പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സണ്ണി ലിയോണും നിഷാന്തും ഒന്നിച്ച ചിത്രം ഡിവിഡി പ്രേഷകരിലെക്ക് വീണ്ടും എത്തുന്നു

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സണ്ണി ലിയോണും നിഷാന്തും ഒന്നിച്ച ചിത്രം ഡിവിഡി പ്രേഷകരിലെക്ക് വീണ്ടും എത്തുന്നു
Oct 4, 2021 09:49 PM | By Truevision Admin

ബോളിവുഡില്‍ മാത്രമല്ല മലയാളത്തിലും  നിരവധി ആരാധകരുളള താരങ്ങളില്‍ ഒരാളാണ് നടി സണ്ണി ലിയോണ്‍. പോണ്‍ സിനിമാ മേഖലയില്‍ നിന്നും എത്തിയ നടി ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് സിനിമകളില്‍ തിളങ്ങിയത്.

നടിയുടെതായി പുറത്തിറങ്ങിയ ഐറ്റം ഡാന്‍സുകളും ഗ്ലാമര്‍ റോളുകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമാ ലോകത്തും തിളങ്ങിയ താരമാണ് സണ്ണി ലിയോണ്‍.

മലയാള സിനിമകളിലും അഭിനയിച്ച താരത്തിന് ഇവിടെയും ആരാധകര്‍ ഏറെയാണ്.മമ്മൂട്ടിയുടെ മധുരരാജ, രംഗീല തുടങ്ങിയ സിനിമകളിലാണ് നടി മോളിവുഡില്‍ അഭിനയിച്ചത്. മധുരരാജയിലും ഒരു ഐറ്റം ഡാന്‍സുമായാണ് സണ്ണി ലിയോണ്‍ എത്തിയത്.


അതേസമയം സണ്ണി ലിയോണും മലയാളി താരം നിഷാന്ത് സാഗറും ഒന്നിച്ച ഒരു ചിത്രം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അണിയറയില്‍ ഒരുങ്ങിയിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച പൈറേറ്റഡ് ബ്ലഡ് എന്ന ചിത്രമായിരുന്നു അത്. 2008ല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും സിനിമ റിലീസ് ചെയ്തിരുന്നില്ല.

വിതരണം സംബന്ധിച്ച തര്‍ക്കങ്ങള്‍ കാരണമായിരുന്നു സണ്ണി ലിയോണ്‍ ചിത്രം മുടങ്ങിയത്.കോവിഡ് കാലത്തെല്ലാം ഈ ചിത്രത്തെ കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു. നിഷാന്ത് സാഗറും സണ്ണിയും ഒന്നിച്ച ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നു.


അതേസമയം ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രത്തിന്റെ ഡിവിഡി പുറത്തിറങ്ങിയതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റെട്രോസ്‌പ്ലോയ്‌റ്റേഷന്‍ എന്ന കമ്പനിയാണ് 12വര്‍ഷമായി വെളിച്ചം കാണാതിരുന്ന സിനിമയുടെ ഡിവിഡി പുറത്തിറക്കിയെന്ന് അറിയിച്ചത്.

നിഷാന്ത് സാഗറിനൊപ്പം മലയാളത്തില്‍ നിന്നും പട്ടണം റഷീദ് ഉള്‍പ്പടെയുള്ള സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ക്ക് റാറ്ററിങ് എന്ന അമേരിക്കന്‍ സംവിധായകനാണ് പൈറേറ്റ്‌സ് ഓഫ് ബ്ലഡ് എന്ന ചിത്രം ഒരുക്കിയത്. സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളും സംവിധായകന്‍ തന്നെയാണ്. ചെന്നൈയില്‍ വെച്ചാണ് സിനിമയുടെ മിക്‌സിങും മറ്റും നടന്നത്.

Actress Sunny Leone is one of the most popular actresses not only in Bollywood but also in Malayalam. Coming from the Ponn film industry, the actress shone in movies through her glamorous roles

Next TV

Related Stories
നടി സൈറ വസീം വിവാഹിതയായി

Oct 18, 2025 11:16 AM

നടി സൈറ വസീം വിവാഹിതയായി

നടി സൈറ വസീം വിവാഹിതയായി....

Read More >>
നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

Oct 10, 2025 07:42 AM

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ...

Read More >>
കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ

Oct 3, 2025 01:52 PM

കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ

കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ...

Read More >>
'ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ചു കടത്തി';  35 കോടിയുടെ കൊക്കെയ്‌നുമായി നടന്‍ അറസ്റ്റില്‍

Oct 1, 2025 12:46 PM

'ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ചു കടത്തി'; 35 കോടിയുടെ കൊക്കെയ്‌നുമായി നടന്‍ അറസ്റ്റില്‍

35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി പ്രമുഖ ബോളിവുഡ് നടന്‍...

Read More >>
നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ വാങ്കഡെ

Sep 26, 2025 08:33 AM

നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ വാങ്കഡെ

നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ...

Read More >>
മാതാപിതാക്കളാകാൻ ഒരുങ്ങി വിക്കിയും കത്രീനയും: നിറവയറോടെ നടി; സസ്പെൻസിനൊടുവിൽ ചിത്രം പുറത്ത്

Sep 23, 2025 03:38 PM

മാതാപിതാക്കളാകാൻ ഒരുങ്ങി വിക്കിയും കത്രീനയും: നിറവയറോടെ നടി; സസ്പെൻസിനൊടുവിൽ ചിത്രം പുറത്ത്

മാതാപിതാക്കളാകാൻ ഒരുങ്ങി വിക്കിയും കത്രീനയും: നിറവയറോടെ നടി; സസ്പെൻസിനൊടുവിൽ ചിത്രം...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall