ഒളിച്ചോടിയത് അല്ല പ്രണയവിവാഹം ആണ് കമന്റുകള്‍ക്ക് മറുപടിയുമായി ദര്‍ശന

ഒളിച്ചോടിയത് അല്ല പ്രണയവിവാഹം ആണ് കമന്റുകള്‍ക്ക് മറുപടിയുമായി ദര്‍ശന
Oct 4, 2021 09:49 PM | By Truevision Admin

വില്ലത്തിയായി എത്തി  സീരിയല്‍ പ്രേമികള്‍ക്ക്  ഇടയില്‍ തന്റേതായ ഒരു റോള്‍ കാത്തു സൂക്ഷിച്ച ഒരു താരമാണ് ദര്‍ശന ദാസ്‌ .              ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് താരം .

കറുത്ത മുത്തിലെ ഗായത്രിയേയും മൗനരാഗത്തിലെ സരയൂവിനേയും അത്ര പെട്ടെന്ന് പ്രേക്ഷകര്‍ മറക്കില്ല. കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെ ദര്‍ശന പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

താനും അനൂപും ഒന്നായിട്ട് ഒരുവര്‍ഷം കഴിഞ്ഞുവെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍അസിസ്റ്റന്റ് ഡയറക്ടറായ അനൂപും ദര്‍ശനയും പ്രണയിച്ച് വിവാഹിതരായവരാണ്.


സുമംഗലി ഭവ എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരം പ്രണയത്തിലായത്. ദേവിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരുന്നതിനിടയിലായിരുന്നു താരം കുടുംബ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്.

വിവാഹ ശേഷമായി ഈ സീരിയലില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം. ദര്‍ശനയുടേത് ഒളിച്ചോട്ടമാണെന്നും രഹസ്യമായാണ് വിവാഹം നടത്തിയതെന്ന തരത്തിലുമൊക്കെയായിരുന്നു ഗോസിപ്പുകള്‍.


വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് താരമെത്തിയിരുന്നു.ഒരുവര്‍ഷം മുന്‍പ് ഈ ദിവസമായിരുന്നു ഞങ്ങള്‍ ഇരുവരും ഒന്നായിച്ചേര്‍ന്നത്.

ജീവിതപങ്കാളിയായി നിന്നെ ലഭിച്ചതില്‍ ഭാഗ്യവതിയാണ് ഞാന്‍. എന്നെ മനസ്സിലാക്കി ചേര്‍ത്തുപിടിക്കുന്നതിന് നന്ദി. ഹാപ്പി ആനിവേഴ്‌സറിയെന്നുമായിരുന്നു ദര്‍ശന കുറിച്ചത്.

കുഞ്ഞുവയറില്‍ കൈചേര്‍ത്തുള്ള അനൂപിന്റെ ചിത്രവും ദര്‍ശന പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റും കുറിപ്പും വൈറലായി മാറിയത്. താരങ്ങളും ആരാധകരും ആശംസയുമായെത്തിയിട്ടുണ്ട്.

Archana Das is a star who has come as a villain and has kept her own role among the serial lovers. The actress is one of the favorite actresses of the television audience

Next TV

Related Stories
Top Stories










https://moviemax.in/- //Truevisionall