---
title: "അശ്ലീല നൃത്തം, നടി മാപ്പ് പറയണം;പുരോഹിതന്മാര്‍ രംഗത്ത്"
english_title: "Sunny Leone will not be allowed to stay in India; Priests in opposition"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17812/sunny-leone-will-not-be-allowed-to-stay-in-india-priests-in-opposition"
published_at: "2021-12-26T10:04:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c7f12190173_.jpg"
keywords: []
---

# അശ്ലീല നൃത്തം, നടി മാപ്പ് പറയണം;പുരോഹിതന്മാര്‍ രംഗത്ത്

> **Lead Summary:** ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബം നിരോധിക്കണമെന്ന ആവശ്യവുമായി മഥുരയിലെ പുരോഹിതന്മാര്‍.

## Article Content

ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബം നിരോധിക്കണമെന്ന ആവശ്യവുമായി മഥുരയിലെ പുരോഹിതന്മാര്‍.

'മധുബന്‍ മേം രാധികാ നാച്ചെ' എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നും ആരോപിച്ചാണ് പുരോഹിതന്മാര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

1960ല്‍ പ്രദര്‍ശനത്തിന് എത്തിയ കോഹിനൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ ഗാനമാണ് 'മധുബന്‍ മേം രാധികാ നാച്ചെ'. ഈ ഗാനത്തിനു സണ്ണി ലിയോണ്‍ ചെയ്യുന്ന നൃത്തമാണ് വിവാദമായത്.

വീഡിയോ  ആല്‍ബം നിരോധിച്ച്‌ നടിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു. നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/17812/sunny-leone-will-not-be-allowed-to-stay-in-india-priests-in-opposition)