---
title: "#Animal | ’അനിമൽ’ നെറ്റ്ഫ്ലിക്സ് പിൻവലിക്കണം; രൺബീർ കപൂർ ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം"
english_title: "#Netflix #Should #Pull '#Animal'; #Widespread #protest #socialmedia #against #RanbirKapoor #film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/180462/netflix-should-pull-animal-widespread-protest-socialmedia-against-ranbirkapoor-film"
published_at: "2024-01-29T16:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7855254651_frf.jpg"
keywords: []
---

# #Animal | ’അനിമൽ’ നെറ്റ്ഫ്ലിക്സ് പിൻവലിക്കണം; രൺബീർ കപൂർ ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം

> **Lead Summary:** **[** രൺബീർ കപൂർ ചിത്രം ‘അനിമലി’നെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. നയൻ താര നായികയായ ‘അന്നപൂരണി’ പിൻവലിച്ചതുപോലെ ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് സിനിമ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

## Article Content

**[** രൺബീർ കപൂർ ചിത്രം ‘അനിമലി’നെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. നയൻ താര നായികയായ ‘അന്നപൂരണി’ പിൻവലിച്ചതുപോലെ ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് സിനിമ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഇന്ത്യൻ സംസ്കാരത്തിന് എതിരാണ് ചിത്രം എന്നാണ് ആരോപണം. സിനിമ ലിംഗവിവേചനം, സ്ത്രീവിരുദ്ധത എന്നിവയെ മഹത്വവൽക്കരിക്കുന്നുവെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.

അർജുൻ റെഡ്ഡി, കബീർ സിങ് എന്നീ സിനിമകൾ ഒരുക്കിയ സന്ദീപ് റെഡ്ഡി വാങ്കയുടെ മൂന്നാമത്തെ ചിത്രമാണ് അനിമൽ. മൂന്ന് മണിക്കൂറിനു മുകളിൽ ദൈർഘ്യമുള്ള ചിത്രം ബോക്സ് ഓഫിസിൽ വമ്പൻ വിജയമായിരുന്നു.

രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിൻറെ ഒടിടി റിലീസ്. ബോബി ഡിയോൾ, രശ്മിക മന്ദാന, തൃപ്തി ദിമ്രി, ചാരു ശങ്കർ, ബബ്ലു പൃഥ്വീരാജ്, ശക്തി കപൂർ, പ്രേം ചോപ്ര, മധു രാജ, സുരേഷ് ഒബ്റോയ്, സൗരഭ് സച്ച്ദേവ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അതേസമയം ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് നയൻതാര നായികയായ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന ചിത്രം നെറ്റ്ഫ്ലിക്സ് പിൻവലിച്ചത്.

മുൻ ശിവസേന നേതാവ് രമേഷ് സോളങ്കിയുടെ പരാതിയിൽ മുംബൈ പൊലീസ് നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ്, നിർമാതാക്കൾ, വിതരണക്കാർ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/180462/netflix-should-pull-animal-widespread-protest-socialmedia-against-ranbirkapoor-film)