---
title: "#Ranjith | രാഖിയുടെ വസ്ത്രം വലിച്ചു കീറി രഞ്ജീത്ത്; മകനെ വീട്ടില്‍ നിന്നും പുറത്താക്കി; സംഭവം ഇങ്ങനെ"
english_title: "#Ranjith #tore #Rakhi's #dress #son #kickedout #house #actualhappened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/173324/ranjith-tore-rakhis-dress-son-kickedout-house-actualhappened"
published_at: "2023-12-30T08:16:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658f85338b0b8_renjith_1.jpg"
keywords: []
---

# #Ranjith | രാഖിയുടെ വസ്ത്രം വലിച്ചു കീറി രഞ്ജീത്ത്; മകനെ വീട്ടില്‍ നിന്നും പുറത്താക്കി; സംഭവം ഇങ്ങനെ

> **Lead Summary:** വില്ലന്‍ വേഷങ്ങളിലൂടെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടനാണ് രഞ്ജീത്ത്. അഞ്ഞൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒ ഷര്‍മീലേ, ബന്ധേ ഹാത്ത്, നമക്ക് ഹലാല്‍, ഹംസേ ഹെ സമാനാ, സിമ്മദാര്‍, സാലിം തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. സിനിമയുടെ പിന്നാമ്പുറത്തെക്കുറിച്ചോ എങ്ങനെയാണ് രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നതെന്നോ അന്നത്തെ കാലത്ത് സാധാരണ പ്രേക്ഷകര്‍ക്ക് അറിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ സ്‌ക്രീനില്‍ കാണുന്നത് യഥാര്‍ത്ഥ്യമാണെന്ന് പലരും വിശ്വസിച്ചിരുന്നു.

## Article Content

വില്ലന്‍ വേഷങ്ങളിലൂടെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടനാണ് രഞ്ജീത്ത്. അഞ്ഞൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒ ഷര്‍മീലേ, ബന്ധേ ഹാത്ത്, നമക്ക് ഹലാല്‍, ഹംസേ ഹെ സമാനാ, സിമ്മദാര്‍, സാലിം തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. സിനിമയുടെ പിന്നാമ്പുറത്തെക്കുറിച്ചോ എങ്ങനെയാണ് രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നതെന്നോ അന്നത്തെ കാലത്ത് സാധാരണ പ്രേക്ഷകര്‍ക്ക് അറിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ സ്‌ക്രീനില്‍ കാണുന്നത് യഥാര്‍ത്ഥ്യമാണെന്ന് പലരും വിശ്വസിച്ചിരുന്നു.

വില്ലന്‍ വേഷങ്ങളിലെത്തുന്നവര്‍ ജീവിതത്തിലും അത്തരക്കാര്‍ ആണെന്നായിരുന്നു പലരുടേയും ധാരണ. അത് കാരണം പൊതു ഇടങ്ങളില്‍ തെറി വിളിയും തല്ലു കൊള്ളുകയും ചെയ്ത ഒരുപാട് താരങ്ങളുണ്ട്. പക്ഷെ രഞ്ജീത്തിന് നേരിടേണ്ടി വന്നത് അതിലും കുറച്ച് കടന്നു പോയെന്നതാണ് സത്യം. രഞ്ജീത്തിന് നേരിടേണ്ടി വന്നത് സ്വന്തം അമ്മയുടെ ദേഷ്യമാണ്. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ അതേക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞു . ഷര്‍മീലി എന്ന സിനിമയിലെ രംഗമായിരുന്നു അതിന് കാരണം. റാഖീ ഗുല്‍സാര്‍ ആയിരുന്നു ചിത്രത്തിലെ നായിക.

ചിത്രത്തില്‍ രഞ്ജീത്തിന്റെ വില്ലന്‍ കഥാപാത്രം രാഖീയെ ബലാത്സംഗം ചെയ്യുന്നുണ്ട്. ചിത്രം കാണാനായി രഞ്ജീത്തിനൊപ്പം അന്ന് കുടുംബവും ഉണ്ടായിരുന്നു. മകന്‍ രാഖീയുടെ വസ്ത്രം വലിച്ചു കീറുന്നത് കണ്ടതും അമ്മ ദേഷ്യപ്പെട്ട് തീയേറ്ററില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. മാത്രമല്ല വീട്ടില്‍ നിന്നും പുറത്താക്കിയെന്നും രഞ്ജീത്ത് പറയുന്നു. ''നിനക്കെങ്ങനെ ധൈര്യം വന്നു ഈ വീട്ടിലേക്ക് കയറി വരാന്‍? നീയൊരു പെണ്ണിന്റെ വസ്ത്രം വലിച്ച് കീറിയവനാണ്. ഇതെന്ത് ജോലിയാണ്? വീട്ടില്‍ നിന്നും ഇറങ്ങിപ്പോടാ എന്ന് അമ്മ എന്നോട് പറഞ്ഞു. എന്റെ മോന്‍ നശിച്ചു പോകും എന്ന് പറഞ്ഞ് അമ്മ രാഖീയോട് മാപ്പ് പറഞ്ഞു. പിന്നീട് രാഖീയാണ് അമ്മയോട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ് സ്‌ക്രീനില്‍ കണ്ടത് വെറും അഭിനയമാണെന്ന് ബോധ്യപ്പെടുത്തുന്നത്. അതോടെയാണ് അമ്മയ്ക്ക് ആശ്വാസമായത്'' എന്ന് രഞ്ജീത്ത് പറയുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/173324/ranjith-tore-rakhis-dress-son-kickedout-house-actualhappened)