---
title: "#VikramBhatt| ദാമ്പത്യം തകര്‍ത്ത് സുസ്മിതയുമായുള്ള അവിഹിതം; തുറന്ന് പറഞ്ഞ് സംവിധായകൻ വിക്രം ഭട്ട്"
english_title: "#Infidelity #Sushmitha #broke #marriage #Director #VikramBhatt #openedup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/177197/infidelity-sushmitha-broke-marriage-director-vikrambhatt-openedup"
published_at: "2024-01-16T15:32:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6554a4a0f9_vikram_1.jpg"
keywords: []
---

# #VikramBhatt| ദാമ്പത്യം തകര്‍ത്ത് സുസ്മിതയുമായുള്ള അവിഹിതം; തുറന്ന് പറഞ്ഞ് സംവിധായകൻ വിക്രം ഭട്ട്

> **Lead Summary:** ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ് വിക്രം ഭട്ട്. സിനിമ പോലെ തന്നെ വിക്രം ഭട്ടിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നടിമാരായ സുസ്മിത സെന്നുമായും അമീഷ പട്ടേലുമായുളള വിക്രം ഭട്ടിന്റെ പ്രണയങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിവാഹതിനായിരിക്കെ തന്നെയായിരുന്നു വിക്രം സുസ്മിതയുമായി പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ ഇതേക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വിക്രം ഭട്ട്.

## Article Content

ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ് വിക്രം ഭട്ട്. സിനിമ പോലെ തന്നെ വിക്രം ഭട്ടിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നടിമാരായ സുസ്മിത സെന്നുമായും അമീഷ പട്ടേലുമായുളള വിക്രം ഭട്ടിന്റെ പ്രണയങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിവാഹതിനായിരിക്കെ തന്നെയായിരുന്നു വിക്രം സുസ്മിതയുമായി പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ ഇതേക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വിക്രം ഭട്ട്.

ഒരു അഭിമുഖത്തിലാണ് വിക്രം ഭട്ട് മനസ് തുറന്നത്. ആന്‍കഹി നിങ്ങളുടെ ജീവിതമാണോ എന്ന് ചോദിച്ചപ്പോള്‍ അതെ, കുറച്ചൊക്കെ എന്നായിരുന്നു വിക്രം ഭട്ടിന്റെ മറുപടി. അതേസമയം പൂര്‍ണമായും തന്റെ ജീവിതകഥയല്ലെന്നും അതിനെ അടിസ്ഥാനമാക്കിയൊരുക്കിയ ഫിക്ഷന്‍ ആണ് സിനിമയെന്നും വിക്രം ഭട്ട് പറഞ്ഞു. തന്റേയും ഭാര്യയുടേയും സുസ്മിതയുടേയും അവസ്ഥ തന്നെയാണ് സിനിമയെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അതായത് ആ ഇമോഷണ്‍ സത്യമായിരുന്നു.

പക്ഷെ കഥ ഫിക്ഷന്‍ ആണെന്ന് മാത്രം'' എന്നാണ് വിക്രം ഭട്ട് നല്‍കിയ വിശദീകരണം. അതേസമയം തന്റെ അനുഭവം സിനിമയാക്കിയതില്‍ ഭാര്യയ്ക്ക് നീരസം തോന്നിയിരുന്നില്ലെന്നും വിക്രം ഭട്ട് പറഞ്ഞു . ''ഞാന്‍ ആരെയെങ്കിലും പഴി ചാരിയിട്ടുണ്ടെങ്കില്‍ അത് എന്നെ മാത്രമാണ്. ഞാന്‍ സുസ്മിതയെയോ എന്റെ മുന്‍ ഭാര്യയെയോ കുറ്റപ്പെടുത്തില്ല. എനിക്ക് എന്നെ തല്ലാനുള്ള അവകാശമുണ്ടല്ലോ?'' എന്നായിരുന്നു വിക്രം ഭട്ടിന്റെ പ്രതികരണം. അതേസമയം താന്‍ ഒരിക്കലും സുസ്മിതയോട് ഇതേക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും അതിനാല്‍ സുസ്മിതയ്ക്ക് നീരസമുണ്ടോ എന്ന് അറിയില്ലെന്നും വിക്രം ഭട്ട് പറഞ്ഞു .

തന്റെ മനസിനെ ബാധിച്ച പ്രണയങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ വിക്രം ഭട്ട് സംസാരിക്കുന്നുണ്ട്. സുസ്മിതയുമായുള്ള പ്രണയവും അമീഷ പട്ടേലുമായുള്ള പ്രണയവും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിക്രം ഭട്ട് പറയുന്നു. ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുന്നത് ആ വേദനകള്‍ കാരണമാണ്. ആ സംഭവങ്ങളിലൂടെ കടന്നു പോയില്ലായിരുന്നുവെങ്കില്‍ എന്റെ ആത്മീയമായ യാത്ര മറ്റൊരു തരത്തില്‍ ആയേനെ. എല്ലാ ആത്മാര്‍ത്ഥതയോടെയും പറയുകയാണ്, നമ്മുടെ ജീവിതത്തിന്റെ ഓരോ ഭാഗത്തേയും ഉള്‍ക്കൊള്ളണം.

സംഭവിച്ചതെല്ലാം എന്റെ തീരുമാനമായിരുന്നു എന്നും ഭട്ട് പറയുന്നു. രണ്ടായിരങ്ങളിലാണ് വിക്രം ഭട്ട് സുസ്മിത സെന്നുമായും അമീഷ പട്ടേലുമായി പ്രണയത്തിലാകുന്നത്. സുസ്മിതയുമായുള്ള പ്രണയമാണ് വിക്രം ഭട്ടിന്റെ വിവാഹ ജീവിതം തകര്‍ക്കുന്നത്. ബാല്യകാലസഖിയായ അതിഥിയായിരുന്നു വിക്രം ഭട്ടിന്റെ ഭാര്യ. അതേസമയം സുസ്മിതയുമായി ഉണ്ടായിരുന്നു അടുപ്പത്തില്‍ തനിക്ക് ഇന്നും യാതൊരു കുറ്റബോധവുമില്ലെന്നും വിക്രം ഭട്ട് പറയുന്നു. അതേസമയം പിന്നീട് താന്‍ അമീഷയേയും സുസ്മിതയേയും ഫോണ്‍ വിളിക്കുകയും മാപ്പ് പറയുകയും ചെയ്തിട്ടുണ്ടെന്നും വിക്രം ഭട്ട് പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/177197/infidelity-sushmitha-broke-marriage-director-vikrambhatt-openedup)