( moviemax.in ) ബിഗ് ബോസ് നാലാം സീസണിലൂടെയാണ് ജാസ്മിന്‍ എം മൂസ മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അതിനകം തരംഗമായി മാറിയ ജാസ്മിന്‍ ലെസ്ബിയന്‍ ആണെന്ന ലേബലില്‍ ശ്രദ്ധിക്കപ്പെട്ടു. ശക്തമായ നിലപാടുകളുമായി മത്സരിച്ച താരം സ്വയം ബിഗ് ബോസില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.
അതേസമയം ചെറിയ പ്രായത്തില്‍ വിവാഹിതയാവുകയും അതിനുശേഷം താന്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെ കുറിച്ച് സംസാരിച്ചുണ്ട്. അതുപോലെ എല്ലാം മറികടന്ന് ഇന്നത്തെ നിലയിലേക്ക് വന്നതിനെപ്പറ്റിയും ജാസ്മിന്‍ തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തെപ്പറ്റി സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പ് വൈറല്‍ ആവുകയാണ്.
'കല്യാണം കഴിച്ച ആ രാത്രിയില്‍ തന്നെ അയാള്‍ ആദ്യം ചെയ്തത് കരണം തല്ലി പൊട്ടിക്കുകയായിരുന്നു. ഇന്ന് ഞാന്‍ എഴുതുന്നത് ജാസ്മിനെ കുറിച്ചാണ്. കോഴിക്കോട്ട് മുക്കം കാരി ജാസ്മിന്‍. വലിയ ഫാമിലിയാണ്, വാപ്പ, വല്യുമ്മ, ഇഷ്ടം പോലെ എളാപ്പമാരും അതിലേറെ കസിന്‍സുമൊക്കെയുണ്ട്. ഇവരൊക്കെയുള്ള സ്ഥലത്താണ് വളര്‍ന്നത്. എവിടെ നോക്കിയാലും ആരെങ്കിലുമൊക്കെയുണ്ടാകും. അവള്‍ ജനിച്ച അന്ന് തന്നെ അവളുടെ വാപ്പ എന്നെ ഇട്ടിട്ട് പോയി. അവളിതുവരെ കണ്ടിട്ടില്ല, മൂസ എന്നാണ് പേര്.
അവളുടെ പേരിനൊപ്പം മൂസ എന്ന് ചേര്‍ത്തത് മനപ്പൂര്‍വ്വമാണ്. അതിനു കാരണം ആ പേരു വിളിക്കുമ്പോള്‍ ആ വ്യക്തിയെ വീണ്ടും വീണ്ടും വെറുക്കുകയാണെന്ന് ജാസ്മിന്‍ പറഞ്ഞു. ഉമ്മയായിരുന്നു വളര്‍ത്തിയത്. അവള്‍ക്ക് ബുദ്ധിയുറയ്ക്കുന്നതിന് മുന്‍പേ ഉമ്മ മറ്റൊരു വിവാഹം ചെയ്തു. അദ്ദേഹത്തെ പപ്പ എന്നാണ് വിളിക്കാറ്. ഉമ്മയെക്കാള്‍ ഒരുപിടി കൂടുതല്‍ ഇഷ്ടം പപ്പയോടാണ്. ഞാന്‍ ഒരല്‍പം റെസ്‌പെക്ട് കൊടുക്കുന്നുണ്ടെങ്കില്‍ അത് പപ്പയ്ക്കാണ്. പപ്പ വഴി എനിക്ക് രണ്ട് സഹോദരങ്ങളും സഹോദരിമാരുമുണ്ട്.
അവശ്യത്തിനുള്ള ആഹാരവും വസ്ത്രവും കിട്ടുന്നുണ്ടായിരുന്നു, പക്ഷേ വേണ്ടത്ര സ്വാതന്ത്ര്യമില്ലായിരുന്നു. പശ്ചാത്തലം അതായിരുന്നു. വീട്ടില്‍ ആദ്യം ആഹാരം കഴിക്കുന്നത് ആണുങ്ങളായിരുന്നു. പെണ്ണുങ്ങള്‍ നോക്കി വെള്ളമിറക്കിയിരിക്കേണ്ട അവസ്ഥ. അതുമായൊക്കെ അന്ന് പൊരുത്തപ്പെട്ടാണ് കഴിഞ്ഞിരുന്നത്. അവള്‍ പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ ആ സമയത്ത് എനിക്കൊരു ആലോചന വന്നു. അതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല.
സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്ത് രണ്ട് പേരിരിക്കുന്നുണ്ടായിരുന്നു. ഉമ്മ പറഞ്ഞു ചായ കൊണ്ടു കൊടുക്കാന്‍. കൊടുത്തു, അതിനു പിന്നാലെ അവര്‍ പോയി. അത് കഴിഞ്ഞാണ് അവര്‍ ഇവളെ പെണ്ണ് കാണാന്‍ വന്നതാണ് എന്ന് ഉമ്മ പറയുന്നത്. പിന്നാലെ അവര്‍ വിളിച്ചു പെണ്ണിനെ ഇഷ്ടായി എന്ന് പറഞ്ഞു. പിന്നെല്ലാം നടന്നത് ശടപടേ എന്ന് പറയുമ്പോലെയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹ നിശ്ചയം നടന്നു.
വീട്ടില്‍ നിന്ന് പയ്യനെ അന്വേഷിക്കാന്‍ പോയപ്പോള്‍ ഒരു ദുശീലവുമില്ലാത്ത നല്ല പയ്യനെന്ന റിപ്പോര്‍ട്ടാണ് കിട്ടിയത്. അതുകൊണ്ട് എല്ലാം പെട്ടെന്നായിരുന്നു.' അപ്പോഴാണ് അവള്‍ ഉമ്മയോട് പഠിക്കണം, ഇപ്പോള്‍ കല്യാണം കഴിക്കണ്ട എന്ന് പറഞ്ഞത്. പക്ഷേ കല്യാണമൊക്കെ നടന്നു. പിന്നെ മുന്നില്‍ പരീക്ഷകളിങ്ങനെ നിരത്തി വെക്കും. പതിനേഴര വയസ്സിലായിരുന്നു അതൊക്കെ നടന്നത്. അതവള്‍ക്ക് കൊടുത്ത പ്രെഷര്‍ വളരെ വലുതായിരുന്നു. അവള്‍ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ കഴിഞ്ഞില്ല.
വീട് വിട്ട് പോകണമെന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ മുക്കം വിട്ടൊരു സ്ഥലം അറിയില്ലായിരുന്നു. അറിയാമായിരുന്നുവെങ്കില്‍ പോയേനേ. എപ്പഴും പറയുന്നതിതായിരുന്നു. വീട് വിട്ട് പോയാല്‍ ഒന്നുകില്‍ നീ പീഢിപ്പിക്കപ്പെടും. വീടിന്റെ സംരക്ഷണത്തില്‍ നിന്ന് വിട്ടുമാറുകയാണല്ലോ, അല്ലെങ്കില്‍ വേശ്യയായി മാറി ഒരു വേശ്യാലയത്തിലെത്തിപ്പെടും എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്.
അതാണ് ഞാന്‍ കേട്ട് വളര്‍ന്നത്.' അങ്ങനെ അറക്കാന്‍ കൊണ്ടുപോകുന്ന ഒരു ആട്ടിന്‍ കുട്ടിയെ പോലെ വിവാഹം കഴിഞ്ഞു. ചെക്കനെ കണ്ടിട്ടില്ല. ആ രാത്രിയില്‍ അവള്‍ മുറിയില്‍ കാത്തിരുന്നെങ്കിലും അയാള്‍ വന്നില്ല.
പിന്നെ അയാള്‍ വന്നപ്പോള്‍ ഭയാനകമായിരുന്നു. ഇവള്‍ അലറി കൂവി. നിലവിളിച്ചു. പിന്നീടാണ് മനസ്സിലായത് ഈ പയ്യന് ബുദ്ധി പ്രശ്‌നമുള്ള പയ്യന്‍ ആയിരുന്നു എന്ന്. പിറ്റേദിവസം അവളെ തിരികെ വീട്ടില്‍ കൊണ്ടുവന്നു. ഒരു വര്‍ഷം കഴിഞ്ഞ് ഡിവോഴ്‌സ് പള്ളി കമ്മിറ്റി കൊടുത്തു. ഭയങ്കര ഹാപ്പി ആയി. കെട്ടി ചൊല്ലിയവള്‍ എന്ന് എല്ലാവരും വിളിക്കുവാന്‍ തുടങ്ങി.
21 വയസ്സില്‍ വീണ്ടും ഇവളെ വിവാഹം ചെയ്യുവാന്‍ ഒരു ജിം ബോഡി ഉള്ള ഒരാള്‍ വന്നു. അയാള്‍ ഭയങ്കര ഓപ്പണ്‍ ആയിരുന്നു. ഇവള്‍ കാര്യങ്ങളെല്ലാം ധരിപ്പിച്ചു. ഞാന്‍ ഒരു വിവാഹമോചിത ആണെന്ന് പറഞ്ഞു.
