#madhuridixit | മേക്കപ്പ് റൂമിലിരുന്ന് മാധുരി പൊട്ടിക്കരഞ്ഞു; അയാൾക്കൊപ്പം ഞാൻ അഭിനയിക്കില്ല; സംഭവം ഇങ്ങനെ

#madhuridixit | മേക്കപ്പ് റൂമിലിരുന്ന് മാധുരി പൊട്ടിക്കരഞ്ഞു; അയാൾക്കൊപ്പം ഞാൻ അഭിനയിക്കില്ല; സംഭവം ഇങ്ങനെ
2024-01-16T16:46:00 | By Kavya N

ബോളിവുഡിലെ ഐക്കോണിക് നായികയാണ് മാധുരി ദീക്ഷിത്. അഭിനയത്തിലൂടേയും ഡാൻസിലൂടേയും ഒരു തലമുറയുടെ മനസിൽ ഇടം നേടിയ നായിക. ഒരിടവേളയ്ക്ക് വീണ്ടും അഭിനയത്തിൽ സജീവമായ മാറിയിരിക്കുകയാണ് മാധുരി. ടെലിവിഷനിലും ഒടിടിയിലുമെല്ലാം മാധുരി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മാധുരിയെക്കുറിച്ച് നടൻ രഞ്ജീത്ത് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ബോളിവുഡിലെ ഒരുകാലത്തെ സ്ഥിരം വില്ലനായിരുന്നു രഞ്ജീത്ത്.

അത്തരത്തിൽ മാധുരി പോലും തനിക്കൊപ്പം അഭിനയിക്കാൻ ഭയന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. പ്രേം പ്രതിഗ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ചിത്രത്തിൽ രഞ്ജീത്തിനൊപ്പം അഭിനയിക്കാൻ പറ്റില്ലെന്ന് മാധുരി പറയുകയായിരുന്നു. എന്നാൽ തനിക്ക് ഇതൊന്നും അപ്പോൾ അറിയില്ലായിരുന്നുവെന്നും പിന്നീട് ആക്ഷൻ ഡയറക്ടറായ വീരു ദേവ്ഗണിൽ നിന്നുമാണ് മാധുരി പറഞ്ഞതിനെക്കുറിച്ച് താൻ അറിയുന്നതെന്നുമാണ് രഞ്ജീത്ത് പറയുന്നത്. മിക്ക സിനിമകളിലും ബലാത്സംഗ രംഗങ്ങളും രഞ്ജീത്ത് അഭിനയിച്ചിരുന്നു.

അതിനാൽ രഞ്ജീത്തിനൊപ്പം ബലാത്സംഗ രംഗത്തിൽ അഭിനയിക്കാൻ പറ്റില്ലെന്ന് മാധുരി ദീക്ഷിത് കരയുകയായിരുന്നു. മാധുരി പ്രേം പ്രതിഗ്യ ചെയ്യില്ലെന്ന് ഏതാണ്ട് തീരുമാനിച്ചതാണ്. മേക്കപ്പ് റൂമിലിരുന്ന് കരയുകയായിരുന്നു. ആ രംഗം ചെയ്യില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഞാൻ രണ്ട് മണിക്കൂർ നേരത്തേക്കാണ് സെറ്റിൽ വന്നത്. അവൾ അഭിനയിച്ചത് പാവപ്പെട്ട ഒരാളുടെ മകളുടെ വേഷമാണ്. ഞാൻ അവളെ ബലാത്സംഗം ചെയ്യുന്നതാണ് രംഗം. വീരു ദേവ്ഗൺ പറഞ്ഞത് നിർത്താതെ ഷൂട്ട് ചെയ്യാമെന്നാണ് രഞ്ജീത്ത് പറയുന്നു. സീൻ കഴിഞ്ഞപ്പോൾ ആരും എന്നെ ഗൗനിച്ചില്ല.

സാധാരണഗതിയിൽ എല്ലാവരും എനിക്ക് ചുറ്റുമായിരിക്കും കൂടുക. പക്ഷെ അന്ന് എല്ലാവരും അവളുടെ അടുത്തേക്കാണ് ഓടിയത്. അവൾ പറഞ്ഞത് ഞാനവളെ തൊട്ടത് പോലും അറിഞ്ഞിട്ടില്ല എന്നാണ്. അത് വളരെ വലിയൊരു പ്രശംസയാണ്. ഞാൻ എല്ലാ സ്ത്രീകളേയും ബഹുമാനിക്കുന്നു. എനിക്ക് അറിയുന്നവരാണെങ്കിലും അല്ലെങ്കിലും എന്നും രഞ്ജീത്ത് പറയുന്നു. അത്തരം രംഗങ്ങളൊക്കെ കൊറിയോഗ്രഫി ചെയ്ത് എടുക്കുന്നതാണ്. അല്ലാതെ യഥാർത്ഥ റേപ്പ് നോക്കി പഠിച്ച് അവതരിപ്പിക്കുന്നതല്ല. ഞാൻ എന്റെ കൂടെ അഭിനയിക്കുന്നവരോട് എന്റെ മുഖത്ത് മാന്താൻ പറയുമായിരുന്നു. എനിക്കൊപ്പം അവരെല്ലാം കംഫർട്ടബിളായിരുന്നു എന്നും രഞ്ജീത്ത് പറയുന്നു.

Content Highlight: #Madhuri #cried #make-up room #Iwill #notact #with #him #Thisis #how #happened

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup