#shalukurian | പെട്ടെന്ന് വെള്ള വസ്ത്രം ധരിച്ച ഒരാള്‍ റോഡ് ക്രോസ് ചെയ്തു; ഞാനും അമ്മയും തെറിച്ചുവീണു! അന്ന് സംഭവിച്ചതിനെകുറിച്ച് ശാലു

#shalukurian | പെട്ടെന്ന് വെള്ള വസ്ത്രം ധരിച്ച ഒരാള്‍ റോഡ് ക്രോസ് ചെയ്തു; ഞാനും അമ്മയും തെറിച്ചുവീണു! അന്ന് സംഭവിച്ചതിനെകുറിച്ച് ശാലു
Feb 2, 2024 11:45 AM | By Athira V

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാലു കുര്യന്‍. ടെലിവിഷന്‍ പരമ്പരകളാണ് ശാലുവിനെ താരമാക്കുന്നത്. ചന്ദനമഴയടക്കമുള്ള പരമ്പരകളിലെ വില്ലത്തി വേഷങ്ങളില്‍ ശാലു കയ്യടി നേടിയിരുന്നു. പിന്നീട് തട്ടീം മുട്ടീം പരമ്പരയിലൂടെ കോമഡിയിലും കയ്യടി നേടാന്‍ ശാലുവിന് സാധിച്ചു. ഇപ്പോഴിതാ മരണത്തെ മുന്നില്‍ കണ്ട അപകടത്തെക്കുറിച്ച് ശാലു തുറന്ന് പറയുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു ശാലു കുര്യന്‍. 

''അമ്മാച്ചന്റെ കടയുടെ ഉദ്ഘാടനത്തിനായി തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു. കുടുംബസമേതം കാറിലായിരുന്നു പോയത്. കടയില്‍ വെക്കാനുള്ള യേശു ക്രിസ്തുവിന്റെ ഫോട്ടോ മുതല്‍ കറി വെക്കാനുള്ള മീന്‍ച്ചട്ടി വരെ വണ്ടിയിലുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ എനിക്ക് ഭയങ്കരമായ മടിയായിരുന്നു. പൊതുവെ യാത്ര ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. മനസ് പിന്നോട്ട് വലിക്കുന്നത് പോലെ. പുലര്‍ച്ചെ നാല് മണിയ്ക്ക് ഇറങ്ങണമെന്നാണ് കരുതിയതെങ്കിലും അഞ്ചര-ആറ് മണിയായി പുറപ്പെടുമ്പോള്‍'' ശാലു പറയുന്നു. 

ഗൂഗിള്‍ മാപ്പ് അത്ര പരിചയം ഇല്ലാതിരുന്നതിനാല്‍ വഴി എഴുതി വച്ചിരുന്നു. പക്ഷെ വഴി തെറ്റി. ഗൂഗിള്‍ മാപ്പ് എടുത്ത് ശരിയായ വഴിയിലേക്ക് എത്താന്‍ ശ്രമിക്കുകയായിരുന്നു. നല്ല വീതിയുള്ള റോഡിലൂടെയാണ് യാത്ര. റോഡിന് ചുറ്റും പക്ഷെ കടകളൊന്നുമില്ല. സഹോദരന്‍ വണ്ടിയോടിക്കാന്‍ പഠിച്ചതേയുള്ളൂ. സ്‌ട്രെയിറ്റ് റോഡാണ്, എതിരെ വണ്ടികളുമില്ല. അതിനാല്‍ ചാച്ചന്‍ വണ്ടി അനിയന് ഓടിക്കാന്‍ കൊടുത്തു. സമയം ഒമ്പതര ആയിക്കാണണം. പെട്ടെന്ന് വെള്ള വസ്ത്രം ധരിച്ച ഒരാള്‍ വന്ന് റോഡ് ക്രോസ് ചെയ്തുവെന്നാണ് ശാലു പറയുന്നത്. 


''അത് കണ്ടതും അനിയന് വെപ്രാളത്തിലായി. ബ്രേക്കിന് പകരം പക്ഷെ കൊടുത്തത് ആക്‌സിലറേറ്ററായിരുന്നു. അത് കണ്ടതും ചാച്ചന്‍ സ്റ്റിയറിംഗ് പിടിച്ച് തിരിച്ചു. വണ്ടി നേരെ വെള്ളം കൊണ്ടു പോകുന്ന വലിയ ഇരുമ്പ് പൈപ്പിന് പോയി ഇടിച്ചു. അതോടെ എന്റെ ബോധം പോയി. ഞാനും അമ്മയും തെറിച്ചു വീണു. സീറ്റ്‌ബെല്‍റ്റും എയര്‍ബാഗും ഉള്ളതിനാല്‍ പപ്പയും അനിയനും രക്ഷപ്പെട്ടു. കണ്ണു തുറക്കുമ്പോള്‍ ഞാന്‍ പുല്ലില്‍ കിടക്കുകയാണ്.'' ശാലു പറയുന്നു.

ഞാന്‍ കാണുന്നത് അമ്മ ചോരയൊലിപ്പിച്ച് ഇരിക്കുന്നതാണ്. എന്റെ വിചാരം ഞാനും അമ്മയും മരിച്ചുവെന്നാണ്. എനിക്ക് വേദനയില്ലായിരുന്നു. മരവിച്ചിരുന്നു. ഞാന്‍ കരുതിയത് ഞാന്‍ മരിച്ചു, കൂട്ടിക്കൊണ്ടു പോകാന്‍ മാലാഖമാര്‍ ഇപ്പോള്‍ വരുമെന്നായിരുന്നു. ചാച്ചനും അനിയനും പല വണ്ടിയ്ക്കും കൈ കാണിച്ചുവെങ്കിലും ആരും നിര്‍ത്തിയില്ല. കുറേ നേരം കഴിഞ്ഞപ്പോള്‍ മധുരയ്ക്ക് പോകുന്ന നാല് ചെറുപ്പക്കാര്‍ വണ്ടി നിര്‍ത്തി. അവര്‍ ഞങ്ങളെ അടുത്തുള്ളൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെന്നാണ് ശാലു പറയുന്നത്. 

വളരെ പരിതാപകരമായിരുന്നു ആ ആശുപത്രി. അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവര്‍ തന്നെയാണ് കൊണ്ടു പോയത്. കയ്യില്‍ കാശുണ്ടായിരുന്നില്ല. എനിക്കും അമ്മയ്ക്കും മാത്രമേ എടിഎമ്മിന്റെ പിന്‍ അറിയൂ. ചാച്ചന്‍ മറന്നു പോയിരുന്നു, അപകടത്തിന്റെ ഷോക്കിലായിരുന്നു.

അതിനാല്‍ ആ ചെറുപ്പക്കാര്‍ പോകാന്‍ നേരം അഞ്ഞൂറ് രൂപയും ചാച്ചന്റെ കയ്യില്‍ കൊടുത്താണ് പോയത്. അവര്‍ ആരെന്നോ എവിടെ നിന്നു വന്നെന്നോ അറിയില്ല. പേരു പോലും അറിയില്ല. ഇപ്പോഴും എന്നും അവര്‍ക്ക് നല്ലത് വരുത്തണമേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ടെന്നും താരം പറയുന്നു. അപകടത്തില്‍ മുഖത്ത് വന്ന പാട് സര്‍ജറി ചെയ്ത് മാറ്റിയിരുന്നു.

പക്ഷെ താടിയ്ക്ക് ഇപ്പോഴും ഒരു ചെരിവുണ്ട്. അമ്മ ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അമ്മയുടെ താടിയെല്ല് ഒടിഞ്ഞു പോയി. ഇപ്പോഴും ഭക്ഷണം കഴിക്കാനൊക്കെ ബുദ്ധിമുട്ടാണ്. ഇടയ്ക്ക് നീര് വെക്കും. വേദനയുണ്ടാകും. പ്രായം ആയതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. അനിയന്‍ അതോടെ പേടിച്ചു പോയി. കുറേക്കാലം വണ്ടിയെടുത്തിരുന്നില്ല. കല്യാണം കഴിഞ്ഞ ശേഷമാണ് പിന്നെ വണ്ടിയെടുക്കുന്നതെന്നും ശാലു പറയുന്നു.

#shalukurian #recalls #near #death #accident #she #family #had #face

Next TV

Related Stories
പാർവതിയുടെ മുൻ ഭർത്താവ് അരുണും സീരിയൽ നടിയും പ്രണയത്തിൽ?, വൈറലായി സായ് ലക്ഷ്മിയുടെ ടാറ്റു!

Mar 14, 2025 02:32 PM

പാർവതിയുടെ മുൻ ഭർത്താവ് അരുണും സീരിയൽ നടിയും പ്രണയത്തിൽ?, വൈറലായി സായ് ലക്ഷ്മിയുടെ ടാറ്റു!

വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയെങ്കിലും അതിലേക്ക് നയിച്ച കാരണം വെളിപ്പെടുത്തുന്നില്ലെന്നും പാർവതി...

Read More >>
രേണുവിനൊപ്പം ഫോട്ടോ എടുത്തു, ഞാന്‍ ആത്മഹത്യ ചെയ്‌തേനെ, ആ സമയം മറികടക്കാന്‍ സാധിച്ചത്! ഡോക്ടര്‍ മനു ഗോപിനാഥ്

Mar 13, 2025 08:20 PM

രേണുവിനൊപ്പം ഫോട്ടോ എടുത്തു, ഞാന്‍ ആത്മഹത്യ ചെയ്‌തേനെ, ആ സമയം മറികടക്കാന്‍ സാധിച്ചത്! ഡോക്ടര്‍ മനു ഗോപിനാഥ്

ഇരുവരും വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതും വൈറലവായി....

Read More >>
'കല്യാണ മണ്ഡപത്തിലിരുന്ന് ഒന്ന് വാ തുറന്നുപോയി, അത് വലിയ പ്രശ്നമായി': വിവാദങ്ങളെക്കുറിച്ച് ഗൗരി കൃഷ്ണൻ

Mar 13, 2025 02:08 PM

'കല്യാണ മണ്ഡപത്തിലിരുന്ന് ഒന്ന് വാ തുറന്നുപോയി, അത് വലിയ പ്രശ്നമായി': വിവാദങ്ങളെക്കുറിച്ച് ഗൗരി കൃഷ്ണൻ

നമ്മളെ പോലെയുള്ള ന്യൂജനറേഷൻ ആളുകൾക്ക് കല്യാണം കാണണം എന്നില്ല. പക്ഷേ പണ്ടുള്ളവർക്ക് കല്യാണവും താലികെട്ടുമൊക്കെ...

Read More >>
എന്ത് കണ്ടിട്ടാണ് ഇഷ്ടപ്പെട്ടതെന്ന് പപ്പ ചോദിച്ചു,  തിന്നാതെയും കുടിക്കാതെയും കിടന്നു; ബഷീറും മഷൂറയും അടുത്തപ്പോൾ!

Mar 12, 2025 01:04 PM

എന്ത് കണ്ടിട്ടാണ് ഇഷ്ടപ്പെട്ടതെന്ന് പപ്പ ചോദിച്ചു, തിന്നാതെയും കുടിക്കാതെയും കിടന്നു; ബഷീറും മഷൂറയും അടുത്തപ്പോൾ!

ബഷീറിനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞപ്പോൾ മഷൂറയുടെ വീട്ടുകാരിൽ നിന്ന് കടുത്ത എതിർപ്പ്...

Read More >>
'ബിന്നി സ്പൂൺ ഉപയോഗിച്ച് സദ്യ കഴിച്ചത്  ജാഡ കൊണ്ടല്ല, കാരണമുണ്ട്', വിമർശനങ്ങൾക്കെതിരെ നൂബിൻ

Mar 11, 2025 10:40 PM

'ബിന്നി സ്പൂൺ ഉപയോഗിച്ച് സദ്യ കഴിച്ചത് ജാഡ കൊണ്ടല്ല, കാരണമുണ്ട്', വിമർശനങ്ങൾക്കെതിരെ നൂബിൻ

തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇങ്ങനെ വീഡിയോ പ്രചരിപ്പിക്കുന്നത് മോശമാണ്'', നൂബിൻ വീഡിയോയിൽ...

Read More >>
Top Stories