വാട്ടര്‍ ബര്‍ത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കി തെന്നിന്ത്യന്‍ താരദമ്പതികള്‍

വാട്ടര്‍  ബര്‍ത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കി തെന്നിന്ത്യന്‍ താരദമ്പതികള്‍
Oct 4, 2021 09:49 PM | By Truevision Admin

ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞതിഥി ജനിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നത് നിരവധി താരസുന്ദരിമാരാണ്. കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ, പേളി മാണി തുടങ്ങി ബോളിവുഡിലും കോളിവുഡിലും മലയാളത്തിലുമെല്ലാം മുന്‍നിര നായികമാര്‍ പ്രസവത്തിന് തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.

കൊവിഡ് പശ്ചാതലത്തിലും കഴിയുന്ന സാഹചര്യങ്ങള്‍ കൊണ്ട് എല്ലാവരും ഗര്‍ഭകാലം ആഘോഷമാക്കി മാറ്റാനും ശ്രമിക്കുന്നുമുണ്ട്.അടുത്തിടെ വാട്ടര്‍ ബെര്‍ത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ താരദമ്പതിമാരാണ് തെന്നിന്ത്യന്‍ നടന്‍ നകുലും ഭാര്യ ശ്രുതിയും.

പ്രസവം എങ്ങനെ ആയിരുന്നുവെന്ന കാര്യം നേരത്തെ സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെ ശ്രുതി പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മകള്‍ അകീറയ്ക്ക് ജന്മം കൊടുക്കുന്നതിന് വേണ്ടി വേറിട്ടൊരു ശൈലി തിരഞ്ഞെടുത്ത കാര്യം ഇരുവരും തുറന്ന് പറയുകയാണ്.


കൊറോണ കാലത്ത് മാതാപിതാക്കള്‍ ആയത് കൊണ്ട് വന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ചോദ്യത്തിനാണ് നകുല്‍ ആദ്യം ഉത്തരം പറഞ്ഞത്. ഈ പ്രതിസന്ധികള്‍ എല്ലാവരുടെയും ജീവിതത്തെ ഒരുപോലെ ബാധിച്ചിട്ടുണ്ട്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു അനുഗ്രഹമാണ്.

കാരണം ആദ്യ ദിവസം മുതല്‍ രക്ഷാകര്‍തൃത്വം അനുഭവിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. നമ്മള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുകയും അനുകമ്പ വര്‍ദ്ധിക്കുകയും ചെയ്യും. ശ്രുതി ഒരു അമ്മയായി മാറുന്നത് കണ്ടത് വലിയൊരു അനുഭവമായിരുന്നു. ഞങ്ങള്‍ക്കൊരു കുഞ്ഞുണ്ടായെന്നുള്ള കാര്യം ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. അത്രയ്ക്കും സ്വപ്‌നതുല്യമായ അനുഭവത്തിലൂടെയാണ് കടന്ന് പോയതെന്ന് നകുല്‍ പറയുന്നു.

ഈ കാലത്ത് ഞങ്ങള്‍ ഒരുപാട് റെസ്റ്റ് എടുത്തെങ്കിലും ഒട്ടും സന്തോഷത്തിലായിരുന്നില്ല. ഈ ഇരുണ്ട കാലത്തെ സൂര്യകിരണങ്ങളുമായിട്ടാണ് മകള്‍ അകീറ എത്തിയിരിക്കുന്നത്.

ഇപ്പോള്‍ സ്‌കൂളുകള്‍ തുറക്കുന്നതിനും പൊതുയിടങ്ങളില്‍ പോവുന്നതിനും കര്‍ശന നിയന്ത്രണമാണുള്ളത്. അതിനാല്‍ മകള്‍ വരുന്നത് നല്ലൊരു ലോകത്തേക്ക് ആയിരിക്കണമെന്ന് ഞങ്ങള്‍ കരുതി എന്നാണ് ശ്രുതിയുടെ അഭിപ്രായം.

കുഞ്ഞ് ജനിച്ചത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായി കരുതുകയാണ്.


പ്രസവം ഞങ്ങള്‍ ഇഷ്ടപ്പെടുന്ന പോലെയും എല്ലാവര്‍ക്കും മാതൃകയാക്കുവന്ന തരത്തിലും മതിയെന്ന് ആഗ്രഹിച്ചിരുന്നു.ഗര്‍ഭിണിയായെന്ന് അറിഞ്ഞ സമയം മുതല്‍ ശ്രുതി കുറച്ച് ആകാംഷയിലും പേടിയിലുമൊക്കെ ആയിരുന്നു.

ഞങ്ങള്‍ കൃത്യമായി ഡോക്ടര്‍മാരെ കാണുകയൊക്കെ ചെയ്തിരുന്നെങ്കിലും എന്തോ ഒരു കുറവ് തോന്നി. പെട്ടെന്നൊരു ദിവസം താന്‍ കുഞ്ഞ് ജനിക്കുന്നതിന്റെ പല രീതികളും കണ്ടുവെന്നും പുതിയൊരു രീതി പരീക്ഷിക്കാമെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് ശ്രുതി എന്നോട് പറഞ്ഞു.

വിവാഹം കഴിക്കാനും കുഞ്ഞിന് ജന്മം കൊടുക്കാനുള്ള പ്രായം നിങ്ങള്‍ക്കുണ്ടെങ്കില്‍ തീരുമാനങ്ങള്‍ സ്വയം എടുക്കാമെന്നാണ് ശ്രുതിയുടെ അഭിപ്രായം.ഞങ്ങള്‍ ആളുകളോട് പറയാന്‍ ഉദ്ദേശിച്ച കാര്യം അങ്ങനെ തീരുമാനിക്കുന്നവര്‍ക്ക് മാതൃകയായി മുന്നില്‍ നില്‍ക്കുക എന്നതായിരുന്നു.

ഞങ്ങളുടെ വിവാഹം കഴിഞ്ഞ ദിവസം നിരവധി ആന്റിമാര്‍ എന്റെ അടുത്ത് വന്ന് ‌വൈകാതെ സന്തോഷകരമായ വാര്‍ത്ത പറയണമെന്ന് സൂചിപ്പിച്ചിരുന്നു.

അവരുടെ വാക്കുകളൊന്നും നീ കേള്‍ക്കേണ്ടെന്നും എല്ലാ കാര്യവും സമയമെടുത്ത് ആലോചിച്ച് തീരുമാനിച്ചാല്‍ മതിയെന്ന് എന്റെ അമ്മയാണ് ആദ്യമെന്നോട് പറഞ്ഞത്. അത് കേട്ടതോടെ എനിക്ക് സന്തോഷമായി.

South Indian actor Nakul and his wife Shruti are in the news for giving birth to a baby boy through a water berth

Next TV

Related Stories
രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

Jul 8, 2025 11:06 AM

രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ...

Read More >>
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall