( moviemax.in ) ബാലതാരമായി മലയാളം സിനിമയിലെത്തി പിന്നീട് വലിയ ഉയരങ്ങള്‍ കീഴടക്കിയ താരമാണ് എസ്തര്‍ അനില്‍. മോഹന്‍ലാലിന്റെ മമ്മൂട്ടിയുടെയും ഒക്കെ മകളുടെ വേഷത്തില്‍ എസ്തര്‍ തിളങ്ങി. ഇന്ന് വളര്‍ന്ന് വലിയ പെണ്‍കുട്ടി ആണെങ്കിലും നാല് വയസുകാരിയായിരുന്നപ്പോഴുള്ള എസ്തറിനെ ആരും മറക്കില്ല.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഫോട്ടോകളിലൂടെ വിമര്‍ശനങ്ങള്‍ നേരിടാറുണ്ടെങ്കിലും ഇപ്പോള്‍ ആരാധകരോട് എന്റെ സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവെച്ച കുറിപ്പിലാണ് നാല് വയസില്‍ നിന്നും ഇപ്പോഴുള്ള സ്വപ്നത്തിലേക്ക് എത്തിയത് എങ്ങനെയാണെന്ന് നടി പറഞ്ഞത്.
'സാധാരണയായി ഇവിടെ വന്ന് കാര്യങ്ങള്‍ തുറന്ന് പറയുന്ന ഒരാളല്ല ഞാന്‍. പക്ഷേ ഇപ്പോള്‍ ഇവിടെ ചിലത് പറയാന്‍ പോവുകയാണ്. മനോഹരമായ ചിത്രങ്ങള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കാനും ആളുകളെ അവരുടെ അനുമാനങ്ങള്‍ നടത്താന്‍ വിടുന്നതുമാണ് ഞാന്‍ എല്ലായ്‌പ്പോഴും ഇഷ്ടപ്പെടുന്ന കാര്യം.
'ഓ, അവള്‍ ഒരു നായികയാകാന്‍ കഠിനമായി ശ്രമിക്കുന്ന ചെറിയൊരു പെണ്‍കുട്ടി' എന്ന തരത്തിലാണ് പലരും കമന്റുകൾ ചെയ്യാറുള്ളത്. എന്നാല്‍ ഈ എഴുത്തിന് പിന്നില്‍ ഒളിച്ചിരുന്ന് നിശ്ശബ്ദതയില്‍ എന്റെ സ്വപ്നങ്ങള്‍ കെട്ടിപ്പടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
ഇത് ഞാന്‍ സ്വയം എന്റെ തോളില്‍ തട്ടി എന്നെ തന്നെ അഭിനന്ദിക്കുന്ന നിമിഷമാണ്. ഒരുപക്ഷേ വലിയ സ്വപ്നങ്ങളുള്ള ആ കൊച്ചുപെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ചെറിയ ഫ്ളെക്‌സ് പോലും അഭിമാനമായിരുന്നു. എന്താണ് വേണ്ടതെന്ന് എനിക്ക് എല്ലായ്‌പ്പോഴും അറിയാമായിരുന്നു. ഞാന്‍ അതിനെ കഠിനമായ രീതിയില്‍ തന്നെ പിന്തുടര്‍ന്നു.
എന്റെ ജീവിതത്തിലെ ഓരോ ചുവടുവെപ്പിനുമൊപ്പം ഉറച്ച് നില്‍ക്കുന്ന കുറച്ച് ആളുകളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് അവര്‍ക്കറിയാം. നിങ്ങള്‍ കാരണം എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. എന്റെ ചിറകുകള്‍ക്ക് ശക്തിയില്ലായിരുന്നപ്പോള്‍ നിങ്ങള്‍ എനിക്ക് ചിറകുകള്‍ തന്നില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.
സോഷ്യല്‍ മീഡിയയിലും ഇവിടെയുള്ള കുറച്ച് പേരോടും ഞാന്‍ ഒരിക്കലും കൂടുതല്‍ ഇടപഴകിയിട്ടില്ല. എനിക്ക് നിങ്ങളെ ആരാധകര്‍ എന്ന് വിളിക്കാന്‍ കഴിയുമോ എന്ന് പോലും അറിയില്ല, കാരണം എനിക്ക് ആരെങ്കിലും ഉണ്ടോ എന്ന് പോലും അറിയില്ല.
എന്നാല്‍ നിങ്ങളില്‍ ചിലര്‍ എന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും ആശംസകള്‍ നേരുകയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി അറിയിക്കുകയാണ്. ആ സ്‌നേഹം ഒരു ദിവസം നിങ്ങള്‍ക്ക് തിരികെ നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
പുതിയ ഉയരങ്ങളിലേക്ക് പറക്കാനും പൊരുതാനും പരാജയപ്പെടാനും നാല് വയസുകാരിയായ പഴയ ഞാനുമായി കൈകോര്‍ക്കുകയാണ്...' എന്നുമാണ് എസ്തര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
#estheranil #opens #up #about #her #struggles #and #dream #come #to #true #moment