മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരമാണ് അനുപ്രിയ ഗോയെങ്ക. എന്നാൽ മയാളികൾക്ക് അത്രയധികം പരിചയമില്ലാത്ത നടിയാണ് അനുപ്രിയ. മസിൽ മാൻ സൽമാൻ ഖാൻ നായകനായ ടൈഗർ സിന്ദാ ഹേ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അനുപ്രിയ ശ്രദ്ധ നേടിയത്.
നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷത്തിൽ അനുപ്രിയ അഭിനയിച്ചിട്ടുണ്ട്.വെബ് സീരീസുകളിൽ സജീവമായി അഭിനയിക്കുകയാണ് അനുപ്രിയ.
എം എക്സ് പ്ലെയറിൽ സംപ്രേക്ഷണം ചെയ്യുന്ന ആശ്രം എന്ന വെബ് സീരീസിലാണ് നടി അവസാനമായി അഭിനയിച്ചത്. താൻ പണ്ട് നേരിട്ട ഒരു ദുരനുഭവത്തെകുറിച്ച് തുറന്നുപറയുകയാണ് താരം ഇപ്പോൾ.
പതിനെട്ടാം വയസ്സിൽ ആണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്.തന്റെ വീട്ടുകാർ വലിയ രീതിയിൽ വിശ്വസിച്ചിരുന്ന ഒരു സ്വാമി ഉണ്ടായിരുന്നു. എന്ത് കാര്യങ്ങൾക്കും ഇയാളുടെ ആശ്രമത്തിൽ വീട്ടുകാർ പോകുമായിരുന്നു.
അതുകൊണ്ടുതന്നെ തനിക്കും ഇയാളെ വലിയ വിശ്വാസമായിരുന്നു. എന്നാൽ ഇയാൾ അത് മുതലെടുക്കുകയും തന്നോട് അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാണ് താരം പറയുന്നത് .
Anupriya Goenka is the actress who immortalized the best characters. But Anupriya is an actress who is not so familiar to Malayalees