പഴയത് പഴയതല്ലേ എന്ന് അയാള്‍ പറഞ്ഞു. ഇവള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായി. ജാസ്മിന്‍ വിവാഹത്തിന് സമ്മതിച്ചു. കല്യാണം കഴിഞ്ഞ് ആദ്യത്തെ രാത്രിയില്‍ ഇയാള്‍ ആദ്യം ചെയ്തത് റൂമില്‍ വന്ന് മോന്തയ്ക്ക് ഒരൊറ്റ അടിയായിരുന്നു. നിന്ന നിപ്പില്‍ മരവിച്ചു പോയി. നീ രണ്ടാം കെട്ടല്ലേ, .ഇതൊക്കെ സഹിച്ച് വേണെങ്കില്‍ നിന്നാല്‍ മതി എന്ന് പറഞ്ഞു.
നാട്ടില്‍ വളരെ മാന്യനും വീട്ടില്‍ ഭീകരനും ആയിരുന്നു അയാള്‍. വേറെ ഒരു മാര്‍ഗവും ഇല്ല. മയക്കുമരുന്നിന് അടിമയായ അയാളുടെ നിരന്തര ഉപദ്രവം. കയ്യില്‍ എല്ലാം അടിയുടെ നീല കറുത്ത പാട്. ആരും കാണാതിരിക്കുവാന്‍ ഫുള്‍ കൈ ഇട്ട് പുറത്തിറങ്ങി. രണ്ട് മാസം നിരന്തര പീഡനം. ഒടുവില്‍ അവള്‍ ഗര്‍ഭിണി ആയെന്ന വിവരം അറിഞ്ഞപ്പോള്‍ സന്തോഷിച്ചു.
ഒരു കുട്ടി ആവുമ്പോഴെങ്കിലും ഇയാള്‍ നേരെ ആകും എന്ന് കരുതി. ഗര്‍ഭിണി ആണെന്ന് അറിഞ്ഞ ആ നിമിഷം അയാള്‍ വയറില്‍ ആഞ്ഞു തൊഴിച്ചു. വേദന കൊണ്ട് അലറി വിളിച്ചു. ആശുപുത്രിയില്‍ അയാള്‍ കൊണ്ടുപോയില്ല. ആരോടും പറഞ്ഞില്ല. അവസാനം ജാസ്മിനെ നോക്കാന്‍ ആണെന്നുള്ള ഭാവത്തില്‍ ജാസ്മിന്‍ ഉമ്മയെ വിളിച്ചു. ഹോസ്പിറ്റലില്‍ പോയപ്പോള്‍ ഗര്‍ഭപാത്രത്തിന്റെ ട്യൂബ് പൊട്ടിയിരുന്നു.
അടിയന്തര ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ എന്തും സംഭവിക്കും . ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ സര്‍ജറി ചെയ്യേണ്ട എന്ന് പറഞ്ഞു . അപ്പോഴാണ് അമ്മക്ക് മകള്‍ പന്തികേടിലാണെന്ന് മനസിലാകുന്നത്. സര്‍ജറി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ഒരു ഫോണ്‍. നിങ്ങളുടെ മകളെ എനിക്ക് വേണ്ട.
അവളെ കെട്ടി ചൊല്ലണം എന്ന് പറഞ്ഞു ആ സമയം ഇവള്‍ റെക്കോര്‍ഡ് ചെയ്തിരുന്ന കൊല്ലും, കെട്ടി തൂക്കും, ആത്മഹത്യ ആണെന്ന് വരുത്തും എന്ന പഴയ വോയ്‌സ് അമ്മയെ കേള്‍പ്പിച്ചു. അമ്മ ചോദിച്ചു നീ ഇതുവരെയും എന്തുകൊണ്ട് ഇത് പറഞ്ഞില്ല എന്ന്?
എന്തായാലും വയറ്റിലുള്ള കുട്ടി മരിച്ചു. നിരാശയിലേക്ക് വീണ്ടും വഴുതി. അവനെ വെറുതെ വിടില്ല എന്നു തീരുമാനിച്ചു. പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങി. പക്ഷേ അയാള്‍ക്ക് നല്ല ഹോള്‍ഡ് ആയിരുന്നു. പെറ്റീഷന്‍ പോലും സ്വീകരിച്ചില്ല. അങ്ങനെ ജാസ്മിന്റെ സര്‍ട്ടിഫിക്കറ്റ് എല്ലാം അയാളുടെ വീട്ടില്‍ ആയിരുന്നു. അത് എടുക്കുവാന്‍ രണ്ടാമത് അമ്മയുമായി ആ വീട്ടില്‍ ചെന്നപ്പോള്‍ വീണ്ടും അമ്മയുടെ മുന്‍പില്‍ ഇട്ട് ചവിട്ടി.
ആ മനുഷ്യന്‍ ഒരു മൃഗമാവുകയായിരുന്നു. ഓപ്പറേഷന്‍ ചെയ്ത വയറിലെ ചവിട്ട് കാരണം ഉടന്‍ ഹോസ്പിറ്റലില്‍ പോയി. പിന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി. പോലീസുകാര്‍ എല്ലാം അയാളെ സഹായിക്കുകയായിരുന്നു. അമ്മയെ ഉപദ്രവിച്ച പേരില്‍ അയാളെ റിമാന്‍ഡ് ചെയ്തു.
ജയിലില്‍ ഇട്ടു. അന്ന് ഒരു തീരുമാനം എടുത്തു, ഇനിയും ഞാന്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി ചിന്തിക്കാതെ അവള്‍ക്ക് വേണ്ടി ചിന്തിക്കുമെന്ന്. അങ്ങനെ കേസ് ഒത്തുതീര്‍പ്പാക്കി. കാരണം അയാള്‍ക്ക് ജയിലില്‍ നല്ല ഹാപ്പി ആയിരുന്നു. ഇവള്‍ നാടുവിടുമെന്ന് മനസ്സിലാക്കിയ വീട്ടുകാര്‍ ഡോക്യുമെന്റ്‌സ് കത്തിച്ചു കളഞ്ഞു. പാസ്‌പോര്‍ട്ടും കളഞ്ഞു.
അങ്ങനെ ആദ്യമായി കോഴിക്കോട് വിട്ടു, കൊച്ചിക്ക് യാത്ര ചെയ്തു. ഒരു ജിമ്മില്‍ ജോലിക്ക് കയറി. ജിം ഓണറിന്റെ അമ്മ മകളെ പോലെ നോക്കി. പിന്നീട് മാക്‌ഡൊണാള്‍ഡ്‌സില്‍ ജോലി ചെയ്തു. ഇപ്പോള്‍ ജാസ്മിനെ ലോകം അറിയപ്പെടുന്ന ഒരു ട്രെയിനര്‍ ആണ്. അവള്‍ ഈ ട്രോമ എല്ലാം അതിജീവിച്ചു. അവളുടെ സ്വയ അധ്വാനം കൊണ്ട് ബിഗ് ബോസില്‍ വരെ എത്തി.
പ്രിയപ്പെട്ടവരെ ഒരു പെണ്‍കുട്ടി ജീവിതത്തില്‍ കൂടി പോയ നീറുന്ന അനുഭവമാണ് ഞാന്‍ എഴുതിയത്. നമ്മളുടെ പെണ്‍കുട്ടികളെ ഒരു ബാധ്യതയായി കണ്ട് എങ്ങനെങ്കിലും വല്ലവന്റെയും തലയില്‍ കെട്ടി വെച്ച് ബാധ്യത ഒഴിപ്പിക്കണം എന്നുള്ള ചിന്ത മാറ്റണം. അവള്‍ക്കും കൂടി ഇഷ്ടമുള്ളവരെ കൊണ്ട് മാത്രമേ വിവാഹം കഴിപ്പിക്കാവൂ.
ഒരായുസ്സ് മുഴുവന്‍ ചവിട്ടേറ്റ് കിടക്കുന്ന എത്രയോ ജീവിതങ്ങളെ എനിക്കറിയാം. അവരെ കെട്ടിക്കുന്നതിന് മുന്‍പ് ആ പയ്യനെക്കുറിച്ചുള്ള ഡീറ്റെയില്‍സ് നാട്ടില്‍ പോയി അറിയണം. 6 മാസം എങ്കിലും തമ്മില്‍ സംസാരിച്ചു മനസ്സിലാക്കാന്‍ അവസരം കൊടുക്കണം. എന്നിട്ട് അവര്‍ക്ക് ഒന്നിക്കാന്‍ കഴിയും എന്ന് ബോധ്യപ്പെട്ടാല്‍ മാത്രം കെട്ടിക്കുക.
നമ്മുടെ കുഞ്ഞുങ്ങളുടെ വിവാഹം നടത്തിക്കൊടുക്കുക എന്നുളളതല്ല അവരുടെ ഒരായുസ് മുഴുവന്‍ അവര്‍ക്ക് സമാധാനം നല്‍കുന്ന ഒരുവനെ കൊണ്ട് കെട്ടിക്കുക എന്നുളളതാണ് ചെയ്യേണ്ടത്. നാല് ഭിത്തിക്കുള്ളില്‍ ചവിട്ടും തൊഴിയും കിട്ടി നീറി ഒടുങ്ങണ്ടവള്‍ അല്ല നമ്മുടെ പെണ്‍കുട്ടികള്‍നിങ്ങള്‍ ഉയര്‍ച്ച തന്നെ പ്രാപിക്കും...' എന്നും പറഞ്ഞാണ് ജെറി പൂവക്കാല എഴുത്ത് അവസാനിപ്പിക്കുന്നത്.
#viral #facebook #post #about #biggboss #malayalam #fame #jasminemmoosa #marriage #life