---
title: "#AnuragKashyap | 'വാലിബൻ കാണാൻ പോയത് അങ്കമാലി ഡയറീസ് പ്രതീക്ഷിച്ചല്ല' - അനുരാഗ് കശ്യപ് "
english_title: "#went #see #Vaaliban #expecting #AnkamaliDiaries #AnuragKashyap"
publisher: "moviemax.in"
canonical_url: "https://moviemax.in/news/180100/went-see-vaaliban-expecting-ankamalidiaries-anuragkashyap"
published_at: "2024-01-28T12:04:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b5f681265de_anurag.jpg"
keywords: []
---

# #AnuragKashyap | 'വാലിബൻ കാണാൻ പോയത് അങ്കമാലി ഡയറീസ് പ്രതീക്ഷിച്ചല്ല' - അനുരാഗ് കശ്യപ് 

> **Lead Summary:** **[ മോ**ഹൻലാൽ-എൽജെപി ചിത്രം 'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ രണ്ടു ചേരികളിലാണ് പ്രേക്ഷകർ. സിനിമ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് ഒരു വിഭാഗം പറയുമ്പോൾ ഒരു മുത്തശ്ശി കഥ പോലെ മനോഹരമായി എന്നാണ് മറുവിഭാഗത്തിന്റെ പ്രതികരണം.

## Article Content

**[ മോ**ഹൻലാൽ-എൽജെപി ചിത്രം 'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ രണ്ടു ചേരികളിലാണ് പ്രേക്ഷകർ. സിനിമ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് ഒരു വിഭാഗം പറയുമ്പോൾ ഒരു മുത്തശ്ശി കഥ പോലെ മനോഹരമായി എന്നാണ് മറുവിഭാഗത്തിന്റെ പ്രതികരണം.

എന്നാൽ നടനും സംവിധായകനുമായ അനുരാഗ് കശ്യപിൻറെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വാലിബൻ കാണാൻ പോയത് അങ്കമാലി ഡയറീസ് പ്രതീക്ഷിച്ചല്ല എന്നാണ് അനുരാഗ് പറയുന്നത്. 'ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ അത് ഒരു സിനിമയുടെ ബിസിനസിനെ വല്ലാതെ ബാധിക്കും.

നെഗറ്റീവ് വിമർശനങ്ങൾ ഒരിക്കലും ഒരു നല്ല സിനിമയെ ബാധിക്കുകയില്ലെന്നതും സത്യമാണ്. ഞാൻ പറയുന്നത് മലയാള സിനിമയായ മലൈക്കോട്ടൈ വാലിബനെ കുറിച്ചാണ്. ഈ സിനിമയ്ക്കെതിരായി ഒരുപാട് ഹേറ്റ് പ്രചരിക്കുന്നത് ഞാൻ കേട്ടു. സിനിമയിൽ പുതുതായി ആരെങ്കിലും എന്തെങ്കിലും പരീക്ഷിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്.

സിനിമ ഞാൻ ഓൺ സ്‌ക്രീനിൽ കണ്ടു. വളരെ ഇഷ്ടമായി. ആളുകൾ സിനിമ കാണാൻ പോകും മുന്നേ അവർക്കു എന്താണ് വേണ്ടതെന്ന് മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടാവും. വലിയ പ്രതീക്ഷ വെച്ചാണ് സിനിമ കാണാൻ പോകുന്നത്. സിനിമ കാണാൻ പോകേണ്ടത് ബ്ലാങ്ക് ആയ മനസോടെയാണ്.

ഞാൻ സിനിമ കാണാൻ പോയത് അങ്കമാലി ഡയറീസ് പ്രതീഷിച്ചിട്ടല്ല. വാലിബനെ കാണാനാണ്. വാലിബനിൽ ലിജോ എന്തെല്ലാം ചെയ്തു എന്ന് കാണാനാണ്. മോഹൻലാലിൻറെ കഥാപാത്രത്തിന്റെ അവതരണം കാണാനാണ്' അനുരാഗ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/180100/went-see-vaaliban-expecting-ankamalidiaries-anuragkashyap)