(moviemax.in) സിനിമകളിലൂടെയും കരിക്ക് എന്ന വെബ് സീരീസുകളിലൂടെയും ശ്രദ്ധേയയായ നടി സ്നേഹ ബാബു അമ്മയായി.
ഛായാഗ്രാഹകൻ അഖിൽ സേവ്യറിനും സ്നേഹയ്ക്കും പെൺകുഞ്ഞാണ് പിറന്നത്. ആശുപത്രിയിൽ നിന്നുള്ള നിമിഷങ്ങൾ സ്നേഹ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിലായിരുന്നു സ്നേഹ ബാബു വിവാഹിതയായത്. കരിക്ക് ടീമിന്റെ സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായിരുന്നു അഖിൽ സേവ്യർ.
ഈ സീരീസിൽ സ്നേഹയും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. സാമർത്ഥ്യശാസ്ത്രത്തിന്റെ സെറ്റിൽവെച്ച് തുടങ്ങിയ സൗഹൃദം പ്രണയമാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ റീൽസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലും സ്നേഹ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
#Actress #SnehaBabu #becomes #mother #Pictures #from #hospital #viral