'എനിക്ക് നല്ല ഫീച്ചേഴ്സാണ് നല്ല കണ്ണുകളുണ്ട് ' മോശം അനുഭവം ഉണ്ടായത് വെളിപ്പെടുത്തി താരം

'എനിക്ക് നല്ല ഫീച്ചേഴ്സാണ് നല്ല കണ്ണുകളുണ്ട്  ' മോശം അനുഭവം ഉണ്ടായത് വെളിപ്പെടുത്തി താരം
Oct 4, 2021 09:49 PM | By Truevision Admin

കസബ, താരരാജാവ്  മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകളിലൂടെ മലയാള സിനിമ പ്രേഷകര്‍ക്ക് സുപരിചിതയായ നടിയാണ്  തെന്നിന്ത്യൻ താര  നേഹ സക്സേന. ഫാഷൻ ഷോകളിലൂടെയാണ് നേഹ സക്സേന സിനിമയിലേക്കെത്തിയത്.

മലയാളത്തിന് പുറകേ തെന്നിന്ത്യയിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നേഹ ഇപ്പോൾ തന്റെ ജീവിതം തുറന്ന് പറയുകയാണ്. തനിക്കും മോശം അനുഭവങ്ങൾ സിനിമയിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നാണ് താരം വെളിപ്പെടുത്തുന്നത്.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്.തന്റെ അമ്മയ്ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള വഴിയൊരുക്കുകയെന്നതായിരുന്നു ആദ്യം ലക്ഷ്യം.


ബംഗളൂരു ക്ലബ് മഹീന്ദ്ര ഹോളിഡേയ്സിൽ ജോലി ചെയ്യുമ്പോഴാണ് ഫാഷൻ ഷോകൾ ചെയ്ത് തുടങ്ങുന്നത്. സിനിമകൾക്കായി ഓഡിഷനും ചെയ്തു.അതിൽ കുറെ മോശം അനുഭവങ്ങളുണ്ടായി. ആ സമയത്ത് കാസ്റ്റിംഗ് കൗച്ച് എന്താണെന്ന് എനിക്കറിയില്ല.

അങ്ങനെയൊരു വാക്ക് പോലും കേട്ടിട്ടില്ല.ഓഡിഷനുകൾക്ക് പോകുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്ക് നല്ല ഉയരമുണ്ട്, എന്റേത് നല്ല കണ്ണുകളാണ്, നല്ല ഫീച്ചേഴ്സാണ്.ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ കോ ഓർഡിനേറ്റർമാരിൽ നിന്നോ മോശമായ ഫോൺകാളുകൾ വരാൻ തുടങ്ങി.

നാളെ ഒരു ഷോർട്ട് ഡ്രസിട്ട് വരാൻ പറ്റുമോ എന്നായിരിക്കും ചോദ്യം.എന്തിനാ ഷോർട്ട് ഡ്രസിട്ട് വരുന്നതെന്ന് ചോദിച്ചാൽ സിനിമയിൽ ഗ്ലാമർ റോളാണ്. മാഡം ഓഡിഷന് വന്നത് സൽവാർ കമ്മീസിട്ടിട്ടല്ലേ. എന്നായിരിക്കും മറുപടി.


വെസ്റ്റേൺ കോസ്റ്റ്യൂംസ് സ്‌ക്രീനിൽ കാണാൻ ഭംഗിയാണ്. പക്ഷേ നേരിൽ കാണാൻ അങ്ങനെയല്ലഞാനവരോട് പറഞ്ഞു.പലയിടത്ത് വച്ച് നേരിൽ കാണാമെന്ന് പറഞ്ഞ് പിന്നെയും അവർ വിളിച്ചെങ്കിലും ഞാൻ പോയില്ല. പിന്നീടാണ് അതാണ് കാസ്റ്റിംഗ് കൗച്ച് എന്ന് മനസിലായത്.

ബംഗളൂരുവിൽ എന്റെയൊരു ഫാഷൻ ഷോ കണ്ടാണ് എച്ച് രാജശേഖർ സർ എന്നെ വിളിക്കുന്നത്.ആ സമയത്ത് നീളൻ മുടിയായിരുന്നു എനിക്ക്. എന്റെ ഉയരം അഞ്ചടി ഏഴിഞ്ചാണ്.എന്റെ തലമുടിക്കും അത്ര തന്നെ നീളമുണ്ടായിരുന്നു.

കോഓർഡിനേറ്ററോട് എച്ച് രാജശേഖർ സർ ആരാണ് ഈ കുട്ടി എനിക്ക് വലിയ ഇഷ്ടമായി.എന്റെ സിനിമയിൽ നായികയായി വക്കീലിന്റെ വേഷം അവതരിപ്പിക്കാൻ അനുയോജ്യയാണ് ഈ കുട്ടിയെന്ന് പറഞ്ഞു.അതിന് ശേഷം തെലുങ്കിലും തമിഴിലും കന്നഡയിലുമൊക്കെ എനിക്ക് സിനിമകൾ കിട്ടി.

ഒടുവിൽ മലയാളത്തിലും. കസബയിലും മുന്തിരിവള്ളികൾ തളിർക്കുമ്പോഴും അങ്ങനെ സംഭവിച്ചു.മലയാളത്തിലെ ആദ്യ രണ്ട് സിനിമകളും രണ്ട് സൂപ്പർസ്റ്റാറുകളോടൊപ്പം. ഭാഗ്യവതിയാണ് ഞാനെന്നും നേഹാ സക്‌സേന പറഞ്ഞു നിർത്തുന്നു.

South Indian actress Neha Saxena is a popular actress in Malayalam movies like Megastar Mammootty's Kasaba and Tara Raja Mohanlal's When The Grapes Sprout

Next TV

Related Stories
ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

Sep 17, 2025 10:29 PM

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ...

Read More >>
'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Sep 11, 2025 05:03 PM

'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി...

Read More >>
 'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

Sep 9, 2025 08:07 PM

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ...

Read More >>
'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

Sep 9, 2025 04:18 PM

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall