#mithunchakraborty | നടനും ബി.ജെ.പി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍

#mithunchakraborty | നടനും ബി.ജെ.പി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍
Feb 10, 2024 01:14 PM | By Athira V

ബോളിവുഡ് നടനും ബി.ജെ.പി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍.നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ചികിത്സയിലാണ് താരം. മിഥുൻ ചക്രവർത്തിക്ക് അടുത്തിടെ പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചിരുന്നു.

''പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. എല്ലാവരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാൻ ആരോടും എനിക്കായി ഒന്നും ചോദിച്ചിട്ടില്ല. ചോദിക്കാതെ തന്നെ എന്തൊക്കെയോ കിട്ടുന്ന അനുഭൂതിയാണ് ഇന്ന് ഞാൻ അനുഭവിക്കുന്നത്.ഇത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്. അതൊരു വല്ലാത്ത വികാരമാണ്. ” എന്നാണ് പുരസ്കാരം പ്രഖ്യാപനത്തിനു ശേഷം മിഥുന്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുന്‍ ഒടുവില്‍ അഭിനയിച്ചത്. സുമന്‍ ഘോഷായിരുന്നു സംവിധാനം. ഇന്ത്യന്‍ ജാക്‌സണ്‍ എന്നറിയപ്പെട്ടിരുന്ന മിഥുന്‍ ചക്രവര്‍ത്തിയുടെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് കടന്ന് വരുന്നത് അദ്ദേഹത്തിന്റെ ഡാന്‍സ് സ്റ്റെപ്പുകളാണ്.

വെള്ളിത്തിരയിലെ തന്‍റെ ഫാസ്റ്റ് സ്റ്റെപ്പുകളിലൂടെ ഒരു തലമുറയെ ഇളക്കി മറിച്ച മിഥുന്‍ ചക്രവര്‍ത്തിയാണ് ബോളിവുഡില്‍ ഡിസ്‌കോ ഡാന്‍സിനെ ഏറെ ജനപ്രിയമാക്കിയത്. എണ്‍പതുകളില്‍ ബോളിവുഡിന്‍റെ ഹരമായിരുന്നു മിഥുന്‍.

#mithunchakraborty #complains #chestpain #hospitalised #kolkata

Next TV

Related Stories
ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

Sep 17, 2025 10:29 PM

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ...

Read More >>
'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Sep 11, 2025 05:03 PM

'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി...

Read More >>
 'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

Sep 9, 2025 08:07 PM

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ...

Read More >>
'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

Sep 9, 2025 04:18 PM

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall