അജിത് നായകനാകുന്ന പുതിയ ചിത്രം വലിമൈയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു, ലൊക്കേഷനിൽ നിന്നുമുള്ള താരത്തിന്റെ റേസിംഗ് ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഒരു പ്രഫഷണല്‍ ബൈക്ക് റേസെര്‍ കൂടിയായ തലയുടെ ബൈക്ക് സ്റ്റന്‍ഡ് വീഡിയോസ് ഇതിന് മുന്‍പും ഒരുപാട് താരംഗമായിട്ടുള്ളതാണ്.
ഒരു സൂപ്പര്‍ ബൈക്കിലിരുന്ന് അജിത്ത് വീലിംഗ് ചെയ്യിക്കുന്നതിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ശ്രദ്ധയാകുന്നത്. കോവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് മാറ്റിവച്ചിരുന്നു.
പിന്നീട് തുടങ്ങിയ ഷൂട്ടിങ്ങിനിടക്ക് താരത്തിന് പരിക്ക് പറ്റിയിരുന്നു, അതിനു ശേഷമാണ് താരം വീണ്ടും ഷൂട്ടിങ്ങിനു തിരിച്ചെത്തിയത്.
റേസിംഗ് കിറ്റ് എല്ലാം അണിഞ്ഞ് ബൈക്കോടിക്കുന്ന അജിത്തിന്‍റെ ചിത്രം വൈറല്‍ ആയതിനു പിന്നാലെ ബൈക്ക് ഏതാണെന്നും വില എന്താണെന്നുമൊക്കെയുള്ള വിവരങ്ങള്‍ ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്.
ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡ് ആയ എംവി അഗൂസ്റ്റയുടെ ബ്രൂട്ടേല്‍ 800 എന്ന ബൈക്കാണ് ‘വലിമൈ’യില്‍ അജിത്ത് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ 15 ലക്ഷത്തിലേറെ വില വരുന്ന ബൈക്ക് ആണിത്. ഏതായാലും ഒരു ലൊക്കേഷന്‍ പിക് കൂടി വൈറല്‍ ആയതോടെ വലിമൈക്കായുള്ള കാത്തിരിപ്പിലാണ് തല ആരാധകര്‍.
Ajith's new movie Valimai's location pictures are getting attention on social media and racing pictures of the star from the location are out now