടിയതായിരുന്നു; നടിയുടെ മനസില്‍ പകയെന്ന് ആലപ്പി അഷ്‌റഫ്

Jan 4, 2025 09:54 PM

#Alleppeyashraf | അന്നത്തെ നഷ്ടത്തിന് പകരം വീട്ടിയതായിരുന്നു; നടിയുടെ മനസില്‍ പകയെന്ന് ആലപ്പി അഷ്‌റഫ്

എല്ലാവരും പറഞ്ഞു ആ കുട്ടി ഒന്നും ചെയ്തില്ല. വേദിയുള്ളവരെല്ലാം പറഞ്ഞു എനിക്കായിരുന്നു...

Read More >>
 #AparnaMalladi |  നടിയും ചലച്ചിത്രകാരിയുമായ അപർണ മല്ലാടി അന്തരിച്ചു

Jan 4, 2025 12:37 PM

#AparnaMalladi | നടിയും ചലച്ചിത്രകാരിയുമായ അപർണ മല്ലാടി അന്തരിച്ചു

ചികിത്സയ്ക്കായി രണ്ട് വർഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറിയത്. തുടക്കത്തിൽ ക്യാന്‍സര്‍ ചികില്‍സയില്‍ നല്ല ഫലം ലഭിച്ചെങ്കിലും. കഴിഞ്ഞ...

Read More >>
#reghachithram | സൂപ്പർ 2024, ഇനി മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി

Jan 4, 2025 12:24 PM

#reghachithram | സൂപ്പർ 2024, ഇനി മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി

ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ഈ സിനിമ കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. അനശ്വര...

Read More >>
#GayatriVarsha | സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല - വിമർശിച്ച് നടി ഗായത്രി വർഷ

Jan 4, 2025 10:21 AM

#GayatriVarsha | സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല - വിമർശിച്ച് നടി ഗായത്രി വർഷ

സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല....

Read More >>
 #Marko2 | മാര്‍ക്കോ 2-ല്‍ ഉണ്ണിമുകുന്ദന് വില്ലനാവാകാൻ  ചിയാന്‍ വിക്രം? ആവേശത്തോടെ ഏറ്റെടുത്ത് ആരാധകർ

Jan 4, 2025 08:03 AM

#Marko2 | മാര്‍ക്കോ 2-ല്‍ ഉണ്ണിമുകുന്ദന് വില്ലനാവാകാൻ ചിയാന്‍ വിക്രം? ആവേശത്തോടെ ഏറ്റെടുത്ത് ആരാധകർ

തിയേറ്ററുകളില്‍ മൂന്നാമത്തെ ആഴ്ച പിന്നിടുമ്പോള്‍ മികച്ച കളക്ഷനുമായി എല്ലാ ഭാഷകളിലും നിറഞ്ഞ സദസ്സില്‍ മാര്‍ക്കോ കുതിപ്പ്...

Read More >>
Top Stories