logo

അയാള്‍ എന്നെ നന്നായി തേച്ചിട്ട് പോയെന്ന് ആര്യ; ബിഗ് ബോസില്‍ പറഞ്ഞ ജാനുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ആര്യ

Published at Jul 15, 2021 05:22 PM അയാള്‍ എന്നെ നന്നായി തേച്ചിട്ട് പോയെന്ന് ആര്യ; ബിഗ് ബോസില്‍ പറഞ്ഞ ജാനുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ആര്യ

ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് ആര്യയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും പുറംലോകം അറിയുന്നത്.


അച്ഛന്റെ വേര്‍പാടിനെ കുറിച്ചും ഭര്‍ത്താവുമായി വേര്‍പിരിയാനുണ്ടായ കാരണവുമെല്ലാം ഷോ യിലൂടെ നടി വെളിപ്പെടുത്തിയിരുന്നു.

ഭര്‍ത്താവുമായി ഇപ്പോള്‍ പിണക്കം ഒന്നുമില്ലെന്നും മകളുടെ കാര്യത്തില്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും തുല്യ ഉത്തരവാദിത്വം ആണെന്നുമൊക്കെ പറയുകയാണ് നടിയിപ്പോള്‍. 

താനിപ്പോള്‍ മറ്റൊരു പ്രണയത്തിലാണെന്ന് ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ ആര്യ പറഞ്ഞിരുന്നു. പുറത്ത് വന്നതിന് ശേഷം ഇതേ കുറിച്ച് തുറന്ന് പറഞ്ഞിട്ടുമില്ല.

അതെന്താണെന്ന് അന്വേഷിച്ചവര്‍ക്ക് കിടിലന്‍ മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്.

ജാന്‍ എന്ന് പറഞ്ഞ വ്യക്തി നല്ല രീതിയില്‍ തന്നെ തേച്ചിട്ട് പോയെന്നും ഇത്രയും കാലം ആ ദുഃഖത്തിലായിരുന്നു താനെന്നും ബീഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ആര്യ വെളിപ്പെടുത്തുന്നു.. 

ബിഗ് ബോസില്‍ ആര്യ പറഞ്ഞ ജാന്‍ എവിടെ എന്ന അവതാരകയുടെ ചോദ്യത്തിന് ആ ജാന്‍ തേച്ചിട്ട് പോയെന്നാണ് ആര്യയുടെ മറുപടി.


ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇനി എനിക്ക് ധൈര്യമായി പറയാം.

ഞാന്‍ അത്രയും ആത്മാര്‍ഥമായിട്ടാണ് പ്രണയത്തെ കുറിച്ച് ബിഗ് ബോസില്‍ പറഞ്ഞത്. നൂറ് ശതമാനം സത്യസന്ധത അതിലെനിക്ക് ഉണ്ടായിരുന്നു.

അതുകൊണ്ടാണ് അത്രയും വലിയ പ്ലാറ്റ്‌ഫോമില്‍ വന്ന് പറഞ്ഞത്. എലീന അത് ബുദ്ധിപരമായി ഉപയോഗിച്ചത് കൊണ്ട് അടുത്ത മാസം അവളുടെ കല്യാണമാണ്.


എന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്.

ഞാന്‍ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി.

ഒരു കമ്മിറ്റ്‌മെന്റിന് താല്‍പര്യമില്ലെന്നും സിംഗിള്‍ ലൈഫില്‍ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു. ഫോഴ്‌സ് ചെയ്യാന്‍ എനിക്കും സാധിക്കില്ലല്ലോ.

ഒന്നര രണ്ട് വര്‍ഷമായി ഞാന്‍ ഡിപ്രഷനില്‍ ആയിരുന്നു. ബിഗ് ബോസ് കഴിഞ്ഞിറങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ ഞാന്‍ ഡൗണ്‍ ആയി. അന്നേരം തന്നെ മാറ്റങ്ങള്‍ എനിക്ക് മനസിലായി തുടങ്ങി. 

പിന്നെ വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു.

അവള്‍ക്കും അതൊരു ഷോക്കായി. ഇപ്പോള്‍ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങള്‍ രണ്ട് പേരും ഓക്കെയാണ്.

പുള്ളിക്കാരന്‍ നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാന്‍ മാത്രം ഒന്നര വര്‍ഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു.

എല്ലാവരും എന്നെ പുച്ഛിക്കാന്‍ തുടങ്ങി. കുറേ കരഞ്ഞ് തീര്‍ത്തെങ്കിലും ഒരു സുപ്രഭാതത്തില്‍ അതുള്‍ക്കൊള്ളാന്‍ സാധിച്ചു. 

ഞാനൊരു ഫീനിക്‌സ് പക്ഷിയാണെന്ന് പറയാന്‍ മടിയില്ല. കാരണം ആരൊക്കെ അടിച്ചിട്ടാലും ഉയിര്‍ത്തെഴുന്നേറ്റ് വരും.

ഇനി പെട്ടെന്നാന്നും പ്രണയിക്കാന്‍ താല്‍പര്യമില്ല. സിംഗിളായി ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. എന്ന് പറഞ്ഞ് നാളെ മറ്റൊരു റിലേഷനിലേക്ക് പോകില്ല എന്നല്ല.

ചിലപ്പോള്‍ നാളെ തന്നെ ഒന്ന് ഉണ്ടായേക്കാമെന്ന് ചിരിച്ച് കൊണ്ട് ആര്യ പറയുന്നു. 


Arya that he had rubbed me well; Arya about her relationship with Jan mentioned in Bigg Boss

Related Stories
നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Jul 29, 2021 04:29 PM

നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

വയനാട് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുനേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ്...

Read More >>
സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

Jul 29, 2021 02:51 PM

സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ്...

Read More >>
Trending Stories